IndiaNEWS

മധുരയില്‍ മലയാളി വനിതാ റെയില്‍വേ ഗാര്‍ഡിനുനേരെ ആക്രമണം

ചെന്നൈ: മധുരയില്‍ മലയാളി റെയില്‍വേ ഗാർഡിന് നേരെ ആക്രമണം. കൊല്ലം സ്വദേശി രാഖി (28)യെ ആണ് മദ്യപസംഘം ആക്രമിച്ചത്.

കൈക്കും തലയിലും പരിക്കേറ്റ രാഖിയെ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മധുര റെയില്‍വേ ജംഗ്ഷനിലേക്ക് ട്രെയിൻ കയറുന്നതിനു തൊട്ടു മുൻപ് ട്രെയിൻ സിഗ്നല്‍ കാത്ത് കിടക്കുമ്ബോഴാണ് ആക്രമണമുണ്ടായത്. ട്രെയിനിനു സിഗ്നല്‍ നല്‍കാനുള്ള ചുമതലയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് രാഖിയായിരുന്നു.

Signature-ad

രാഖിയുടെ ഫോണും പണവും സൂക്ഷിച്ച ബാഗും മാലയും  അക്രമികള്‍ തട്ടിയെടുത്തു.സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Back to top button
error: