Month: April 2024
-
Kerala
ജയരാജൻ വിവാദം; ശോഭാ സുരേന്ദ്രനെ പരസ്യമായി തള്ളി ബി.ജെ.പി
തിരുവനന്തപുരം: ഇ.പി ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ പരസ്യമായി തള്ളി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ പി.രഘുനാഥ്. ഇവർ പറയുന്നത് ഒരിക്കലും വിശ്വസിക്കാനാവില്ല.ഇത്തരം കൂട്ടുകെട്ട് പൊതു പ്രവർത്തകർക്ക് ഭൂഷണമല്ല. ബി.ജെ.പിയില്‍ ആളെ ചേർക്കുന്നത് ദല്ലാളുമാരെ വെച്ചല്ലെന്നും രഘനാഥ് പറഞ്ഞു. ഇ.പി. ജയരാജനെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാൻ ദേശീയ നേതൃത്വത്തിന്റെ അറിവോടെ താൻ ശ്രമിച്ചുവെന്നും മൂന്നിലധികം കൂടിക്കാഴ്ച്ചകള്‍ക്ക് താൻ വരിയൊഴുക്കിയെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു. നേരത്തെ ഇത്തരത്തില്‍ ശോഭാ സുരേന്ദ്രനും ഇ.പി ജയരാജനും തമ്മില്‍ കണ്ടിട്ടില്ലെന്ന് ദല്ലാൾ നന്ദകുമാറും പറഞ്ഞിരുന്നു. ഇ.പിയുടെ മകന്റെ ഫ്ളാറ്റില്‍ ജാവദേക്കറുമായി കൂടിക്കാഴ്‌ച നടന്നത് സത്യമാണെന്നും എന്നാല്‍ അതില്‍ ശോഭ സുരേന്ദ്രന് ഒരുപങ്കും ഇല്ലെന്ന് നന്ദകുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശോഭാ സുരേന്ദ്രനെ താൻ കാണുകയോ സംസാരിക്കുകയോ ചെയ്‌തിട്ടില്ലെന്ന് ഇ.പി ജയരാജനും പറഞ്ഞിരുന്നു. ‘ തലയ്ക്ക് വെളിവുള്ള ആരെങ്കിലും ബിജെപിയിൽ ചേരുമോ? ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്‌ട്രീയ ചർച്ചയല്ല. അത് പാർട്ടിയെ…
Read More » -
India
കൊവിഷീല്‍ഡ് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും; ഒടുവിൽ കമ്പനിയുടെ കുറ്റസമ്മതം
ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡ് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക്ക കമ്ബനി. കൊവിഷീല്‍ഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക. കൊവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്ബനിയുടെ വെളിപ്പെടുത്തല്‍ അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്സിനുകള്‍ കാരണമാകാമെന്നാണ് കമ്ബനി ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത്. അതേസമയം അസ്ട്രസെനെക്ക നിര്‍മിച്ച വാക്സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചു. 2021 ഏപ്രില്‍ 21-ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതിനു പിന്നാലെയാണ് കമ്ബനിക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചത്. അസ്ട്രസെനെക നിര്‍മിച്ച വാക്സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
Read More » -
Kerala
മേയര്‍ക്കും എംഎല്‍എയ്ക്കും എതിരെ കേസെടുക്കാതെ പൊലീസ്; ഡ്രൈവര്‍ യദു ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും കേസ് എടുക്കാതെ പൊലീസ്. ഡ്രൈവര്‍ യദു നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. മേയര്‍ക്കും എംഎല്‍എയ്ക്കും എതിരെ കേസെടുക്കില്ലെന്നാണ് പൊലീസ് ഭാഷ്യം. മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവര്‍ മോശമായി പെരുമാറിയതിനാലാണ് മേയര്‍ ഇടപെട്ടതെന്നും പൊലീസ് പറയുന്നു. അതേസമയം, ഡ്യൂട്ടി തടസപ്പെടുത്തിയതിനു ഹൈക്കോടതിയെ സമീപിക്കാനാണ് ഡ്രൈവര്‍ യദുവിന്റെ നീക്കം. മേയര്‍ക്കും എംഎല്‍എയ്ക്കും എതിരെ കേസെടുക്കാത്തതിന് എതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയല്‍ ചെയ്യാനാണ് യദുവിന്റെ തീരുമാനം.യദുവിനെതിരെ അന്വേഷണം നടത്തുന്ന കെഎസ്ആര്‍ടിസി എംഡി ഇന്ന് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. യദുവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടേണ്ടെന്നും തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്താനുമാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. പിരിച്ചുവിട്ടാല്‍ ജീവനക്കാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് വകുപ്പിന്റെ നിഗമനം. പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ടിഡിഎഫ്, കെഎസ്ആര്‍ടിസി ചീഫ്…
Read More » -
Kerala
വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് വേണമെന്ന് സര്‍ക്കാരിനോട് കെഎസ്ഇബി. വൈദ്യുതി മന്ത്രിയോട് കെഎസ്ഇബി ആവശ്യം വീണ്ടും ഉന്നയിച്ചു. എന്നാല്‍ മന്ത്രി ഇതിന് മറുപടി നല്‍കിയിട്ടില്ല. ഓവര്‍ ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങ് നടത്തേണ്ടി വരുന്നത്. അമിത ലോഡ് കാരണം പലയിടത്തും ട്രാന്‍ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു. ഇതുവരെ 700 ലേറെ ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് തകരാര്‍ സംഭവിച്ചതായും കെഎസ്ഇബി വ്യക്തമാക്കുന്നു. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുകയാണ്. ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. ഏപ്രില്‍ 09 ലെ റെക്കോര്‍ഡാണ് ഇന്നലെ മറികടന്നത്. പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗവും കുതിക്കുകയാണ്. 5646 മെഗാവാട്ട് ആണ് ഇന്നലെ പീക്ക് സമയത്തെ ഉപഭോഗം. ഈ സാഹചര്യത്തിലാണ് ലോഡ് ഷെഡ്ഡിങ്ങ് എന്ന ആവശ്യം ബോര്‍ഡ് വീണ്ടും ഉന്നയിച്ചിട്ടുള്ളത്. പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് ജനങ്ങളോട് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉപഭോഗത്തില്‍ കുറവുണ്ടാകുന്നില്ല എന്നു മാത്രമല്ല, വലിയ തോതില്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. ഇതുമൂലം ഫീഡറുകള്‍ക്കും…
Read More » -
Crime
ലൈംഗികാരോപണം: പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്പെന്‍ഡ് ചെയതു
ബെംഗളൂരു: ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ജെ.ഡി.എസ്. എം.പിയും ഹാസന്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സസ്‌പെന്‍ഷന്‍ കാലയളവ് എസ്ഐടി അന്വേഷണത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കുമെന്നാണ് ജെഡിഎസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. തുടര്‍ നടപടികള്‍ ഈ അന്വേഷണത്തിന്റെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കുമെന്നും ജെഡിഎസ് നേതാക്കള്‍ അറിയിച്ചു. പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവും ജെ.ഡി.എസ്. എം.എല്‍.എ.യും മുന്‍ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയ്ക്കുമെതിരായ പീഡനക്കേസ് പുറത്തുവന്നതോടെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇരുവരെയും പുറത്താക്കണമെന്ന് എം.എല്‍.എ.മാര്‍ പരസ്യമായി ആവശ്യപ്പെട്ടതോടെയാണ് നടപടിയെടുത്തത്. പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോകളുടെ ദൃശ്യം ഹാസനില്‍ തിരഞ്ഞെടുപ്പുസമയത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയില്‍ ഉള്‍പ്പെട്ടതായി പറയുന്ന സ്ത്രീ വനിതാ കമ്മിഷന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രജ്വലിനെതിരേ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. എച്ച്.ഡി. രേവണ്ണയുടെയും പ്രജ്വലിന്റെയും പേരില്‍ 47-കാരി നല്‍കിയ ലൈംഗികപീഡന പരാതിയില്‍ അന്വേഷണം തുടങ്ങി. രേവണ്ണയുടെ വീട്ടിലെ മുന്‍ ജോലിക്കാരിയാണ്…
Read More » -
India
ഛത്തീസ്ഗഡില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; 7 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
റായ്പുര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായണ്‍പുര്‍, കങ്കര്‍ ജില്ലാതിര്‍ത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. മഹാരാഷ്ട്ര അതിര്‍ത്തിയോടു ചേര്‍ന്ന തെക്‌മെട്ട വനമേഖലയില്‍ പ്രത്യേക ദൗത്യ സംഘവും റിസര്‍വ് ഗാര്‍ഡും ചേര്‍ന്ന് നടത്തിയ സംയുക്ത തിരിച്ചടിയിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഏതാനും പേര്‍ക്ക് പരുക്കേറ്റതായി സൂചനയുണ്ട്. സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്തുനിന്ന് എകെ47 റൈഫിളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ പുരുഷന്മാരും രണ്ട് സ്ത്രീകളുമാണുള്ളത്. ഇതോടെ ബസ്തര്‍ മേഖലയില്‍ ഈ വര്‍ഷം മാത്രം 88 മാവോയിസ്റ്റുകളാണ് വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടത്. നാരായണ്‍പുര്‍, കങ്കര്‍ ഉള്‍പ്പെടെ ഏഴ് ജില്ലകള്‍ അടങ്ങിയ പ്രദേശമാണ് ബസ്തര്‍. ഈ മാസം 16ന് നടന്ന ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു.
Read More » -
Kerala
മണര്‍കാട് കത്തീഡ്രലില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിന് കൊടിയേറ്റി; മണര്‍കാട് കാര്‍ണിവല്‍ മെയ് ഒന്നു മുതല്‍
കോട്ടയം: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ഇടവക പെരുന്നാളായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിന് കൊടിയേറി. തിരുവഞ്ചൂര്‍ പുത്തന്‍പുരയ്ക്കല്‍ ഷിന്റോയുടെ പാറമ്പുഴ തുരുത്തേല്‍ പുരയിടത്തില്‍നിന്ന് നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശ്വാസസമൂഹം ആഘോഷപൂര്‍വം കത്തീഡ്രല്‍ അങ്കണത്തില്‍ എത്തിച്ചു. ചെത്തിമിനുക്കിയ കൊടിമരത്തില്‍ കോട്ടയം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. തോമസ് മോര്‍ തീമോത്തിയോസ് ആശിര്‍വദിച്ച് നല്‍കിയ തടി കുരിശ് സ്ഥാപിച്ചു ശേഷം കൊടികള്‍കൊണ്ടും പച്ചിലകള്‍കൊണ്ടും അലങ്കരിച്ചു. തുടര്‍ന്ന് പ്രത്യേക പ്രാര്‍ഥനകള്‍ക്കു ശേഷം കൊടിമരം ഉയര്‍ത്തി. പാറമ്പുഴ, തിരുവഞ്ചൂര്‍ കുരിശു കവല, പായിപ്ര പടി, കണിയാംകുന്ന്, പെരുമാനൂര്‍ കുളം എന്നിവടങ്ങളില്‍ കൊടിമര ഘോഷയാത്രക്ക് സ്വീകരണം നല്‍കി. വികാരി ഇ.ടി. കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പാ ഇട്ടിയാടത്ത്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പാ കിഴക്കേടത്ത്, ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം പഴയിടത്തുവയലില്‍, വര്‍ഗീസ് ഐപ്പ് മുതലുപടി, ഡോ. ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ് ചിരവത്തറ, കത്തീഡ്രല്‍ സെക്രട്ടറി വി.ജെ.…
Read More » -
Kerala
ഇന്ദുലേഖയുടെ പുഞ്ചിരി ഇനി കിളിമാനൂര്‍ കൊട്ടാരത്തിലും
തിരുവനന്തപുരം: മലയാളത്തിലെ ആദ്യ ലക്ഷണയുക്ത നോവലായ ഒ.ചന്തുമേനോന്റെ ‘ഇന്ദുലേഖ’യെ ആസ്പദമാക്കി രാജാരവിവര്‍മ്മ വരച്ച ചിത്രത്തിന്റെ പകര്‍പ്പ് ഇനി കിളിമാനൂര്‍ കൊട്ടാരത്തിലെ ചിത്രശാലയില്‍ കാണാം. രവിവര്‍മ്മയുടെ 176ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്നലെ ഡോ. ദിവ്യ എസ്.അയ്യര്‍ ചിത്രം പ്രകാശനം ചെയ്തു. യഥാര്‍ത്ഥ ചിത്രം തൃശൂര്‍ കൊരട്ടി സ്വരൂപത്തില്‍ പരേതനായ അഡ്വ. കുഞ്ഞുണ്ണി തമ്പാന്റെ മകളും അങ്ങാടിപ്പുറം ആയിരംനാഴി കോവിലകത്ത് പരേതനായ റിട്ട.ജഡ്ജി എ.സി.കുഞ്ഞുണ്ണി രാജയുടെ കൊച്ചുമകളുമായ ഇരിങ്ങാലക്കുട ശശികലയുടെയും മധുസൂദനന്റെയും ലക്ഷ്മി സദനത്തിലാണ് ഇപ്പോഴുള്ളത്. റിട്ട.ജഡ്ജി എ.സി. കുഞ്ഞുണ്ണി രാജയും രവിവര്‍മ്മയുടെ സഹോദരി മംഗളഭായി തമ്പുരാട്ടിയുടെ ചെറുമകന്‍ ഡോ.ഭാസ്‌കര വര്‍മ്മയും ബന്ധുക്കളായിരുന്നു. കൊട്ടാരത്തില്‍ എത്തിയപ്പോള്‍ കുഞ്ഞുണ്ണിരാജയ്ക്ക് ഭാസ്‌കരവര്‍മ്മ സമ്മാനമായി നല്‍കിയതാണ് ഈ ചിത്രം. ചന്തുമേനോന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇന്ദുലേഖയെ രവിവര്‍മ്മ വരച്ചത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. മുംബയിലെ പ്യൂണ്ടോള്‍ ആര്‍ട്ട് ഗ്യാലറിയില്‍ സൂക്ഷിച്ചിരുന്ന രവിവര്‍മ്മയുടെ ‘മോഹിനി ‘ എന്ന ചിത്രം കഴിഞ്ഞ ദിവസം 17 കോടി രൂപയ്ക്ക് ലേലത്തില്‍ പോയിരുന്നു.
Read More » -
Kerala
തെരഞ്ഞെടുപ്പില്‍ ലീഗ് വിരുദ്ധ വികാരം വളര്‍ത്താന്‍ ശ്രമിച്ചു; ‘സുപ്രഭാത’ത്തിനെതിരേ ‘ചന്ദ്രിക’യില്‍ ലേഖനം
കോഴിക്കോട്: സമസ്തയുടെ മുഖപത്രമായ ‘സുപ്രഭാത’ത്തിനെതിരെ മുസ്ലിം ലീഗ് മുഖപത്രമായ ‘ചന്ദ്രിക’യില്‍ ലേഖനം. ഏറെക്കാലമായി നിലനില്‍ക്കുന്ന ലീഗ്-സമസ്ത തര്‍ക്കം ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കൂടുതല്‍ ശക്തമാവുകയും ലീഗിന് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സമസ്തയില്‍ ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്തിരുന്നു. ‘സുപ്രഭാത’ത്തില്‍ സി.പി.എം പരസ്യം പ്രസിദ്ധീകരിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ലേഖനം ‘സുപ്രഭാതം’ പ്രസിദ്ധീകരിച്ചിരുന്നു. ‘സുപ്രഭാതം’ പരസ്യം നല്‍കുന്നതിലെ നയവും ലീഗിനെയും സമസ്തയേയും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണം തുടങ്ങിയ കാര്യങ്ങളായിരുന്നു ഹമീദ് ഫൈസിയുടെ ലേഖനത്തില്‍ പറഞ്ഞത്. ഇതിനെതിരെയാണ് ‘ചേര്‍ത്തുനില്‍പ്പിനെ അപകടപ്പെടുത്തരുത്’ എന്ന തലക്കെട്ടില്‍ ‘ചന്ദ്രിക’ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുസ്ലിം ലീഗിനെ ഒരു അപരനായി കണ്ട് ശത്രുവോടെന്ന പോലെയാണ് ‘സുപ്രഭാതം’ കഴിഞ്ഞ കാലങ്ങളില്‍ പെരുമാറിയതെന്ന് മോയിന്‍ മലയമ്മ എഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. സമസ്ത-സി.ഐ.സി വിഷയം പരിഹരിക്കാന്‍ ചര്‍ച്ച നടത്തിയപ്പോഴെല്ലാം ലീഗിനെ പ്രശ്നക്കാരനായി ചിത്രീകരിക്കുന്ന സമീപനമാണ് ‘ചന്ദ്രിക’ സ്വീകരിച്ചത്. ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന കമ്മ്യൂണിസ്റ്റ്…
Read More » -
Crime
അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ചെന്നൈ: മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പൊലീസ്. മുന്‍വൈരാഗ്യത്തിനൊപ്പം മരുന്നു വാങ്ങിയതിന്റെ പണം ഗൂഗിള്‍ പേ വഴി അയച്ചതിനെക്കുറിച്ചുള്ള തര്‍ക്കവും പ്രകോപനത്തിനു കാരണമായെന്നും പൊലീസ് പറയുന്നു. ഞായറാഴ്ചയാണ് സംഭവം. ആവഡി മുത്താപുതുപ്പെട്ട് മിറ്റനമിലി ഗാന്ധി റോഡില്‍ താമസിക്കുന്ന പാലാ സ്വദേശി ആയുര്‍വേദ ഡോക്ടര്‍ ശിവന്‍ നായര്‍, എരുമേലി സ്വദേശിനി ഭാര്യ പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. രാജസ്ഥാന്‍ സ്വദേശി മഹേഷ് (22) ആണ് പിടിയിലായത്. സംഭവദിവസം രാത്രി എട്ടു മണിയോടെ ഡോക്ടറെ കാണാന്‍ എത്തിയ സമീപവാസിയായ സ്ത്രീയാണ് കാര്‍പോര്‍ച്ചില്‍ ശിവന്‍ നായരുടെ മൃതദേഹം കണ്ടത്. ചികിത്സയ്ക്കെന്ന വ്യാജേന വീടിനോടു ചേര്‍ന്ന ക്ലിനിക്കില്‍ പ്രവേശിച്ച മഹേഷ് പ്രസന്നകുമാരിയെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചു കുത്തിയും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ട് പുറത്തേക്കിറങ്ങി വന്ന ശിവന്‍ നായരെയും ആക്രമിച്ചു വീഴ്ത്തുകയായിരുന്നു. പ്രസന്നകുമാരിയുടെ മൃതദേഹത്തിന് അരികില്‍ നിന്നു കിട്ടിയ മൊബൈല്‍ ഫോണാണു പ്രതിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. ഇയാള്‍ ചികിത്സയ്ക്കായി മുന്‍പും ക്ലിനിക്കില്‍ എത്തിയിട്ടുണ്ടെന്നും…
Read More »