Month: April 2024

  • Crime

    ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഗൂഗിളില്‍ കണ്ട നമ്പറില്‍ വിളിച്ചു; 2.44 ലക്ഷം പോയിക്കിട്ടി!

    കണ്ണൂര്‍: ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ലഭിച്ച ‘കസ്റ്റമര്‍ കെയര്‍ നമ്പറി’ല്‍ വിളിച്ച തോട്ടട സ്വദേശിക്ക് 2,44,075 രൂപ നഷ്ടപ്പെട്ടു. ‘കസ്റ്റമര്‍ കെയറി’ല്‍നിന്ന് നല്‍കിയ വാട്‌സാപ്പ് ലിങ്കില്‍ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ.ടി.എം. കാര്‍ഡ് നമ്പറും നല്‍കിയതോടെയാണ് അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായത്. ഗൂഗിളില്‍ ആദ്യം വരുന്ന വിവരങ്ങളെ ആശ്രയിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ക്കായി സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണിലൂടെ ബാങ്കിങ് വിശദാംശങ്ങള്‍ ചോദിച്ചാല്‍ നല്‍കരുത്. ഫോണിലൂടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാന്‍ ബാങ്കുകളോ സ്ഥാപനങ്ങളോ ആവശ്യപ്പെടുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. വാരം സ്വദേശിക്ക് 21,000 രൂപ നഷ്ടപ്പെട്ടതായും സൈബര്‍ പോലീസില്‍ പരാതി ലഭിച്ചു. ക്രെഡിറ്റ് കാര്‍ഡ് പുതുക്കാനാവശ്യപ്പെട്ട് ഇദ്ദേഹത്തിന് ഒരു ഫോണ്‍ കോള്‍ വന്നു. അവര്‍ നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്തതിന്റെ അടുത്ത ദിവസം പണം നഷ്ടപ്പെടുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പരസ്യംകണ്ട് ഡ്രസ് ഓര്‍ഡര്‍ ചെയ്ത പാനൂര്‍ സ്വദേശിക്കും പണം നഷ്ടമായി. 5,500 രൂപയാണ് അയച്ചുകൊടുത്തത്. നാളിതുവരെയായിട്ടും…

    Read More »
  • Kerala

    ടിപ്പര്‍ ബൈക്കിലിടിച്ച് പിതാവും നഴ്‌സിങ് വിദ്യാര്‍ഥിനിയും മരിച്ചു; അപകടം റെയില്‍വേ സ്റ്റേഷനിലേക്കു പോകുമ്പോള്‍

    എറണാകുളം: എംസി റോഡില്‍ താന്നിപ്പുഴ പള്ളിപ്പടിയില്‍ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം കുന്നശേരില്‍ കെ.ഐ. എല്‍ദോ (52), നഴ്‌സിങ് വിദ്യാര്‍ഥിനിയായ മകള്‍ ബ്ലെസി എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 7.45 ഓടെ പെരുമ്പാവൂര്‍ – കാലടി റൂട്ടില്‍ താന്നിപ്പുഴ പള്ളിപ്പടിക്കു സമീപമാണ് അപകടം. മകളെ അങ്കമാലി റെയില്‍വേ സ്റ്റേഷനിലാക്കാന്‍ പോകും വഴിയാണ് അപകടമുണ്ടായത്. ഈ സമയത്ത് ടോറസ് ലോറിയും ബൈക്കും ഒരേ ദിശയില്‍ കാലടി ഭാഗത്തേക്ക് പോവുകയായിരുന്നു. ബൈക്കിനു പിന്നില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് തെറിച്ചുവീണ ഇരുവരുടെയും ദേഹത്തുകൂടി ലോറി കയറിയിറങ്ങി. ബ്ലെസി സംഭവസ്ഥലത്തും എല്‍ദോ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. ബ്ലെസിയുടെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലും എല്‍ദോയുടേത് അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുന്നത്. പാലക്കാട് കൃഷി അസിസ്റ്റന്റാണ് എല്‍ദോ.

    Read More »
  • Kerala

    ആന്റിയെ എങ്ങനെ പീഡിപ്പിക്കാം; മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം വീട്ടമ്മയെ കടന്നുപിടിച്ച കൗമാരക്കാരൻ പിടിയിൽ 

    ഇടുക്കി: മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം വീട്ടമ്മയെ കടന്നുപിടിച്ച കൗമാരക്കാരൻ പിടിയിലായി. കട്ടപ്പനയിലാണ് സംഭവം. വീട്ടമ്മയുടെ പരാതിയില്‍ അയല്‍ക്കാരനായ 16-കാരനെയാണ് കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം മോഷണശ്രമമാണെന്നായിരുന്നു തുടക്കത്തില്‍ പോലീസിന്റെ സംശയം. എന്നാല്‍, 16-കാരന്റെ ഫോണ്‍ പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്നവിവരങ്ങള്‍ കണ്ടെത്തിയത്. ‘അയല്‍വാസിയായ ആന്റിയെ എങ്ങനെ പീഡിപ്പിക്കാം’ എന്നതുള്‍പ്പെടെ കൗമാരക്കാരൻ ഇന്റർനെറ്റില്‍ തിരഞ്ഞിരുന്നു. മൊബൈല്‍ഫോണില്‍ ഇന്റർനെറ്റ് സെർച്ച്‌ ഹിസ്റ്ററി പരിശോധിച്ചതോടെയാണ് പോലീസ് ഇത് കണ്ടെത്തിയത്.

    Read More »
  • Kerala

    ഗോഡൗണ്‍ തകർത്ത് ചാക്കുംപടി അരി അകത്താക്കി കാട്ടാന 

    ഗോഡൗണ്‍ തകർത്ത് അരിച്ചാക്കുമായി കടന്നു കളയുന്ന കാട്ടാനയുടെ വീഡിയോയാണിപ്പോള്‍ ശ്രദ്ധനേടുന്നത്. കേരള-കർണാടക അതിർത്തിയിലുള്ള ഗുണ്ട്ലുപേട്ട് വനത്തില്‍നിന്ന് വിശപ്പു സഹക്കാനാകാതെ എത്തിയ ആനയാണ്, മനുഷ്യവാസകേന്ദ്രത്തില്‍ ഭീതിപരത്തിയത്. ഭക്ഷ്യധാന്യ ഗോഡൗണില്‍ അതിക്രമിച്ച്‌ കയറി അരിച്ചാക്കുമായി പോകുന്ന ആനയുടെ വീഡിയോ നരേഷ് നമ്ബീശൻ എന്നയാളാണ് എക്സില്‍ പങ്കുവച്ചത്. ആളുകള്‍ ആനയെ ഓടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഇതൊന്നും ശ്രദ്ധിക്കാതെ ആന തുമ്ബിക്കൊകൊണ്ട് ഗോഡൗണിന്റെ ഷട്ടർ തകർത്ത് അരിച്ചാക്ക് വലിച്ചു പുറത്തിടുന്നത് വീഡിയോയില്‍ കാണാം. തുടർന്ന് കാലുകൊണ്ട് ചാക്കു വലിച്ചുകീറി അരി അകത്താക്കുന്നുണ്ട്. “കാട്ടില്‍ ഭക്ഷണമില്ലെങ്കില്‍, ഭക്ഷണം ലഭിക്കാൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണില്‍ എത്തണമെന്ന് ആനയ്ക്ക് അറിയാം,” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. ചുറ്റും കൂടിയ ആളുകളെ ഉപദ്രവിക്കാതെ തന്റെ കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ആനയെ പലരും കമന്റ് സെക്ഷനില്‍ പ്രശംസിക്കുന്നുണ്ട്. മനുഷ്യരില്‍ നിന്ന് വ്യത്യസ്ഥമായി ആന അവന് ആവശ്യമുള്ള ഒരു ചാക്ക് മാത്രമാണ് എടുത്തതെന്ന് ഒരു കാഴ്ചക്കാരൻ കുറിച്ചു.   അതേസമയം കേരള അതിർത്തികളില്‍…

    Read More »
  • Kerala

    തെങ്ങുവെട്ടാൻ കയറിയ വയോധികൻ തെങ്ങിൻമുകളില്‍വെച്ച്‌ മരിച്ചു

    ഇടുക്കി: കഞ്ഞിക്കുഴിയില്‍ തെങ്ങുവെട്ടാൻ കയറിയ വയോധികൻ തെങ്ങിൻമുകളില്‍വെച്ച്‌ മരിച്ചു. ചുരുളിപ്പതാല്‍ മരോട്ടിപ്പറമ്ബില്‍ ഗോപിനാഥൻ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. മരംവെട്ടു തൊഴിലാളിയായ ഗോപിനാഥൻ സമീപത്തുള്ള നടക്കല്‍ സിബിയുടെ പുരയിടത്തില്‍ തെങ്ങുവെട്ടാനെത്തിയതായിരുന്നു. 90 അടി ഉയരമുള്ള തെങ്ങിൻ്റെ മുക്കാല്‍ ഭാഗം പിന്നിട്ടപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കയ്യിലുണ്ടായിരുന്ന കയറെടുത്ത് ശരീരം തെങ്ങുമായി ബന്ധിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായ നിലയില്‍ വയോധികനെ കണ്ട വഴിയാത്രക്കാരനാണ് വിവരം സ്ഥലമുടമയേയും നാട്ടുകാരേയും അറിയിച്ചത്. തുടർന്ന് ഇടുക്കി അഗ്നിരക്ഷാ സേനയിലും കഞ്ഞിക്കുഴി പോലീസിലും വിവരമറിയിച്ചു. ഉടനെ രണ്ടു യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങളും പോലീസും സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്ക്യൂ സീനിയർ ഓഫീസർ പ്രദീപ് കുമാർ ഓഫീസർമാരായ അനില്‍കുമാർ, ആകാശ് എന്നിവർ തെങ്ങില്‍ കയറി കയറും വലയുമുപയോഗിച്ച്‌ സാഹസികമായി ഗോപിനാഥനെ താഴെ ഇറക്കി. തുടർന്ന് ആംബുലൻസില്‍ ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

    Read More »
  • Kerala

    പോപ്പുലര്‍ ഫ്രണ്ട് പിന്തുണ; യുഡിഎഫ് നിലപാട് വ്യക്തമാക്കണം: സുരേന്ദ്രന്‍

    വയനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിനെ പിന്തുണയ്‌ക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് നീക്കം അപകടകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രൻ. രാജ്യത്ത് കലാപം ഉണ്ടാക്കുകയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൂട്ടക്കൊല നടത്തുകയും ചെയ്യുന്ന പ്രസ്ഥാനമാണ് പോപ്പുലര്‍ ഫ്രണ്ടെന്നും കല്‍പ്പറ്റയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലടക്കം മതഭീകരവാദികളുടെ പിന്തുണ സ്വീകരിക്കുകയാണ് യുഡിഎഫ്. ഇതില്‍ രാഹുല്‍ ഗാന്ധി നയം വ്യക്തമാക്കണം. കൊലപാതകം നടത്താന്‍ വിദേശത്ത് പരിശീലനം ലഭിച്ച ഭീകര സംഘടനയുടെ പിന്തുണ എങ്ങനെയാണ് കോണ്‍ഗ്രസ് തേടുന്നത്. നാല് വോട്ടിന് വേണ്ടി രാജ്യതാല്‍പര്യം ഹനിക്കുന്ന നിലപാടില്‍ രാഹുല്‍ മറുപടി പറയണം. ആലോചിച്ച്‌ തീരുമാനം പറയുമെന്നാണ് വി.ഡി. സതീശന്‍ പറയുന്നത്. ഭീകരവാദികളുടെ വോട്ട് വേണ്ടെന്ന് പറയാന്‍ എന്താണിത്ര ആലോചിക്കാന്‍. എല്ലാവരുടേയും വോട്ടിന് ഒരേ വിലയാണെന്നാണ് എം.എം. ഹസന്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ രാജ്യദ്രോഹികളെയും കൂട്ടുപിടിക്കുകയാണ് രാഹുല്‍ ഗാന്ധിയും സംഘവും ചെയ്യുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

    Read More »
  • Kerala

    മൂന്നാറിന്റെ ഇടത്താവളമായി അടിമാലിയിലെ കൊരങ്ങാട്ടി വെള്ളച്ചാട്ടം

    സഞ്ചാരികളുടെ പറുദീസയായ മൂന്നാറിന്റെ ഇടത്താവളമാണ് അടിമാലി.നേര്യമംഗലം വനമേഖലയിലെ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ കണ്ട് മുന്നോട്ടു വരുന്ന സഞ്ചാരികൾ, മനം കവരുന്ന കാഴ്ച സമ്മാനിക്കുന്ന അടിമാലി വെള്ളച്ചാട്ടവും കണ്ടാണ് മൂന്നാറിലേക്ക് പോകുന്നത്. കൊരങ്ങാട്ടി മലമുകളിൽനിന്ന് ഉദ്ഭവിച്ച് പാറക്കെട്ടുകളിലൂടെ വഴി പിരിഞ്ഞും ഒന്നായും ഒഴുകിയെത്തുന്ന വെള്ളച്ചാട്ടം അടിമാലി ടൗണിൽ നിന്നുള്ള മനം കവരും കാഴ്ചയാണ്.ടൗണിൽ എത്തുന്ന സഞ്ചാരികളിൽ പലരും അടുത്തെത്തി വെള്ളച്ചാട്ടം ആസ്വദിക്കാതെ മടങ്ങാറില്ല. സാഹസിക യാത്ര ഇഷ്ടപ്പെടുന്ന യുവാക്കളും മറ്റും ഇതുവഴി കൊരങ്ങാട്ടിയിലെത്തി കാഴ്ചകൾ കണ്ടാസ്വദിക്കുന്നതും വർധിച്ചു വരികയാണ്. ഇവിടെനിന്ന് എളുപ്പത്തിൽ മാങ്കുളം, ആനക്കുളം എന്നിവിടങ്ങളിൽ എത്തിച്ചേരാൻ കഴിയും.കാട്ടാനകളെ നേരിൽ കാണാൻ കഴിയുന്ന ആനക്കുളത്തെ കാഴ്ചകൾ കണ്ട് ലക്ഷ്മി വഴി മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണവും ഇന്ന് വർധിച്ചു വരികയാണ്. കൊച്ചി– ധനുഷ്കോടി ദേശീയ പാതയോരം ചേർന്നുള്ള അടിമാലി പട്ടണത്തെ മുറിച്ചു കടന്നാണ് വെള്ളച്ചാട്ടം കിലോമീറ്റർ ദൂരത്തുള്ള ദേവിയാർ പുഴയുമായി ചേരുന്നത്.എന്നാൽ കൊരങ്ങാട്ടി വെള്ളച്ചാട്ടവും ഇവിടെ നിന്നുള്ള പരന്ന കാഴ്ച്ചകളും മലകയറിയെത്തുന്ന സഞ്ചാരികളുടെ മനസ് കീഴടക്കാൻ തുടങ്ങിയിട്ട്…

    Read More »
  • Kerala

    17കാരിയെ പീഡിപ്പിച്ച 19കാരന്‍ പിടിയില്‍

    ഇടുക്കി: വാഗമണ്ണിൽ 17കാരിയെ പീഡിപ്പിച്ച 19കാരന്‍ പിടിയില്‍.  വാഗമണ്‍ പശുപ്പാറ പുതുവീട്ടില്‍ മനു (19) ആണ് കഞ്ഞിക്കുഴി പൊലീസിന്റെ പിടിയിലായത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട 17കാരിയെ ഇയാൾ ഒരു വര്‍ഷക്കാലമായി  പീഡിപ്പിച്ചു വരികയായിരുന്നു.പെൺകുട്ടി ഗർഭിണിയായതോടെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്.

    Read More »
  • Kerala

    മുൻകാലുകള്‍ ഉയർത്തി ഫ്രീസറില്‍ മുഖം അമർത്തി ഒരു കുര;പിന്നെ മുരളലോടെ യജമാനന്റെ ഫ്രീസറിനോട് ചേർന്ന് അവൻ കിടന്നു

    കൊച്ചി: ‘ജാക്കേ… മോനേ… നീ ഈ കിടപ്പു കണ്ടോ. ഒന്നു വിളിക്കെടാ….” വിനോദിന്റെ ഭാര്യ സിന്ധു ചങ്കുപൊട്ടി കരയവേ ചില്ലുപെട്ടിയിലെ തണുപ്പില്‍ മരവിച്ചുകിടന്ന യജമാനനെ അവൻ ഒന്ന് നോക്കി. മുൻകാലുകള്‍ ഉയർത്തി ഫ്രീസറില്‍ മുഖം അമർത്തി. ഒരു കുര. പിന്നെ മുരളലോടെ ഫ്രീസറിനോട് ചേർന്നുകിടന്നു. വിനോദ് ഓമനിച്ചുവളർത്തിയ ജർമ്മൻ ഷെപ്പേഡ് നായ ജാക്കിനെ ചെരുപ്പെറിഞ്ഞതിനെ തുടർന്നുള്ള തർക്കമാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. ഉത്തരേന്ത്യക്കാർ മർദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഹൈക്കോടതി ജ‌ഡ്ജിയുടെ ഡ്രൈവറായ എറണാകുളം മുല്ലശേരി കനാല്‍ റോഡില്‍ തോട്ടുങ്കല്‍ പറമ്ബില്‍ വീട്ടില്‍ പി.ബി. വിനോദിന് (53) ജന്മനാട് ഇന്നലെ നിറകണ്ണുകളോടെ അന്ത്യയാത്ര നല്‍കി. വിനോദ് ആശുപത്രിയിലായത് മുതല്‍ വിഷാദത്തിലായ ജാക്കിനെ സമീപത്തെ വീട്ടിലേക്ക് മാറ്റിയിരുന്നു. സംസ്കാര ചടങ്ങുകള്‍ തുടങ്ങും മുമ്ബ് സഹോദരന്റെ മകൻ അക്ഷയാണ് വിനോദിനെ ഒരുനോക്കുകാണിക്കാൻ ജാക്കിനെ എത്തിച്ചത്. നായപ്രേമിയായ വിനോദിന്റെ പ്രിയപ്പെട്ടവനായിരുന്നു ജാക്ക്. ‘മോനെ” എന്നാണ് ജാക്കിനെ വിളിച്ചിരുന്നത്. മാർച്ച്‌ 13ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി ജാക്കിന്റെ മൂന്നാം ജന്മദിനം ആഘോഷിച്ചിരുന്നു.…

    Read More »
  • Kerala

    കൊടിയ അന്ധവിശ്വാസങ്ങള്‍ക്ക് ഇരകളായ വിദ്യാസമ്ബന്നരുടെ ദുരന്തകഥ

    തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ കോട്ടയം സ്വദേശികളായ ദമ്ബതികളും തിരുവനന്തപുരം സ്വദേശിനിയായ യുവതിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തില്‍ ആര്യ ബി.നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീൻ  (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവില്‍ ദേവി (41) എന്നിവരുടെ മരണത്തിന് പിന്നില്‍ കടുത്ത അന്ധവിശ്വാസമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരും സൂചിപ്പിക്കുന്നു. നവീനാണ് ഭാര്യയേയും ഭാര്യയുടെ സുഹൃത്തായ ആര്യയേയും വിചിത്രവഴികളിലേക്ക് നയിച്ചത്. പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീൻ ഇരുവരെയും വിശ്വസിപ്പിച്ചിരുന്നു. മരണശേഷം അവിടേക്കു പോകാമെന്നു പറഞ്ഞ് നവീൻ ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്.നവീൻ മരണാനന്തര ജീവിതത്തെക്കുറിച്ച്‌ ഇന്റർനെറ്റില്‍ തിരഞ്ഞതായി പൊലീസ് കണ്ടെത്തിയിരുന്നു. ആര്യയ്ക്ക് നവീൻ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആര്യയുടെ വിവാഹം നിശ്ചയിച്ചതോടെയാണ് മൂവരും മരിക്കാൻ തീരുമാനിച്ചതെന്നാണ് സൂചന. ആര്യയുടെ വിവാഹം അടുത്തമാസം 7ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. ആര്യയെ 27 മുതല്‍ കാണാനില്ലെന്നു…

    Read More »
Back to top button
error: