KeralaNEWS

തായ്ലന്‍ഡില്‍ പാരാഗ്‌ളൈഡിംഗിനിടെ അപകടം; കോട്ടയത്തെ സ്‌കൂള്‍ പ്രധാനാദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം

കോട്ടയം: സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാദ്ധ്യാപിക പാരാഗ്‌ളൈഡിംഗിനിടെയുണ്ടായ അപകടത്തില്‍ മരിച്ചു. ചീരഞ്ചിറ സര്‍ക്കാര്‍ യു.പി സ്‌കൂളിലെ പ്രധാനാദ്ധ്യാപികയായ റാണി മാത്യുവാണ് മരിച്ചത്. തായ്ലന്‍ഡിലായിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപകടത്തില്‍ പരിക്കേറ്റ് റാണി ചികിത്സയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച കഴിഞ്ഞായിരിക്കും മൃതദേഹം നാട്ടില്‍ എത്തിക്കുകയെന്ന് ബന്ധുക്കള്‍ അറിയിച്ചു.

അതേസമയം, യു.എസ് സൗത്ത് കരോലിനയിലെ ഗ്രീന്‍വില്ലെ കൗണ്ടിയിലുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരിച്ചു. ഗുജറാത്തിലെ ആനന്ദ് ജില്ല സ്വദേശികളായ രേഖാബെന്‍ പട്ടേല്‍, സംഗീതബെന്‍ പട്ടേല്‍, മനീഷാബെന്‍ പട്ടേല്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച എസ്.യു വി കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

Signature-ad

അമിതവേഗമാണ് അപകടത്തിന് കാരണമെന്നും മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചില്ലെന്നും അധികൃതര്‍ പറഞ്ഞു. തകര്‍ന്ന കാര്‍ മരത്തിലിടിച്ച് നിന്ന നിലയിലാണ് കണ്ടെത്തിയത്. സൗത്ത് കരോലിന ഹൈവേ പട്രോള്‍, ഗാന്റ് അഗ്‌നിരക്ഷാസേന, ഗ്രീന്‍വാലി ഇ എം എസ് യൂണിറ്റുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

 

Back to top button
error: