കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി നടക്കുന്ന സര്‍വേകള്‍ പെയ്ഡ് ന്യൂസ് പറയുന്ന പോലെയാണെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനോരമ അടക്കമുള്ള മാധ്യമങ്ങള്‍ ഓവര്‍ ടൈം പണിയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേയും ഇതുപോലെ സര്‍വേ വന്നിട്ടുണ്ട്. ചില മാധ്യമങ്ങള്‍ ഓവര്‍ ടൈം പണിയെടുക്കുന്നു. മനോരമയാണ് ഏറെ കഷ്ടപ്പെടുന്നത്. അര്‍ധസത്യങ്ങളും അതിശയോക്തിയും പ്രചരിപ്പിയ്ക്കുന്നു. എല്‍ഡിഎഫിനെ ഇതുകൊണ്ട് തകർക്കാമെന്നാണ് അവർ കരുതുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് മണിയാശാൻ തോൽക്കുമെന്നാണ് ഇവർ പറഞ്ഞത്.മണിയാശാൻ 38000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.മാവേലിക്കരയിലും ഇവർ തോൽപ്പിച്ച ആളാണ് ഇന്ന് അവിടുത്തെ എംഎൽഎ- പിണറായി വിജയൻ പറഞ്ഞു.
അന്ന് കെ കെ ശൈലജയും എംഎം മണിയും എംബി രാജേഷും മുഹമ്മദ് റിയാസും പ്രതിഭയും പരാജയപ്പെടും എന്ന് പറഞ്ഞു.എന്നിട്ടെന്തായെന്നും പിണറായി ചോദിച്ചു.