രാജ്യത്ത് കലാപം ഉണ്ടാക്കുകയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൂട്ടക്കൊല നടത്തുകയും ചെയ്യുന്ന പ്രസ്ഥാനമാണ് പോപ്പുലര്‍ ഫ്രണ്ടെന്നും കല്‍പ്പറ്റയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലടക്കം മതഭീകരവാദികളുടെ പിന്തുണ സ്വീകരിക്കുകയാണ് യുഡിഎഫ്. ഇതില്‍ രാഹുല്‍ ഗാന്ധി നയം വ്യക്തമാക്കണം. കൊലപാതകം നടത്താന്‍ വിദേശത്ത് പരിശീലനം ലഭിച്ച ഭീകര സംഘടനയുടെ പിന്തുണ എങ്ങനെയാണ് കോണ്‍ഗ്രസ് തേടുന്നത്. നാല് വോട്ടിന് വേണ്ടി രാജ്യതാല്‍പര്യം ഹനിക്കുന്ന നിലപാടില്‍ രാഹുല്‍ മറുപടി പറയണം.
ആലോചിച്ച് തീരുമാനം പറയുമെന്നാണ് വി.ഡി. സതീശന്‍ പറയുന്നത്. ഭീകരവാദികളുടെ വോട്ട് വേണ്ടെന്ന് പറയാന്‍ എന്താണിത്ര ആലോചിക്കാന്‍. എല്ലാവരുടേയും വോട്ടിന് ഒരേ വിലയാണെന്നാണ് എം.എം. ഹസന്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ രാജ്യദ്രോഹികളെയും കൂട്ടുപിടിക്കുകയാണ് രാഹുല്‍ ഗാന്ധിയും സംഘവും ചെയ്യുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.