Month: April 2024

  • Kerala

    മുള്ളൻകൊല്ലിയിൽ കുടിവെള്ള വിതരണം ആരംഭിച്ചു

    പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ വരള്‍ച്ച ബാധിത മേഖലകളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം ആരംഭിച്ചു. ശശിമല, പാറക്കവല, കുന്നത്ത് കവല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ കുടിവെള്ള വിതരണം ആരംഭിച്ചത്. ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളിലാണ് വാഹനത്തില്‍ വെള്ളം എത്തിച്ചുകൊടുക്കുന്നത്. ഈ പ്രദേശങ്ങളില്‍ കുഴല്‍ കിണറുകള്‍ പോലും വറ്റിയിരിക്കുകയാണ്. കാർഷിക വിളകള്‍ നല്ലൊരു പങ്കും നശിച്ചു. ക്ഷീര മേഖലയില്‍ ഉണ്ടായിരുന്നവർ പശുക്കളെ വിറ്റ് ഒഴിവാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പണം മുടക്കിയാണ് പലരും വെള്ളം വീടുകളിലെത്തിച്ചിരുന്നത്.ഈ സാഹചര്യത്തിലാണ് കുടിവെള്ള വിതരണത്തിന് പഞ്ചായത്ത് മുൻകൈയെടുത്തത്. വരള്‍ച്ചയുടെ തോത് ഇനിയും ഉയരുന്നപക്ഷം കൂടുതല്‍ ഇടങ്ങളിലേക്ക് വെള്ളം എത്തിക്കേണ്ട അവസ്ഥയാണ്.

    Read More »
  • Kerala

    വാട്ടര്‍ മെട്രോ വരച്ച്‌ പത്തനംതിട്ടയിൽ എല്‍.ഡി.എഫ് പ്രചാരണം

    പത്തനംതിട്ട:വാട്ടര്‍ മെട്രോ വരച്ച്‌ പത്തനംതിട്ടയിൽ എല്‍.ഡി.എഫ് പ്രചാരണം.മെഴുവേലി കാരിത്തോട്ട, എസ്.എൻ. വിദ്യാപീഠത്തിന് സമീപമാണ് സംഭവം. അറുപതടി നീളത്തിലും 12അടി വീതിയിലും വാട്ടർ മെട്രോ ചിത്രം വരച്ച്‌ അതില്‍ ഡോ.തോമസ് ഐസക്കിന്റെ ചിഹ്നവും പേരും രേഖപ്പെടുത്തിയാണ് വോട്ട് അഭ്യർത്ഥന നടത്തിയിട്ടുള്ളത്. സി.പി.എം മെഴുവേലി ലോക്കല്‍ സെക്രട്ടറി വിശ്വംഭരനാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. മിമിക്രി ആർട്ടിസ്റ്റ് അനില്‍ ഇലവുംതിട്ടയുടെ നേതൃത്വത്തില്‍ നാല് ആർട്ടിസ്റ്റുകള്‍ നാലു ദിവസമായി പണിപ്പെട്ടാണ് വരയുടെ അവസാന മിനുക്ക്‌ പണിയില്‍ എത്തി നില്‍ക്കുന്നത്. രാജൂസ് കുളനട, കുമ്ബഴ സ്വദേശിയായ സ്മൃതി ബിജു, അർജുൻ എന്നീ ആർട്ടിസ്റ്റുകളാണ് അനിലിന് ഒപ്പം വരയില്‍ പങ്കാളികളായിട്ടുള്ളത്. കൊച്ചി വാട്ടർ മെട്രോയെന്ന സർക്കാർ നേട്ടം ഗ്രാമീണ തലങ്ങളില്‍ എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇവർ പറഞ്ഞു.

    Read More »
  • Kerala

    തൃശൂരിലുണ്ടായ വാഹനാപകടത്തില്‍ മരട് സ്വദേശിനിക്ക് ദാരുണാന്ത്യം

    തൃശൂർ: വാടാനപ്പള്ളിയിലുണ്ടായ അപകടത്തില്‍ കൊച്ചി മരട് സ്വദേശിനി മരിച്ചു. മരട് കുന്നലക്കാട് ഷിജുവിൻ്റെ ഭാര്യ ജാമിയ (42) ആണ് മരിച്ചത്. കോഴിക്കോട് പോയി തിരിച്ചു വരുന്ന വഴി വാടാനപ്പള്ളിയില്‍ വച്ച്‌ ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തില്‍പ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാറില്‍ മകളും സഹോദരിയും വാഹനം ഓടിച്ചിരുന്ന അടുത്ത ബന്ധുവുമാണുണ്ടായിരുന്നത്. ഇവർക്ക് പരിക്കേറ്റു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം മരടിലെ വീട്ടിലേക്ക് കൊണ്ടുപോയി. ജാമിയയുടെ മകള്‍: മിയ.

    Read More »
  • Crime

    ഇസ്രയേലില്‍ സര്‍ക്കാര്‍വിരുദ്ധ റാലിയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

    ജെറുസലേം: ഇസ്രയേലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധറാലിയിലേക്ക് കാര്‍ ഇടിച്ചുകയറ്റി അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ടെല്‍ അവീവില്‍ സമാധാനപരമായി പ്രതിഷേധം നടത്തുകയായിരുന്നവരിലേക്കാണ് കാര്‍ ഇടിച്ചുകയറ്റിയത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന പ്രതിഷേധക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ കാര്‍ നിരവധി പേരെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. സംഭവത്തില്‍ കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്. വാഹനത്തിലെ മറ്റ് യാത്രക്കാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടോ, ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. ‘റോഡ് തടസപ്പെടുത്തുന്നതും അക്രമങ്ങള്‍ അഴിച്ചുവിടുന്നതും അസഹനീയമാണെങ്കിലും എല്ലാവരും സംയമനം പാലിക്കണം’- എന്നാണ് ഇസ്രയേല്‍ ആശയവിനിമയ മന്ത്രി ഷ്ലോമോ കാര്‍ഹി സംഭവത്തെക്കുറിച്ച് എക്സില്‍ കുറിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്വം സഖ്യത്തിനകത്തും പുറത്തുമുള്ള ഇടത് നേതാക്കള്‍ക്കാണെന്നും കാര്‍ഹി കുറ്റപ്പെടുത്തി. ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ അക്രമവും ഭിന്നിപ്പും പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപിച്ചും, സംഭവത്തെ അപലപിച്ചും ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് യാര്‍ ലാപിഡും രംഗത്തുവന്നു. അതേസമയം, ഗാസയുടെ പല ഭാഗങ്ങളിലും വ്യാപക ആക്രമണം തുടരുകയാണ് ഇസ്രായേല്‍. ഖാന്‍…

    Read More »
  • Kerala

    അവധിക്കാലമാണ്, സാഹസത്തിന് മുതിരരുത് !

    കേരളത്തിൽ പ്രതിവര്‍ഷം ആയിരം പേരെങ്കിലും വെള്ളത്തില്‍ മുങ്ങിമരിക്കുന്നുവെന്നാണ് ദുരന്ത നിവാരണ വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. കേരളത്തില്‍ റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേർ മരിക്കുന്നതും ‍ വെള്ളത്തിൽ വീണാണ്.  റോഡപകടങ്ങള്‍ തടയാന്‍ ബോധവത്കരണങ്ങള്‍ നടക്കുന്നു. എന്നാല്‍ ആഴവും ഒഴുക്കുമുള്ള വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധമുണ്ടാക്കാന്‍ രക്ഷിതാക്കള്‍ പോലും മിനക്കെടാറില്ല . കേരളം പുഴകളുടെയും നദികളുടെയും വെള്ളച്ചാട്ടങ്ങളുടെയും നാടാണ്.കാഴ്ചയിൽ പാൽനുര ചിതറിയൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ അതിലേക്കിറങ്ങാൻ മനസ്സിനെ ക്ഷണിക്കും.ഒഴുക്കുവെള്ളത്തിന്റെ ശക്തി പ്രവചനാതീതമാണ്. വെള്ളച്ചാട്ടങ്ങൾ കാണാനുള്ളതാണ്.സാഹസികതയ്ക്കു മുതിർന്ന് അത് വീടിനും നാടിനും തോരാക്കണ്ണീരാകാതിരിക്കാനുള്ള ഉത്തരവാദിത്വം ഓരോ യാത്രികനും ഉണ്ടെന്ന ഓർമ്മപ്പെടുത്തലോടെ..

    Read More »
  • India

    കേന്ദ്രീയ വിദ്യാലയത്തിലെ ഒറ്റപ്പെണ്‍കുട്ടി സംവരണം നിര്‍ത്തി

    ന്യൂഡല്‍ഹി: കേന്ദ്രീയവിദ്യാലയങ്ങളില്‍ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന ഒറ്റ പെണ്‍കുട്ടിസംവരണം കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം നിര്‍ത്തി. 2024-25 അധ്യയനവര്‍ഷത്തെ പ്രവേശനനടപടികള്‍ ആരംഭിച്ചിരിക്കെയാണ് ഓണ്‍ലൈന്‍ അപേക്ഷയില്‍നിന്ന് ഈ സംവരണം തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഒഴിവാക്കിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്കെതിരേയുള്ള വിവേചനം, ഭ്രൂണഹത്യ തുടങ്ങിയവ തടയാനും അവര്‍ക്ക് മികച്ച വിദ്യാഭ്യാസസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് അച്ഛനമ്മമാര്‍ക്ക് ആകെയുള്ള കുട്ടി പെണ്ണാണെങ്കില്‍ കേന്ദ്രീയ വിദ്യാലയങ്ങളില്‍ സീറ്റുകള്‍ സംവരണം ചെയ്യപ്പെട്ടത്. എന്നാല്‍, ഈ സംവരണം തുടരേണ്ടതില്ലെന്ന് കേന്ദ്രീയ വിദ്യാലയ സംഘടന്‍ പ്രാദേശിക ഓഫീസുകളിലേക്ക് നിര്‍ദേശം നല്‍കിയെന്നും വിദ്യാഭ്യാസ മന്ത്രാലയം പ്രതികരിച്ചു. പെണ്‍കുട്ടികള്‍ക്ക് ഗുണമേന്മയുള്ള പൊതുവിദ്യാഭ്യാസം നിഷേധിക്കലാണിതെന്നും സംവരണം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ. രാജ്യസഭാംഗം ബിനോയ് വിശ്വം കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചു. സംവരണം നിര്‍ത്തുന്നതിലൂടെ ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ എന്ന ആശയത്തിന് കേന്ദ്രം സ്വയം തുരങ്കംവെക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. കേന്ദ്രീയ വിദ്യാലയങ്ങളിലെ എം.പി. ക്വാട്ട 2022 ഏപ്രിലില്‍ നിര്‍ത്തിയിരുന്നു. വിദ്യാഭ്യാസമന്ത്രാലയത്തിലെ ജീവനക്കാരുടെ മക്കള്‍, ചെറുമക്കള്‍, എം.പി.മാരുടെ ചെറുമക്കള്‍, കേന്ദ്രീയ വിദ്യാലയങ്ങളിലെ ജീവനക്കാരുടെയും വിരമിച്ചവരുടെയും മക്കള്‍, ചെറുമക്കള്‍, സ്‌കൂള്‍…

    Read More »
  • Kerala

    തിരഞ്ഞെടുപ്പു പരിശോധന ശക്തം; രേഖകളില്ലാത്തതിനാല്‍ പിടിച്ചത് 33 കോടി

    തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതല്‍ ഈ മാസം 3 വരെ സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ ചേര്‍ന്നു പിടിച്ചെടുത്തത് രേഖകളില്ലാത്ത 33.31 കോടി രൂപയുടെ പണവും മറ്റു വസ്തുക്കളും. തിരഞ്ഞെടുപ്പു കാലത്ത് രേഖകളില്ലാതെ 50,000 രൂപയില്‍ കൂടുതല്‍ കൈവശംവച്ചാല്‍ നിയമപാലകര്‍ക്കു പിടിച്ചെടുക്കാം. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനു പണം ഉപയോഗിക്കാതിരിക്കാന്‍ വേണ്ടിയാണ് ഈ കരുതല്‍. പണം, സ്വര്‍ണം, മദ്യം, ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍, 10,000 രൂപയിലേറെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ തുടങ്ങിയവയും പിടിച്ചെടുക്കും. ഇവയ്ക്കു രസീതും ലഭിക്കും. ഇവ ഏതെങ്കിലും സ്ഥാനാര്‍ഥിക്കു വേണ്ടിയല്ല കൊണ്ടുപോയതെന്നു തെളിയിച്ചാല്‍ മടക്കി കിട്ടും. ജില്ലാ തലത്തില്‍ രൂപീകരിച്ചിട്ടുള്ള സമിതിയെയാണു മടക്കി കിട്ടുന്നതിനായി സമീപിക്കേണ്ടത്. 10 ലക്ഷം രൂപയിലേറെ കണ്ടെത്തിയാല്‍ ആദായ നികുതി വകുപ്പിനെ അറിയിക്കും. പ്രചാരണത്തിനു പോകുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ സൂക്ഷിക്കാം. എന്നാല്‍, എന്തിനു വേണ്ടിയാണെന്നു വ്യക്തമാക്കുന്ന പാര്‍ട്ടി ട്രഷററുടെ കത്തു കൈവശം വച്ചിരിക്കണം. 10 ലക്ഷം രൂപയില്‍ കൂടുതല്‍ പണമായി നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്താല്‍ അക്കാര്യം അറിയിക്കണമെന്നു…

    Read More »
  • Local

    കുന്നംകുളത്ത് കെ രാധാകൃഷ്ണന്റെ വാഹന പ്രചാരണ ജാഥയുടെ രണ്ടാഘട്ടം പൂര്‍ത്തിയായി

    തൃശൂര്‍: എല്‍.ഡി.എഫ് ആലത്തൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി കെ.രാധാകൃഷ്ണന്റെ കുന്നംകുളം നിയോജക മണ്ഡലത്തിലെ കടങ്ങോട് പഞ്ചായത്തില്‍ വാഹന പ്രചാരണ ജാഥയുടെ രണ്ടാഘട്ടം പൂര്‍ത്തിയായി. രണ്ടാഘട്ടത്തില്‍ പഞ്ചായത്തിലെ എട്ട് ബൂത്തുകളിലാണ് പ്രചരണ ജാഥയെത്തിയത്. ഇയ്യാല്‍ അമ്പലം സെന്ററില്‍ നിന്ന് ആരംഭിച്ച ചിറ്റിലങ്ങാട്, കിടങ്ങൂര്‍, ചിറമനേങ്ങാട്, കുറിഞ്ഞുര്‍ഞാല്‍, അരിക്കാട്ടുകുണ്ട് കോളനി, കുഴുപ്പോത്ത് കോളനി തുടങ്ങിയ കേന്ദ്രങ്ങളില്‍ സന്ദര്‍ശിച്ച് മണ്ടംപറമ്പ് കോളനിയില്‍ സമാപിച്ചു. കടുത്ത ചൂടിനെയും അവഗണിച്ച് വലിയ ജനക്കൂട്ടമാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാര്‍ത്ഥിയെ കാണാനായി തടിച്ചു കൂടിയത്. സ്ഥാനാര്‍ത്ഥിയോടൊപ്പം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം എ.സി മെയ്തീന്‍ എം.എല്‍.എ, സി.പി.ഐ.എം ഏരിയാ സെക്രട്ടറിമാരായ എം.എന്‍ സത്യന്‍, കെ.ഡി ബാഹുലേയന്‍ മാസ്റ്റര്‍ , എല്‍.ഡി.എഫ് നേതാക്കളായ എം. ബാലാജി, കെ.ടി ഷാജന്‍, ഇ.എ ദിനമണി, ടി.കെ വാസു, കെ.ബി ജയന്‍, ഓ.കെ ശരി, എസ് ബസന്തലാല്‍, കെ.എം അഷറഫ്, പി.എസ് പ്രസാദ്, അഡ്വ കെ.എം നൗഷാദ്, ഫ്രാന്‍സിസ് കൊള്ളന്നൂര്‍, യു.വി ഗിരീഷ്, ടി.പി ജോസഫ്, പത്മിനി…

    Read More »
  • Crime

    ധര്‍മ്മശാലയില്‍ MDMA യുമായി യുവാക്കള്‍ പോലീസ് പിടിയില്‍

    കണ്ണൂര്‍: ലോകസഭാ ഇലക്ഷനോടനുബന്ധിച്ചു മയക്കുമരുന്ന്, മദ്യകടത്ത് , സ്വര്‍ണ കള്ളകടത്ത്, കള്ളപ്പണം എന്നിവ കണ്ടെത്തുന്നതിന് വേണ്ടി കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത. എം IPS ന്റെ നിര്‍ദേശ പ്രകാരം കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ നടത്തിയ വാഹന പരിശോധനയുടെ ഭാഗമായി തളിപ്പറമ്പ് ധര്‍മശാലയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് MDMA യുമായി യുവാക്കള്‍ പിടിയിലായത്. തളിപ്പറമ്പ പോലീസ് സ്റ്റേഷന്‍ SHO ബെന്നി ലാല്‍, എസ്.ഐ ഷിബു പോള്‍ , SI ജിജിമോന്‍, ASI സുധീര്‍, CPO ഷാജിത്ത് എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. 06-04-24 തീയതി രാത്രി KL 59 T 8734 നമ്പര്‍ പള്‍സര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തളിപ്പറമ്പ മുക്കോലയിലെ പുന്നക്കന്‍ ഹൗസിലെ നദീര്‍ P, 28 വയസ്സ്,പരിയാരം ചുടലയിലെ കാനത്തില്‍ ഹൗസില്‍ മുഹമ്മദ് അഫ്രീദി 23 വയസ്സ് എന്നിവരെ പോലീസ് സാഹസികമായി പിടികൂടിയത്. ഇവരുടെ കയ്യില്‍…

    Read More »
  • Kerala

    കേരളത്തില്‍ ഒരു മണ്ഡലത്തിലും ബി.ജെ.പി. രണ്ടാമതുപോലും എത്തില്ല: പിണറായി വിജയൻ

    ചേർത്തല: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒരു മണ്ഡലത്തിലും ബി.ജെ.പി. രണ്ടാം സ്‌ഥാനത്ത്‌ പോലും എത്തില്ലെന്നും കഴിഞ്ഞ തവണത്തെ പോലെ സമ്ബൂര്‍ണ പരാജയമാണ്‌ അവരെ കാത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി ചേര്‍ത്തലയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സംഘപരിവാറിനെ കാലുകുത്താന്‍ അനുവദിക്കില്ല. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത്‌ വിജയിച്ചത്‌ സ്വന്തം വോട്ട്‌ നേടിയാണെന്ന്‌ ബി.ജെ.പിക്ക്‌ ഇപ്പോഴും ഉറപ്പില്ല. 2011-ല്‍ നേമത്ത്‌ 17.38 ശതമാനം വോട്ട്‌ നേടിയ യു.ഡി.എഫിന്‌ 2016-ല്‍ വോട്ട്‌ 9.7 ശതമാനമായി കുറഞ്ഞു. ആ വോട്ടു കൊണ്ടാണ്‌ ബി.ജെ.പി. വിജയിച്ചത്‌. കോണ്‍ഗ്രസ്‌ സ്വന്തം വോട്ട്‌ ദാനം ചെയ്‌ത് ബി.ജെ.പിയെ നിയമസഭയില്‍ എത്തിക്കുകയായിരുന്നു. നാല്‌ വോട്ടിനുവേണ്ടി രാഷ്‌ട്രീയ നിലപാട്‌ മാറ്റുന്നവരല്ല ഇടതുപക്ഷം. ബി.ജെ.പി. തുറന്ന അക്കൗണ്ട്‌ 2021-ല്‍ ഞങ്ങള്‍ പൂട്ടിച്ചു. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കോണ്‍ഗ്രസ്‌ തുടരുന്നതു കുറ്റകരമായ മൗനമാണ്‌. സംഘപരിവാര്‍ അജന്‍ഡയോട്‌ കോണ്‍ഗ്രസ്‌ സമരസപ്പെടുന്നതിനു തെളിവാണിത്‌. കോണ്‍ഗ്രസ്‌ പ്രകടന പത്രിക തീവ്ര ഹിന്ദുത്വ നിലപാടിനെ ഗൗരവത്തോടെ…

    Read More »
Back to top button
error: