KeralaNEWS

ആനവണ്ടിയില്‍ ഗവിയില്‍ കറങ്ങാൻ ഇനി 500 രൂപ കൂടുതല്‍ നല്‍കണം; വിവിധ യൂണിറ്റുകളിൽ നിന്നും ഗവിയിലേക്കുള്ള ഉല്ലാസയാത്രകൾ

പത്തനംതിട്ട: ഗവി ഇക്കോ ടൂറിസം സെന്ററിലേക്കുള്ള കെഎസ്‌ആർടിസി ബജറ്റ് ടൂറിസം പാക്കേജിന്റെ നിരക്ക് കൂട്ടി. 500 രൂപയുടേതാണ് വർധന.മേയ് ഒന്നു മുതല്‍ നടപ്പാകും.

 പത്തനംതിട്ടയില്‍ നിന്നുള്ള ട്രിപ്പിനു യാത്രാ നിരക്ക്, പ്രവേശന ഫീസ്, ബോട്ടിങ്, ഊണ് തുടങ്ങിയവ ഉള്‍പ്പെടെ നിലവില്‍ 1300 രൂപയാണ് ഈടാക്കിയിരുന്നത്. കൊച്ചുപമ്ബയില്‍ 2 കിലോമീറ്റർ ട്രെക്കിങ് പുതുതായി ഉള്‍പ്പെടുത്തിയതാണു നിരക്ക് കൂട്ടാൻ കാരണമായി പറയുന്നത്. ട്രെക്കിങ്ങിനു പോകാത്തവരും പണം അടയ്ക്കണം.

അതേസമയം ഗവിയിലേക്കുള്ള ഉല്ലാസയാത്രകള്‍ പുനരാരംഭിച്ചതായി കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെല്‍ അറിയിച്ചു. കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും മേയ് 1 മുതല്‍ മേയ് 31 വരെ ‘ഉല്ലാസയാത്രകള്‍’ ഒരുക്കിയിട്ടുണ്ട്.

വിവിധ യൂണിറ്റുകളിൽ നിന്നും ഗവിയിലേക്കുള്ള ഉല്ലാസയാത്രകൾ

01/05/2024 ബുധന്‍
കൊട്ടാരക്കര,കോട്ടയം, താമരശ്ശേരി യൂണിറ്റുകള്‍.

02/05/2024 വ്യാഴം
പത്തനംതിട്ട, തൊടുപുഴ

03/05/2024 വെള്ളി
പാപ്പനംകോട്, പിറവം, പത്തനംതിട്ട

04/05/2024 ശനി
കൊല്ലം, കായംകുളം, പത്തനംതിട്ട

05/05/2024 ഞായര്‍
അടൂര്‍, വൈക്കം, ഹരിപ്പാട്

06/05/2024 തിങ്കള്‍
വെള്ളറട , കോതമംഗലം, കോഴിക്കോട്

07/05/2024 ചൊവ്വ
കരുനാഗപള്ളി, മൂലമറ്റം, പത്തനംതിട്ട

08/05/2024 ബുധന്‍
റാന്നി, തൃശ്ശൂര്‍, പത്തനംതിട്ട

09/05/2024 വ്യാഴം
തിരു:സിറ്റി, പാല, ചേര്‍ത്തല

10/05/2024 വെള്ളി
കൊല്ലം, തിരുവല്ല, നിലമ്ബൂര്‍

11/05/2024 ശനി
തിരുവല്ല, ആലപ്പുഴ, മലപ്പുറം

12/05/2024 ഞായര്‍
നെയ്യാറ്റിന്‍കര, ചങ്ങനാശ്ശേരി, കണ്ണൂര്‍

13/05/2024 തിങ്കള്‍
ചാത്തന്നൂര്‍, എടത്വ, ചങ്ങനാശ്ശേരി

14/05/2024 ചൊവ്വ
പന്തളം, മാവേലിക്കര, പത്തനംതിട്ട

15/05/2024 ബുധന്‍
വെഞ്ഞാറമ്മൂട്, എറണാകുളം, പത്തനംതിട്ട

16/05/2024 വ്യാഴം
കരുനാഗപ്പള്ളി, കോതമംഗലം തിരുവനതപുരം സിറ്റി

17/05/2024 വെള്ളി
പത്തനംതിട്ട, തൊടുപുഴ

18/05/2024 ശനി
കിളിമാനൂര്‍, കോട്ടയം, കായംകുളം

19/05/2024 ഞായര്‍
കൊട്ടാരക്കര, ചെങ്ങന്നൂര്‍, പാലക്കാട്

20/05/2024 തിങ്കള്‍
റാന്നി, ചാലക്കുടി, പെരിന്തല്‍മണ്ണ

21/05/2024 ചൊവ്വ

കാട്ടാക്കട, വൈക്കം, നിലമ്ബൂര്‍

22/05/2024 ബുധന്‍
പുനലൂര്‍, കായംകുളം, പത്തനംതിട്ട

23/05/2024 വ്യാഴം
തിരുവല്ല, ഹരിപ്പാട്, തിരുവനന്തപുരം സിറ്റി

24/05/2024 വെള്ളി
പാറശ്ശാല, ചേര്‍ത്തല, കണ്ണൂര്‍

25/05/2024 ശനി
കൊല്ലം, എടത്വ, പത്തനംതിട്ട

26/05/ 2024 ഞായര്‍
പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം

27/05/2024 തിങ്കള്‍
വിതുര, പാല, പത്തനംതിട്ട

28/05/2024 ചൊവ്വ
കൊട്ടാരക്കര, മാവേലിക്കര, പത്തനംതിട്ട

29/05/2024 ബുധന്‍
പത്തനംതിട്ട, കോതമംഗലം, കോഴിക്കോട്

30/05/2024 വ്യാഴം
നെയ്യാറ്റിന്‍കര, ആലപ്പുഴ, എറണാകുളം

31/05/2024 വെള്ളി
കൊല്ലം, തിരുവനന്തപുരം സിറ്റി, പത്തനംതിട്ട.

Back to top button
error: