IndiaNEWS

ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മലയാളി നഴ്സിനെ

ചെന്നൈ: സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി മലയാളിയെന്ന് പൊലീസ്. കോയമ്ബത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നേഴ്സായി ജോലി ചെയ്തിരുന്ന രേഷ്മ(24) ആണ് മരിച്ചത്.
കഴിഞ്ഞ 25-ാം തീതിയതി സെൻട്രല്‍ റെയില്‍വേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.പാലക്കാട് സ്വദേശിനിയായ രേഷ്മ കോയമ്ബത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നേഴ്സായി ജോലി ചെയ്തുവരികയായിരുന്നു.
 ഭർത്താവുമായി പിണങ്ങി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. കഴിഞ്ഞമാസം രേഷ്മയുടെ അമ്മ മരിച്ചിരുന്നു. ഇതിന് പിന്നാലെ മാനസിക വിഷമത്തില്‍ ആയിരുന്ന യുവതി 24ന് ആണ് വീട് വിട്ടിറങ്ങിയത്.

യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് ചെന്നൈ സെൻട്രല്‍ സ്റ്റേഷനില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

 

സ്റ്റേഷനില്‍ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്ബു കട്ടിലിന്റെ കൈപ്പിടിയില്‍ ദുപ്പട്ട കെട്ടി കഴുത്തില്‍ കുരുക്കിട്ട് നിലത്ത് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കട്ടിലിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു. ഫോണോ, തിരിച്ചറിയല്‍ രേഖകളോ ഒന്നും തന്നെ മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നില്ല. അതിനാലാണ് യുവതിയെ തിരിച്ചറിയാൻ  വൈകിയത്.

 

അതേസമയം സംഭവദിവസം പുലർച്ചെ 1.45ന് കയ്യില്‍ വെള്ളക്കുപ്പിയുമായി രേഷ്മ റെയില്‍വേ സ്റ്റേഷനിലെ അതീവ സുരക്ഷിതമേഖലയിലേക്ക് നടക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനിലേക്ക് വരുമ്ബോള്‍ യുവതിക്കൊപ്പമോ തൊട്ടുപിന്നാലെയോ ആരുമുണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. അതേസമയം സുരക്ഷിത മേഖലയിലേക്ക് രേഷ്മയ്ക്ക് എങ്ങനെ കടക്കാനായി എന്നതില്‍ കൃത്യമായ വിശദീകരണം നല്‍കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. രേഷ്മയെക്കാള്‍ ഉയരക്കുറവുള്ള കട്ടില്‍ പിടിയില്‍ ദുപ്പട്ട കുരുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നതും സംശയം ഉയർത്തുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: