KeralaNEWS

ഗോഡൗണ്‍ തകർത്ത് ചാക്കുംപടി അരി അകത്താക്കി കാട്ടാന 

ഗോഡൗണ്‍ തകർത്ത് അരിച്ചാക്കുമായി കടന്നു കളയുന്ന കാട്ടാനയുടെ വീഡിയോയാണിപ്പോള്‍ ശ്രദ്ധനേടുന്നത്. കേരള-കർണാടക അതിർത്തിയിലുള്ള ഗുണ്ട്ലുപേട്ട് വനത്തില്‍നിന്ന് വിശപ്പു സഹക്കാനാകാതെ എത്തിയ ആനയാണ്, മനുഷ്യവാസകേന്ദ്രത്തില്‍ ഭീതിപരത്തിയത്.

ഭക്ഷ്യധാന്യ ഗോഡൗണില്‍ അതിക്രമിച്ച്‌ കയറി അരിച്ചാക്കുമായി പോകുന്ന ആനയുടെ വീഡിയോ നരേഷ് നമ്ബീശൻ എന്നയാളാണ് എക്സില്‍ പങ്കുവച്ചത്.

ആളുകള്‍ ആനയെ ഓടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഇതൊന്നും ശ്രദ്ധിക്കാതെ ആന തുമ്ബിക്കൊകൊണ്ട് ഗോഡൗണിന്റെ ഷട്ടർ തകർത്ത് അരിച്ചാക്ക് വലിച്ചു പുറത്തിടുന്നത് വീഡിയോയില്‍ കാണാം. തുടർന്ന് കാലുകൊണ്ട് ചാക്കു വലിച്ചുകീറി അരി അകത്താക്കുന്നുണ്ട്.

Signature-ad

“കാട്ടില്‍ ഭക്ഷണമില്ലെങ്കില്‍, ഭക്ഷണം ലഭിക്കാൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണില്‍ എത്തണമെന്ന് ആനയ്ക്ക് അറിയാം,” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്.

ചുറ്റും കൂടിയ ആളുകളെ ഉപദ്രവിക്കാതെ തന്റെ കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ആനയെ പലരും കമന്റ് സെക്ഷനില്‍ പ്രശംസിക്കുന്നുണ്ട്. മനുഷ്യരില്‍ നിന്ന് വ്യത്യസ്ഥമായി ആന അവന് ആവശ്യമുള്ള ഒരു ചാക്ക് മാത്രമാണ് എടുത്തതെന്ന് ഒരു കാഴ്ചക്കാരൻ കുറിച്ചു.

 

അതേസമയം കേരള അതിർത്തികളില്‍ ഭീതിപരത്താറുള്ള അരിക്കൊമ്ബനാണോ ഇതെന്ന് വ്യക്തമല്ല.

Back to top button
error: