KeralaNEWS

വ്യാജരേഖ ഉണ്ടാക്കിയ പ്രസിഡന്റിന്റെ പേരെന്താ മക്കളേ? ഗോവിന്ദന്‍ മാഷിന്റെ ചോദ്യവും മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടച്ചിരിയും

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് കൂട്ടച്ചിരി സമ്മാനിച്ചു ഗോവിന്ദൻ മാഷിന്റെ ചോദ്യം!

സംസ്ഥാന സെക്രട്ടറിയറ്റ് ചേര്‍ന്ന ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ഒരു ചോദ്യമാണ് ഏവരെയും പൊട്ടിച്ചിരിപ്പിച്ചത്.

ലോക് സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകരയില്‍ ശൈലജ ടീച്ചര്‍ക്കെതിരെ നടന്ന വ്യക്തിഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം വന്നപ്പോഴായിരുന്നു ഗോവിന്ദന്‍ മാഷ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച്‌ രസകരമായ ഒരു ചോദ്യം ഉന്നയിച്ചത്.

 

മറ്റേ.. നമ്മടെ രേഖ കൃത്രിമം ഉണ്ടാക്കിയ പ്രസിഡന്റ് ഉണ്ടല്ലോ.. ആരാന്ന്..? എന്ന് മാഷ് ചോദിച്ചപ്പോഴേക്കും മാധ്യമപ്രവര്‍ത്തകര്‍ പെട്ടന്നുതന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് ഉറക്കെ പറയുകയായിരുന്നു.

 

ആ! അങ്ങനെ പറയുമ്ബോത്തന്നെ നിങ്ങള്‍ക്കെല്ലാര്‍ക്കും കാര്യം മനസ്സിലായല്ലോ എന്നാണ് ചിരിയോടെ മാഷ് അവര്‍ക്ക് നല്‍കിയ മറുപടി. ഇതുകേട്ട് വാര്‍ത്താസമ്മേളനത്തിലെത്തിയ മാധ്യമപ്രവര്‍ത്തകരെല്ലാം പൊട്ടിച്ചിരിച്ചു.ഒപ്പം ഗോവിന്ദൻ മാഷും.

 

ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Back to top button
error: