Month: April 2024

  • India

    ഗുജറാത്ത് തീരത്ത് വീണ്ടും ലഹരിവേട്ട; 173 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി

    ന്യൂഡൽഹി: ഗുജറാത്ത് തീരത്ത്  മത്സ്യബന്ധനബോട്ടില്‍നിന്ന് 173 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. കോസ്റ്റ്ഗാർഡും നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേർന്നു നടത്തിയ സംയുക്ത നീക്കത്തിലാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. സംഭവത്തിൽ ഗുജറാത്ത് സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാക്കിസ്ഥാൻ ബോട്ടില്‍നിന്ന് 600 കോടി രൂപ വിലവരുന്ന ലഹരിമരുന്ന് പിടിച്ചതിനു തൊട്ടടുത്ത ദിവസമാണിത്. ഈ സംഭവത്തില്‍ ഇന്ത്യക്കാരുൾപ്പടെ 14 പേരെ അറസ്റ്റ് ചെയ്തിരുന്നു.

    Read More »
  • Sports

    വമ്പൻ ട്രാൻസ്ഫർ; ഇന്ത്യൻ യുവ ഫുട്ബോൾ  താരത്തെ സ്വന്തമാക്കി കനേഡിയൻ ക്ലബ് 

    ഇന്ത്യൻ ഫുട്ബാളിന്റെ വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചേക്കാവുന്ന ഒരു വമ്പൻ ട്രാൻസ്ഫർ ഇന്നലെ നടന്നിരിക്കുകയാണ്. ഇന്ത്യൻ യുവ  താരവും നിലവിൽ ഐ ലീഗ് ക്ലബ് ഇന്റർ കാശിയുടെ താരമായ എഡ്മണ്ട് ലാൽറിൻഡിക കനേഡിയൻ ടോപ് ഡിവിഷൻ ക്ലബായ അത്ലറ്റികോ ഒട്ടാവയുമായി സൈൻ ചെയ്തു. 25 കാരനായ എഡ്മണ്ട് ഈ ഐ ലീഗ് സീസണിൽ 12 ഗോളുകൾ നേടി ആരാധക ശ്രദ്ധ നേടിയ താരമാണ്.സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡിന്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് അത്ലറ്റികോ ഒട്ടാവോ.

    Read More »
  • Kerala

    തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട സീറ്റുകളില്‍ ബിജെപി വിജയിക്കും:പി.സി ജോർജ്

    കോട്ടയം: തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന് പി.സി ജോർജ്. ബിജെപിക്ക് 20 സീറ്റും ലഭിക്കുമെന്നു  പറയാൻ തക്ക മടയനല്ല  താനെന്നും എന്നാൽ മൂന്നു സീറ്റുകൾ ഉറപ്പാണെന്നും പി.സി പറഞ്ഞു. മൂന്ന് സീറ്റ് ഉറപ്പായും കിട്ടും. രണ്ടെണ്ണം കൂടി വേണമെങ്കില്‍ കിട്ടാം. തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട സീറ്റുകളിലാണ് ഉറപ്പ് .ബാക്കി താൻ പറയുന്നില്ലെന്നും പി.സി കൂട്ടിച്ചേർത്തു.

    Read More »
  • Kerala

    തോറ്റാലും തൃശൂരില്‍ തുടരാന്‍ സുരേഷ് ഗോപി; നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കും

    തൃശൂർ: തിരഞ്ഞെടുപ്പില്‍ തോറ്റാലും തൃശൂരില്‍ തന്നെ തുടരാന്‍ സുരേഷ് ഗോപി.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ നിന്ന് മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് സുരേഷ് ഗോപി ജയിക്കാന്‍ സാധ്യത കുറവാണെന്നാണ് വോട്ടെടുപ്പിനു ശേഷം ബിജെപി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റാലും സുരേഷ് ഗോപി തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതാണ് ഭാവിയില്‍ ഗുണം ചെയ്യുകയെന്നും സംസ്ഥാന നേതൃത്വം കരുതുന്നു. തൃശൂര്‍ കേന്ദ്രീകരിച്ച്‌ രാഷ്ട്രീയ പ്രവര്‍ത്തനം തുടരാനാണ് സുരേഷ് ഗോപിയുടെയും തീരുമാനം. ഇത്തവണത്തേത് അടക്കം രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ നിന്നാണ് സുരേഷ് ഗോപി ജനവിധി തേടിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി തൃശൂര്‍ കേന്ദ്രീകരിച്ച്‌ സുരേഷ് ഗോപി പ്രവര്‍ത്തിക്കുന്നുമുണ്ട്. തൃശൂരിലെ ബിജെപിയുടെ വോട്ട് ബാങ്ക് സുരേഷ് ഗോപിയുടെ സാന്നിധ്യത്താല്‍ മെച്ചപ്പെട്ടു വരികയാണ്. ഇക്കാരണത്താലാണ് തുടര്‍ന്നും സുരേഷ് ഗോപി തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കട്ടെയെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.

    Read More »
  • Kerala

    എല്‍.ഡി.എഫിന്റെ എല്ലാ വോട്ടും ബൂത്തിലെത്തിയിട്ടുണ്ട്‌; 10 സീറ്റ് ഉറപ്പ്: എം വി ഗോവിന്ദൻ

    തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ്‌, വടകര, കണ്ണൂര്‍, കോഴിക്കോട്‌, ആലത്തൂര്‍, പത്തനംതിട്ട, ആറ്റിങ്ങല്‍, ആലപ്പുഴ മണ്ഡലങ്ങളില്‍ ജയിക്കുമെന്നു സി.പി.എം സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തൃശൂരിലും മാവേലിക്കരയിലും സി.പി.ഐ. ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ ചേര്‍ന്ന സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റിന്റേതാണ്‌ ഈ വിലയിരുത്തല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്തു ഭൂരിപക്ഷം സീറ്റുകള്‍ ഇടതുമുന്നണിക്കു ലഭിക്കുമെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ യോഗത്തിലെ തെരഞ്ഞെടുപ്പ്‌ അവലോകനത്തിന്റെ വിശദാംശങ്ങള്‍ വ്യക്‌തമാക്കിക്കൊണ്ടു സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ‘വടകരയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടായി. ബി.ജെ.പി. വോട്ടുകള്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിക്കു ലഭിച്ചു. പാലക്കാട്ട്‌ ബി.ജെ.പിയെ സഹായിക്കാന്‍ വടകരയില്‍ ബി.ജെ.പിയുമായി ഷാഫി പറമ്ബില്‍ ധാരണയുണ്ടാക്കി. വടകരയില്‍ ബി.ജെ.പി. വോട്ടുകള്‍ കോണ്‍ഗ്രസിനു നല്‍കാന്‍ ആഹ്വാനമുണ്ടായി. തൃശൂരില്‍ ബി.ജെ.പി. മൂന്നാം സ്‌ഥാനത്തു പോകും. വോട്ടിങ്‌ ശതമാനത്തിലെ കുറവ്‌ ഇടതു സാധ്യത ഇല്ലാതാക്കില്ല. എല്‍.ഡി.എഫിന്റെ എല്ലാ വോട്ടും ബൂത്തിലെത്തിയിട്ടുണ്ട്‌. വോട്ട്‌ കുറഞ്ഞത്‌ യു.ഡി.എഫ്‌ സ്വാധീന മേഖലകളിലാണ്‌. പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ തിരക്കുപിടിച്ച്‌ ഉണ്ടാക്കിയത്‌ വര്‍ഗീയ ധ്രുവീകരണത്തിനായാണ്‌. തെരഞ്ഞെടുപ്പില്‍…

    Read More »
  • Kerala

    താന്‍ നല്‍കിയിട്ടില്ലാത്ത അഭിമുഖം തന്റെ പേരില്‍ അച്ചടിച്ചു: പ്രകാശ് ജാവദേക്കര്‍

    ഡല്‍ഹി: കേരളത്തില്‍ നടക്കുന്ന വിവാദങ്ങളെക്കുറിച്ച്‌ താന്‍ ഒരു മാധ്യമത്തിനും അഭിമുഖം നല്‍കിയിട്ടില്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. ചില മാധ്യമങ്ങള്‍ താന്‍ നല്‍കിയിട്ടില്ലാത്ത അഭിമുഖം തന്റെ പേരില്‍ അച്ചടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഒരു വർഷം മുൻപ് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ഇ പി ജയരാജനെ കണ്ടത്.അത് ഇപ്പോൾ വിവാദമാക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും ഇപിയുടെ മകനും തമ്മിൽ ബിസിനസ്സ് പാർട്ണർമാരാണ്.തിരുവനന്തപുരത്തെത്തിയപ്പോൾ ആ ബന്ധത്തിലാണ് ജയരാജന്റെ മകനെ കണ്ടത്.മകൻ വിളിച്ചുപറഞ്ഞതനുസരിച്ചാണ് ജയരാജൻ അവിടേക്ക് എത്തിയതെന്നും വെറും അഞ്ച് മിനിട്ടായിരുന്നു തങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച്ചയെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനുമായി ജാവദേക്കര്‍ കൂടിക്കാഴ്ച നടത്തിയത് ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു.മാധ്യമങ്ങള്‍ ധാര്‍മികത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

    Read More »
  • Sports

    ഐഎസ്‌എൽ ഫൈനൽ: മുംബൈ സിറ്റി vs മോഹൻ ബഗാൻ

    ഐഎസ്‌എൽ പത്താം സീസണിലെ ഫൈനലിൽ മുംബൈ സിറ്റി കൊൽക്കത്ത മോഹൻ ബഗാനുമായി ഏറ്റുമുട്ടും.ഇന്നലെ നടന്ന രണ്ടാം പാദ സെമിഫൈനല്‍ മല്‍സരത്തില്‍ എഫ്‌സി ഗോവയെ 2-0ന് കീഴടക്കിയാണ് മുംബൈ സിറ്റി എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചത്. മുംബൈ ഫുട്‌ബോള്‍ അരീന സ്‌റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നടന്ന രണ്ടാം പാദ സെമിയില്‍ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് മുംബൈ സിറ്റി വിജയിച്ചത്. ഏപ്രില്‍ 24ന് ഗോവയില്‍ നടന്ന ആദ്യപാദ സെമിയില്‍ എഫ്‌സി ഗോവയെ 2-3ന് മുംബൈ എഫ്‌സി തോല്‍പ്പിച്ചിരുന്നു. ഇതോടെ 5-2 എന്ന അഗ്രഗേറ്റ് സ്‌കോറിന്റെ ആധികാരിക ജയത്തോടെ മുംബൈ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. മെയ് നാല് ശനിയാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ മോഹന്‍ ബഗാനാണ് മുംബൈ സിറ്റി എഫ്‌സിയുടെ എതിരാളികള്‍. രണ്ടുപാദ സെമിഫൈനല്‍ മല്‍സരങ്ങളിലായി ഒഡീഷയെ 3-2ന് മറികടന്നാണ് മോഹന്‍ ബഗാന്‍ ഫൈനലിലെത്തിയത്.

    Read More »
  • Kerala

    തൊഴിലാളികളുടെ ജോലി സമയക്രമീകരണം നീട്ടി

    തിരുവനന്തപുരം: ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴില്‍ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.  ഉച്ചക്ക് 12 മുതല്‍ വെകിട്ട് മൂന്നുവരെ തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാല്‍ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യന് മന്ത്രി നിർദ്ദേശം നല്‍കി. ജില്ലാ ലേബർ ഓഫീസർമാരുടെ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി പരിശോധനകള്‍ ഊർജ്ജിതമാക്കുമെന്നും മന്ത്രി അറിയിച്ചു. ഉഷ്‌ണതരംഗ സാധ്യത ഉള്ളതിനാല്‍ കൊല്ലം, തൃശൂർ ജില്ലകളില്‍ യെല്ലോ അലർട്ടും, പാലക്കാട് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

    Read More »
  • Kerala

    തൃശൂരില്‍ തോറ്റുപോകുമെന്ന സൂചന സുരേഷ് ഗോപിയില്‍ നിന്ന് തന്നെ കിട്ടി: വെള്ളാപ്പള്ളി നടേശൻ

    കൊല്ലം: തൃശൂരില്‍ സുരേഷ് ഗോപി തോറ്റു പോകുമെന്ന് താൻ പറഞ്ഞത് സത്യമാണെന്ന് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൃശൂരില്‍ തോറ്റു പോകുമെന്ന സൂചന സുരേഷ് ഗോപിയില്‍ നിന്നു തന്നെ തനിക്കു ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. താൻ ഒരു രാഷ്ട്രീയക്കാരനല്ലെന്ന് സുരേഷ് ഗോപി തന്റെ വീട്ടില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നു. താൻ ഒരു സിനിമക്കാരനാണ്. ഇടം വലം നോക്കാതെ താൻ മുന്നോട്ട് പോകും. അത് ആരെങ്കിലും തെറ്റിച്ചാല്‍ വഴക്കുണ്ടാകുമെന്നും അത് തന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇങ്ങനെ പറഞ്ഞാല്‍ അതിന്റെ അർഥമെന്താ, മുൻകൂർ ജാമ്യം എടുത്തു എന്നല്ലെ. സുരേഷ് ഗോപി അദ്ദേഹത്തിന്റെ സന്ദേഹം പറഞ്ഞപ്പോള്‍, സുരേഷ് ഗോപി തോറ്റുപോകുമെന്ന് താൻ പറഞ്ഞു.സുരേഷ് ഗോപിയെ കാലുവാരിയത് സ്വന്തം പാർട്ടിക്കാർ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Read More »
  • Kerala

    വനിതകള്‍ക്ക് പത്തനംതിട്ടയിൽ കുറഞ്ഞ ചെലവില്‍ താമസ സൗകര്യം

    പത്തനംതിട്ട: വിവിധ ആവശ്യങ്ങള്‍ക്കായി പത്തനംതിട്ട ജില്ലയില്‍ എത്തുന്ന വനിതകള്‍ക്കായി കുറഞ്ഞ ചെലവിൽ താമസ സൗകര്യവും ആഹാരവും ലഭ്യമാക്കുന്നു. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്ത്രീ ശാക്തീകരണം മുന്‍ നിര്‍ത്തി സ്ത്രീകളുടെ സുരക്ഷയ്ക്കായി ഒരുക്കിയ വനിതാ മിത്ര കേന്ദ്രത്തിലാണ് സ്ഥിരതാമസത്തിനും ഇന്റര്‍വ്യുവിനും മറ്റ് ദിവസ ആവശ്യങ്ങള്‍ക്കും വരുന്ന വനിതകള്‍ക്ക് കുറഞ്ഞ ചിലവില്‍ താമസ സൗകര്യവും, ആഹാരവും ലഭ്യമാക്കുന്നത്. പ്യൂരിഫയിസ് വാട്ടര്‍, വൈ ഫൈ സൗകര്യം, പാര്‍ക്കിംഗ് സൗകര്യം, സെക്യൂരിറ്റി സേവനം, ഇന്‍സിനേറ്റര്‍, നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. അറ്റാച്ചിഡ് റൂമുകളോടുകൂടിയ എസി, നോണ്‍ എസി റൂമുകളും, ഷെയറിങ് റൂമുകളും ഇവിടെ ലഭിക്കും.

    Read More »
Back to top button
error: