SportsTRENDING

നാളെ ആരാധകര്‍ക്കായി കൊച്ചിയിൽ ഫാൻ പാര്‍ക്ക് ഒരുക്കി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: നാളെ ആരാധകർക്ക് ഐ.എസ്.എല്‍ നോക്-ഔട്ട് മത്സരം ലൈവ് സ്ക്രീനിങ്ങ് ചെയ്യാൻ ഒരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ.എസ്.എല്‍) ഒഡീഷ എഫ് സി – കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി നോക്-ഔട്ട് മത്സരമാണ്  ഏപ്രില്‍ 19, വെള്ളിയാഴ്ച ജയന്റ് സ്‌ക്രീനില്‍ പ്രദർശിപ്പിക്കുക. കലൂർ ജവഹർലാല്‍ നെഹ്രു സ്റ്റേഡിയത്തിന് മുൻവശത്ത് ഉള്ള പാർക്കിംഗ് ഗ്രൗണ്ടില്‍ ഒരുക്കുന്ന ഫാൻ പാർക്കിലേക്ക് ആരാധർക്ക് പ്രവേശനം സൗജന്യമായിരിക്കും.
 5 മണിക്ക് തുടങ്ങുന്ന ഫാൻ പാർക്കില്‍ ലൈവ് സ്ക്രീനിങ്ങിന് മുന്നോടിയായി വിവിധതരം വിനോദ പരിപാടികളും സംഘടിപ്പിക്കും.
അതേസമയം ഇവാൻ വുക്കോമനോവിച്ചിന്റെ കീഴില്‍ തുർച്ചയായ മൂന്നാം തവണയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ- ഓഫില്‍ പ്രവേശിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന നോക്-ഔട്ട് മത്സരത്തില്‍ ഒഡീഷ എഫ്സിയോട് ജയിച്ചാല്‍ സെമിഫൈനലില്‍ മോഹൻ ബഗാനുമായി ബ്ലാസ്റ്റേഴ്‌സ് കൊമ്ബുകോർക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: