KeralaNEWS

ടിപ്പര്‍ ബൈക്കിലിടിച്ച് പിതാവും നഴ്‌സിങ് വിദ്യാര്‍ഥിനിയും മരിച്ചു; അപകടം റെയില്‍വേ സ്റ്റേഷനിലേക്കു പോകുമ്പോള്‍

എറണാകുളം: എംസി റോഡില്‍ താന്നിപ്പുഴ പള്ളിപ്പടിയില്‍ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം കുന്നശേരില്‍ കെ.ഐ. എല്‍ദോ (52), നഴ്‌സിങ് വിദ്യാര്‍ഥിനിയായ മകള്‍ ബ്ലെസി എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 7.45 ഓടെ പെരുമ്പാവൂര്‍ – കാലടി റൂട്ടില്‍ താന്നിപ്പുഴ പള്ളിപ്പടിക്കു സമീപമാണ് അപകടം.

മകളെ അങ്കമാലി റെയില്‍വേ സ്റ്റേഷനിലാക്കാന്‍ പോകും വഴിയാണ് അപകടമുണ്ടായത്. ഈ സമയത്ത് ടോറസ് ലോറിയും ബൈക്കും ഒരേ ദിശയില്‍ കാലടി ഭാഗത്തേക്ക് പോവുകയായിരുന്നു. ബൈക്കിനു പിന്നില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് തെറിച്ചുവീണ ഇരുവരുടെയും ദേഹത്തുകൂടി ലോറി കയറിയിറങ്ങി. ബ്ലെസി സംഭവസ്ഥലത്തും എല്‍ദോ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.

Signature-ad

ബ്ലെസിയുടെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലും എല്‍ദോയുടേത് അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുന്നത്. പാലക്കാട് കൃഷി അസിസ്റ്റന്റാണ് എല്‍ദോ.

Back to top button
error: