KeralaNEWS

ഫോർട്ട് കൊച്ചിയിലേക്കും വാട്ടർ മെട്രോ;  ഏപ്രില്‍ 21 മുതൽ സർവീസ് 

കൊച്ചി: ഫോർട്ട് കൊച്ചിയിലേക്കുള്ള കൊച്ചി വാട്ടർ മെട്രോ സർവീസ് ഏപ്രില്‍ 21ന്  ആരംഭിക്കും.

പൊതുജനങ്ങൾക്കും വിനോദസഞ്ചാരികള്‍ക്കും ഇനി ഗതാഗതക്കുരുക്കില്‍പ്പെടാതെ അതിവേഗം ഫോർട്ട് കൊച്ചിയിലെത്താം.

ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലില്‍ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 മുതല്‍ 30 മിനിറ്റ് ഇടവേളകളില്‍ ഹൈക്കോർട്ട് ജംഗ്ഷൻ – ഫോർട്ട് കൊച്ചി റൂട്ടില്‍ സർവ്വീസ് നടത്തുവാനാണ് തീരുമാനം. അവധിക്കാലമാഘോഷിക്കാനൊത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഫോർട്ട് കൊച്ചിയിലേക്ക് ഗതാഗതക്കുരുക്കില്‍പ്പെടാതെ എത്തിച്ചേരാൻ വാട്ടർ മെട്രോ സർവ്വീസ് സഹായകരമാകുമെന്നാണ് പ്രതീക്ഷ.

Signature-ad

കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ച്‌ ഒരു വർഷം പൂർത്തിയാക്കുമ്ബാഴാണ് പുതിയ സർവ്വീസ് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രില്‍ 25ന് നാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ചത്.

9 ബോട്ടുകളും രണ്ട് റൂട്ടുകളുമായി സർവ്വീസ് ആരംഭിച്ച വാട്ടർ മെട്രോ 11 മാസം പിന്നിടുമ്ബോള്‍ 13 ബോട്ടുകളുമായി 5 റൂട്ടുകളിലേക്ക് വ്യാപിച്ചിരിക്കുന്നു. 11 മാസത്തിനകം 18,36,390 പേർ കൊച്ചി വാട്ടർ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തി.

Back to top button
error: