Month: April 2024
-
Kerala
പിണറായിയും സഹായം ആവശ്യപ്പെട്ടു; നിയമനടപടി സ്വീകരിക്കാന്‍ ഇ.പിയെ വെല്ലുവിളിച്ച് ‘നന്ദപ്പന്‍’
കൊച്ചി: തനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഇപി ജയരാജനെ വെല്ലുവിളിച്ച് ടിജി നന്ദകുമാര്‍. ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് കൂടി പരാതി നല്‍കാന്‍ തയ്യാറായാല്‍ അഭിനന്ദിക്കുമെന്നും നന്ദകുമാര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോടും മാധ്യമങ്ങളോടും വെളിപ്പെടുത്തേണ്ടതായി വരും. പറഞ്ഞ കാര്യങ്ങള്‍ നിഷേധിക്കാന്‍ ഇപിക്ക് കഴിയില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. 2016 ല്‍ ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി തന്നെ ഫോണില്‍ ബന്ധപ്പെട്ട് സഹായം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തനാവില്ല. പാപിയോടൊപ്പം ശിവന്‍ ചേര്‍ന്നാല്‍ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് തന്നെ കുറിച്ചല്ലെന്നും ശോഭാ സുരേന്ദ്രനെയോ കെ സുധാകരനെയോ ആവാമെന്നും നന്ദകുമാര്‍ പറഞ്ഞു. തന്നെ സിപിഎമ്മിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചതായി ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഓഫര്‍ സ്വീകരിക്കാന്‍ ഞാന്‍ പറഞ്ഞിരുന്നു. ശോഭ സാമ്പത്തികമാണ് പ്രതീക്ഷിച്ചതെന്നും അതു കൂടി പരിഹരിക്കപ്പടണമെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും നന്ദകുമാര്‍ ആരോപിച്ചു. ശോഭാ സുരേന്ദ്രനെതിരെ രണ്ടു പരാതികളാണ് നന്ദകുമാര്‍ ഡിജിപിക്ക് നല്‍കിയിട്ടുള്ളത്. ശോഭാ സുരേന്ദ്രനും കെപിസിസി അധ്യക്ഷന്‍…
Read More » -
Kerala
‘ഹരിത’ നേതാക്കളെ യൂത്ത് ലീഗിലേക്ക് തിരിച്ചെടുത്തു; ഫാത്തിമ തഹലിയ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി
കോഴിക്കോട്: സംഘടനാ നടപടി നേരിട്ട ‘ഹരിത’ നേതാക്കള്‍ക്ക് യൂത്ത് ലീഗില്‍ ഭാരവാഹിത്വം നല്‍കി. ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആയി നിയമിച്ചു. മുഫീദ തസ്നിയെ ദേശീയ വൈസ് പ്രസിഡന്റായും, നജ്മ തബ്ഷിറയെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്കുമാണ് നിയമിച്ചത്. ‘ഹരിത’ വിവാദ കാലത്ത് നടപടി നേരിട്ട എംഎസ്എഫ് നേതാക്കള്‍ക്കും പുതിയ ഭാരവാഹിത്വം നല്‍കി. ലത്തീഫ് തുറയൂരിനെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായും ആഷിഖ് ചെലവൂരിനെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായും നിയമിച്ചു. എംഎസ്എഫ് സംസ്ഥാന നേതൃത്വം ഉയര്‍ത്തിയ എതിര്‍പ്പ് അവഗണിച്ചാണ് പുറത്താക്കപ്പെട്ട എംഎസ്എഫ് നേതാക്കളെ മുസ്‌ലിം ലീഗ് നേതൃത്വം തിരിച്ചെടുത്തിരിക്കുന്നത്. എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കള്‍ക്കെതിരെ നേരത്തെ സ്വീകരിച്ച അച്ചടക്ക നടപടികള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആഴ്ചകള്‍ക്ക് മുന്‍പാണ് മുസ്‌ലിം ലീഗ് കൈക്കൊണ്ടത്. വിവാദ സമയത്ത് ഹരിത നേതാക്കള്‍ക്കൊപ്പം നിന്ന എംഎസ്എഫ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇവരെ തിരിച്ചെടുക്കാനും ഈ സമയത്ത് തീരുമാനമായിരുന്നു. ഇങ്ങനെ നടപടി ഒഴിവാക്കിയ…
Read More » -
Kerala
ആനവണ്ടിയില്‍ ഗവിയില്‍ കറങ്ങാൻ ഇനി 500 രൂപ കൂടുതല്‍ നല്‍കണം; വിവിധ യൂണിറ്റുകളിൽ നിന്നും ഗവിയിലേക്കുള്ള ഉല്ലാസയാത്രകൾ
പത്തനംതിട്ട: ഗവി ഇക്കോ ടൂറിസം സെന്ററിലേക്കുള്ള കെഎസ്‌ആർടിസി ബജറ്റ് ടൂറിസം പാക്കേജിന്റെ നിരക്ക് കൂട്ടി. 500 രൂപയുടേതാണ് വർധന.മേയ് ഒന്നു മുതല്‍ നടപ്പാകും. പത്തനംതിട്ടയില്‍ നിന്നുള്ള ട്രിപ്പിനു യാത്രാ നിരക്ക്, പ്രവേശന ഫീസ്, ബോട്ടിങ്, ഊണ് തുടങ്ങിയവ ഉള്‍പ്പെടെ നിലവില്‍ 1300 രൂപയാണ് ഈടാക്കിയിരുന്നത്. കൊച്ചുപമ്ബയില്‍ 2 കിലോമീറ്റർ ട്രെക്കിങ് പുതുതായി ഉള്‍പ്പെടുത്തിയതാണു നിരക്ക് കൂട്ടാൻ കാരണമായി പറയുന്നത്. ട്രെക്കിങ്ങിനു പോകാത്തവരും പണം അടയ്ക്കണം. അതേസമയം ഗവിയിലേക്കുള്ള ഉല്ലാസയാത്രകള്‍ പുനരാരംഭിച്ചതായി കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെല്‍ അറിയിച്ചു. കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും മേയ് 1 മുതല്‍ മേയ് 31 വരെ ‘ഉല്ലാസയാത്രകള്‍’ ഒരുക്കിയിട്ടുണ്ട്. വിവിധ യൂണിറ്റുകളിൽ നിന്നും ഗവിയിലേക്കുള്ള ഉല്ലാസയാത്രകൾ 01/05/2024 ബുധന്‍ കൊട്ടാരക്കര,കോട്ടയം, താമരശ്ശേരി യൂണിറ്റുകള്‍. 02/05/2024 വ്യാഴം പത്തനംതിട്ട, തൊടുപുഴ 03/05/2024 വെള്ളി പാപ്പനംകോട്, പിറവം, പത്തനംതിട്ട 04/05/2024 ശനി കൊല്ലം, കായംകുളം, പത്തനംതിട്ട 05/05/2024 ഞായര്‍ അടൂര്‍, വൈക്കം, ഹരിപ്പാട് 06/05/2024 തിങ്കള്‍ വെള്ളറട ,…
Read More » -
Kerala
വോട്ടർ മഷിയിൽ നിന്നും വിദ്യാർഥിനിയുടെ വിരലുകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു
കോഴിക്കോട്: വോട്ടർ മഷിയിൽ നിന്നും വിദ്യാർഥിനിയുടെ വിരലുകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഫറോക്ക് സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാർഥിനിയുടെ ഇടതുകൈ വിരലുകള്‍ക്കാണ് മഷിപുരണ്ട് പൊള്ളലേറ്റത്. ചാലിയം ഉമ്ബിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയറായ വിദ്യാർഥിനിക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ചത് ഫാറൂഖ് കോളേജ് എ.എല്‍.പി. സ്കൂളിലാണ്. ഇവിടെ ഭിന്നശേഷിക്കാരായ ആളുകളെ വോട്ടുചെയ്യുന്നതിന് സഹായിക്കലായിരുന്നു ഡ്യൂട്ടി. എന്നാല്‍, സ്കൂളില്‍ എത്തിയപ്പോള്‍ 93 നമ്ബർ ബൂത്തില്‍ വോട്ടുചെയ്യാനെത്തിയ ആളുകളുടെ വിരലില്‍ മഷിപുരട്ടലായിരുന്നു ഡ്യൂട്ടി. പത്തുമുതല്‍ രണ്ടുവരെ വിദ്യാർഥിനി മഷി പുരട്ടാനിരുന്നു. തുടർന്ന് വിട്ടിലെത്തിയപ്പോള്‍ ഇടതുകൈവിരലുകള്‍ക്ക് കഠിനമായ വേദനയനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് ചെറുവണ്ണൂരിലെ സ്വകാര്യആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. സംഭവമറിഞ്ഞ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും വിവരശേഖരം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം വോട്ടറുടെ വിരലില്‍ മഷിപുരട്ടുന്നതും വോട്ടർസ്ലിപ്പുകള്‍ നല്‍കലുമെല്ലാം പോളിങ് ഉദ്യോഗസ്ഥരുടെ ചുമതലയില്‍പ്പെട്ടതാണ്. അതേസമയം കുറ്റ്യാടി നിയമസഭാ നിയോജക മണ്ഡലത്തിലെ വിവിധബൂത്തുകളില്‍ പോളിങ് ഡ്യൂട്ടിയില്‍ ഏർപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലർക്ക് വിരലില്‍പുരട്ടുന്ന മഷിയില്‍നിന്ന് പൊള്ളലേറ്റു. വലതു കൈയിലെ വിരലുകള്‍ക്കാണ് പൊള്ളലേറ്റിട്ടുള്ളത്.…
Read More » -
Kerala
കാട്ടുപോത്തിന്റെ ആക്രമണം ;2 വനപാലകര്‍ക്ക് ഗുരുതര പരിക്ക്
കുമളി: കേരള – തമിഴ്‌നാട് അതിര്‍ത്തിയായ മംഗളാദേവിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 തമിഴ്നാട് വനപാലകര്‍ക്ക് ഗുരുതര പരിക്കേറ്റു. തമിഴ്‌നാട് ഫോറസ്റ്റര്‍ ഭൂപതി, വാച്ചര്‍ സുമന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.തേക്കടിയില്‍ നിന്നുള്ള വനപാലക സംഘമെത്തി വനം വകുപ്പിന്റെ ആംബുലന്‍സില്‍ ഇവരെ കമ്ബം സര്‍ക്കാര്‍ ആശുത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തില്‍ നിന്നുള്ള വനപാലകര്‍ക്ക് സ്ഥലത്ത് എളുപ്പത്തില്‍ എത്താം എന്നതിനാല്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് കേരള വനംവകുപ്പിന്റെ സഹായം തേടുകയായിരുന്നു. വാച്ചറുടെ വലതുകാല്‍ വട്ടം ഒടിഞ്ഞു. നെഞ്ചിനും മുറിവുണ്ട്. ഭൂപതിയുടെ കാലിനും നടുവിനും പരുക്കേറ്റിട്ടുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞ് സര്‍വേ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് നേരെയാണ് അപ്രതീക്ഷിതമായി കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. മംഗളാദേവി ക്ഷേത്രത്തിനു സമീപം അടിവാരത്ത് തമിഴ്നാട് വനമേഖലയില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം.വരയാടിന്‍റെ കണക്കെടുക്കാനെത്തിയ പത്തംഗ സംഘത്തില്‍പ്പെട്ടവരായിരുന്നു ഇരുവരും
Read More » -
Kerala
തൃശൂർ കാഞ്ഞാണിയിലെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയായ യുവതിയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍
തൃശൂർ ജില്ലയിലെ കാഞ്ഞാണിയില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും മരിച്ചനിലയില്‍. മണലൂര്‍ സ്വദേശി കൃഷ്ണപ്രിയ (24), ഒന്നര വയസുള്ള മകള്‍ പൂജിത എന്നിവരുടെ മൃതദേഹം കാക്കമാട് പ്രദേശത്തെ പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് ഇവരെ കാണാതായത്. ഉച്ചയ്ക്ക് രണ്ടരമണിക്ക് ഭര്‍തൃഗൃഹത്തിലേക്ക് പുറപ്പെട്ട ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. ഇതുസംബന്ധിച്ച് അന്തിക്കാട് സ്വദേശി അഖില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാഞ്ഞാണിയിലെ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയാണ് കൃഷ്ണപ്രിയ. ഭര്‍തൃഗൃഹത്തിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് കുഞ്ഞിനെയും കൂട്ടി കൃഷ്ണപ്രിയ സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിയത്. രാത്രിയായിട്ടും ഇരുവരും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് അന്തിക്കാട് പൊലീസില്‍ പരാതി നല്‍കിയത് ഇന്ന് രാവിലെ നടക്കാന്‍ പോകുന്നവരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ ഐഡി കാര്‍ഡ് പൊലീസിന് ലഭിച്ചിട്ടുണ്ട്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Read More » -
Crime
മലയാളി ദമ്പതികളുടെ കൊലപാതകത്തിനു പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പരസ്യമാക്കിയത്, പ്രതി അശ്ലീല വിഡിയോകള്‍ക്ക് അടിമ
ചെന്നൈ ആവഡിയിൽ താമസിക്കുന്ന പാലാ സ്വദേശിയായ ആയുര്‍വേദ ഡോക്ടര്‍ ശിവന്‍ നായരെയും ഭാര്യ പ്രസന്നകുമാരിയെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പൊലീസ്. രാജസ്ഥാന്‍ സ്വദേശിയായ മഹേഷ് (22) ആണ് പൊലീസ് പിടിയിലായത്. മുന്‍വൈരാഗ്യത്തിനൊപ്പം മരുന്നു വാങ്ങിയതിന്റെ പണം ഗൂഗിള്‍ പേ വഴി അയച്ചതിനെക്കുറിച്ചുള്ള തര്‍ക്കവും പ്രകോപനത്തിനു കാരണമായത്രേ. ഞായറാഴ്ചയാണ് സംഭവം. രാത്രി 8 മണിയോടെ ഡോക്ടറെ കാണാന്‍ എത്തിയ സമീപവാസിയായ സ്ത്രീയാണ് കാര്‍പോര്‍ച്ചില്‍ ശിവന്‍ നായരുടെ മൃതദേഹം കണ്ടത്. ചികിത്സയ്‌ക്കെന്ന വ്യാജേന വീടിനോടു ചേര്‍ന്ന ക്ലിനിക്കില്‍ പ്രവേശിച്ച മഹേഷ് പ്രസന്നകുമാരിയെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചു കുത്തിയും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ട് പുറത്തിറങ്ങി വന്ന ശിവന്‍ നായരെയും ആക്രമിച്ചു വീഴ്ത്തുകയായിരുന്നു. പ്രസന്നകുമാരിയുടെ മൃതദേഹത്തിന് അരികില്‍ നിന്നു കിട്ടിയ മൊബൈല്‍ ഫോണാണു പ്രതിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. ഇയാള്‍ ചികിത്സയ്ക്കായി മുന്‍പും ക്ലിനിക്കില്‍ എത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതി അശ്ലീല വിഡിയോകള്‍ക്ക് അടിമയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. സമീപത്തെ കടയില്‍ ജോലി ചെയ്യുമ്പോള്‍,…
Read More » -
Kerala
ഗൂഢാലോചനയില്‍ ഗോകുലം ഗോപാലനും റോളുണ്ട്: ശോഭ സുരേന്ദ്രൻ
ആലപ്പുഴ: താൻ എല്‍ഡിഎഫില്‍ പോകുമെന്നത് ദല്ലാള്‍ നന്ദകുമാറിന്റെ സ്വപ്‌നം മാത്രമാണെന്നും ഗൂഢാലോചനയില്‍ ഗോകുലം ഗോപാലനും റോളുണ്ടെന്നും ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. ഇക്കാര്യത്തില്‍ ഇ പി ജയരാജനും ഗോകുലം ഗോപാലനും റോളുണ്ട്. ഹരിപ്പാട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ. നന്ദകുമാറിനെ ഒരിക്കല്‍പോലും തള്ളിപ്പറയാൻ ഇ പി ജയരാജൻ തയ്യാറായിട്ടില്ലെന്നും ശോഭ പറഞ്ഞു.ഇ പി ജയരാജനുമായി മൂന്നുതവണ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
Read More » -
Kerala
വ്യാജരേഖ ഉണ്ടാക്കിയ പ്രസിഡന്റിന്റെ പേരെന്താ മക്കളേ? ഗോവിന്ദന്‍ മാഷിന്റെ ചോദ്യവും മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടച്ചിരിയും
തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് കൂട്ടച്ചിരി സമ്മാനിച്ചു ഗോവിന്ദൻ മാഷിന്റെ ചോദ്യം! സംസ്ഥാന സെക്രട്ടറിയറ്റ് ചേര്‍ന്ന ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ഒരു ചോദ്യമാണ് ഏവരെയും പൊട്ടിച്ചിരിപ്പിച്ചത്. ലോക് സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകരയില്‍ ശൈലജ ടീച്ചര്‍ക്കെതിരെ നടന്ന വ്യക്തിഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം വന്നപ്പോഴായിരുന്നു ഗോവിന്ദന്‍ മാഷ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് രസകരമായ ഒരു ചോദ്യം ഉന്നയിച്ചത്. മറ്റേ.. നമ്മടെ രേഖ കൃത്രിമം ഉണ്ടാക്കിയ പ്രസിഡന്റ് ഉണ്ടല്ലോ.. ആരാന്ന്..? എന്ന് മാഷ് ചോദിച്ചപ്പോഴേക്കും മാധ്യമപ്രവര്‍ത്തകര്‍ പെട്ടന്നുതന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് ഉറക്കെ പറയുകയായിരുന്നു. ആ! അങ്ങനെ പറയുമ്ബോത്തന്നെ നിങ്ങള്‍ക്കെല്ലാര്‍ക്കും കാര്യം മനസ്സിലായല്ലോ എന്നാണ് ചിരിയോടെ മാഷ് അവര്‍ക്ക് നല്‍കിയ മറുപടി. ഇതുകേട്ട് വാര്‍ത്താസമ്മേളനത്തിലെത്തിയ മാധ്യമപ്രവര്‍ത്തകരെല്ലാം പൊട്ടിച്ചിരിച്ചു.ഒപ്പം ഗോവിന്ദൻ മാഷും. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Read More » -
India
മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാര്‍ഡിനുനേരെ ആക്രമണം
ചെന്നൈ: മധുരയില്‍ മലയാളി റെയില്‍വേ ഗാർഡിന് നേരെ ആക്രമണം. കൊല്ലം സ്വദേശി രാഖി (28)യെ ആണ് മദ്യപസംഘം ആക്രമിച്ചത്. കൈക്കും തലയിലും പരിക്കേറ്റ രാഖിയെ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധുര റെയില്‍വേ ജംഗ്ഷനിലേക്ക് ട്രെയിൻ കയറുന്നതിനു തൊട്ടു മുൻപ് ട്രെയിൻ സിഗ്നല്‍ കാത്ത് കിടക്കുമ്ബോഴാണ് ആക്രമണമുണ്ടായത്. ട്രെയിനിനു സിഗ്നല്‍ നല്‍കാനുള്ള ചുമതലയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് രാഖിയായിരുന്നു. രാഖിയുടെ ഫോണും പണവും സൂക്ഷിച്ച ബാഗും മാലയും അക്രമികള്‍ തട്ടിയെടുത്തു.സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Read More »