IndiaNEWS

‘സവർക്കർ’ കാണാൻ ആളില്ല;വസ്തുപോലും വിറ്റെടുത്ത സിനിമയെന്ന്  രണ്‍ദീപ് ഹൂഡ

ല്ലാ ശ്രമങ്ങളും നടത്തിയിട്ടും  ചിത്രത്തിന് വേണ്ട പിന്തുണ ലഭിച്ചില്ലെന്നും വീർ സവർക്കർ കാണാൻ ആളില്ലെന്നും ചിത്രത്തിന്റെ സംവിധായകനും നടനുമായ രണ്‍ദീപ് ഹൂഡ.

ചിത്രം നിര്‍മ്മിക്കാന്‍ സ്വത്തുക്കള്‍ വരെ വില്‍ക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രണ്‍ദീപിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 നാണ് ചിത്രം റിലീസ് ചെയ്യാന്‍ ഞാന്‍ ആദ്യം ആഗ്രഹിച്ചത്. തുടര്‍ന്ന് ജനുവരി 26 ലേക്ക് മാറ്റി പിന്നീട് മാര്‍ച്ച്‌ 22-നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

സവര്‍ക്കറുടെ കഥാപാത്രത്തിന് വേണ്ടി ഭാരം 60 കിലോഗ്രം വരെ കുറച്ചു. സിനിമ നീണ്ടു പോയതിനാല്‍ വളരെക്കാലം ഭാരം കുറച്ചു തന്നെ ജീവിക്കേണ്ടിവന്നു. ശരിയായി ഭക്ഷണമില്ലാതെ, വെള്ളവും കട്ടന്‍ കാപ്പിയും ഗ്രീന്‍ ടീയും കുടിച്ചാണ് സിനിമ ചെയ്തത്. ഭക്ഷണ ശീലങ്ങളിലെ മാറ്റം ഉറക്ക പ്രശ്നങ്ങളിലേക്ക് നയിച്ചു, ക്ഷീണം കാരണം സെറ്റില്‍ വീണുപോയിട്ടുണ്ട്. കുതിരപ്പുറത്ത് കയറുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റതും ലിഗമെന്റുകള്‍ക്ക് പ്രശ്‌നമുണ്ടായതും രണ്‍ദീപ് പറഞ്ഞു. ഞാന്‍ എന്റെ എല്ലാ ശ്രമങ്ങളും നടത്തി.

Signature-ad

സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നുവെന്നും രണ്‍ദീപ് ഹൂഡ പറഞ്ഞു. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എനിക്ക് വേണ്ടി എന്റെ അച്ഛന്‍ മുംബൈയില്‍ കുറച്ച്‌ സ്വത്തുക്കള്‍ വാങ്ങിയിരുന്നു. ഈ സിനിമയ്ക്കായി ഞാന്‍ അതെല്ലാം വിറ്റു. ഈ ചിത്രത്തിന്റെ നിര്‍മ്മാണം ഒരിക്കലും മുടങ്ങരുതെന്ന് ഞാന്‍ കരുതി. എന്നിട്ടും ഈ ചിത്രത്തിന് ലഭിക്കേണ്ട തരത്തിലുള്ള പിന്തുണ ലഭിച്ചില്ല- രണ്‍ദീപ് ഹൂഡ പറഞ്ഞു

Back to top button
error: