Month: April 2024
-
Kerala
തോടിനു കുറുകേയുള്ള പാലം തകര്‍ന്നുവീണ് കർഷകന് ദാരുണാന്ത്യം
വിതുര: പശുക്കളെ മേയ്ക്കാൻ പോയ കർഷകൻ വഴിയിലെ തോടിനു കുറുകേയുള്ള പാലം തകർന്നുവീണു മരിച്ചു. മരുതാമല അടിപ്പറമ്ബ് ജെഴ്സി ഫാമിനു സമീപം അരുണ്‍ ഭവനില്‍ കനകരാജ്(61) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടേമുക്കാലോടെ ജെഴ്സിഫാമിനു സമീപത്തെ പാലം തകർന്നായിരുന്നു അപകടം. രണ്ടു പശുക്കളെയും ഒരു കിടാവിനെയും തീറ്റാൻ പോകവേയാണ് പാലം പൊളിഞ്ഞത്. ഒരു പശുവും കിടാവും പാലം കയറിപ്പോയി. തുടർന്ന് കനകരാജും രണ്ടാമത്തെ പശുവും കയറുമ്ബോഴാണ് സ്ലാബ് പൊളിഞ്ഞുവീണതെന്ന് കണ്ടുനിന്നവർ പറഞ്ഞു. പൊളിഞ്ഞുമാറിയ പാലത്തിന്റെ ഒരു ഭാഗം കനകരാജിന്റെയും പശുവിന്റെയും പുറത്തു വീഴുകയായിരുന്നു.
Read More » -
Kerala
പാലം തകർന്നുവീണു ;ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു
റാന്നി: നടപ്പാലം തകർന്നുവീണ് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച്ച രാത്രി ഒൻപതുമണിയോടെ മല്ലപ്പള്ളി റോഡിൽ മഠത്തുംചാല്‍ വലിയതോടിന് കുറുകെയുള്ള നടപ്പാലമാണ് തകർന്നുവീണത്. കൊറ്റനാട് ഇളപ്പുങ്കല്‍ വീട്ടില്‍ രതീഷ് (40) ആണ് തോട്ടില്‍ വീണത്. തന്റെ ഇരുചക്രവാഹനം വീട്ടിലേക്ക് കയറ്റിവയ്ക്കുന്നതിന് പാലത്തിലൂടെ കൊണ്ട്പോകുമ്ബോഴായിരുന്നു അപകടം.ബൈക്കും രതീഷും ഇരുദിശയിലേക്ക് പതിച്ചതിനാല്‍ ദുരന്തം ഒഴിവായി. 12 അടി താഴ്ചയുള്ള തോട്ടില്‍ ഇരുകരയിലുമായി സംരക്ഷണ ഭിത്തിയുടെ മുകളിലായിരുന്നു നടപ്പാലം സ്ഥിതിചെയ്യതിരുന്നത്.മുകളില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് സ്ലാബിനുള്ളിലെ ഇരുമ്ബ്കമ്ബിക്ക് കാലപ്പഴക്കത്തിനൊപ്പം ദ്രവിച്ചതാണ് പാലം തകരാൻ കാരണം. 40 വർഷം മുൻപ് മടത്തുംചാല്‍ പാഠശേഖരത്തില്‍ പ്രവേശിക്കുന്നതിനായി നിർമ്മിച്ച പാലമാണ് തകർന്നത്.
Read More » -
Kerala
മൂവാറ്റുപുഴയില്‍ ഒഴുക്കിൽപ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി
എറണാകുളം: മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പെട്ട പത്തൊമ്ബതുകാരനെ കാണാതായി. പാലക്കാട് ചിറ്റൂര്‍ സ്വദേശി കാമത്ത് ശ്രീമിത്രു (19)വിനെയാണ് കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.മൂവാറ്റുപുഴ – തൊടുപുഴ റോഡില്‍ കടത്ത് കടവിലാണ് അപകടമുണ്ടായത്. അതേസമയം മൂവാറ്റുപുഴ നെടിയാമല പാറക്കടവില്‍ കുളിക്കാനെത്തിയ മുത്തശ്ശിയും പേരക്കുട്ടിയൂം മുങ്ങിമരിച്ചു.മൂവാറ്റുപുഴ രണ്ടാര്‍കര കിഴക്കേക്കുടിയില്‍ ആമിന (65), മകളുടെ മകള്‍ ഫര്‍ഹ ഫാത്തിമ (11) എന്നിവരാണ് മരിച്ചത്.ഇവർക്കൊപ്പമുണ്ടായിരുന്ന ആമിനയുടെ മകന്റെ മകള്‍ ഹന ഫാത്തിമ (10) കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Read More » -
Kerala
അരുണാചല്‍ സ്വദേശിയുടെ മരണം ശ്വാസകോശം തകര്‍ന്ന്; തലച്ചോറില്‍ രക്‌തസ്രാവം
മൂവാറ്റുപുഴ: രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തിയതിന് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ച ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചത് ശ്വാസകോശം തകര്‍ന്നും തലച്ചോറിലെ രക്‌തസ്രാവം മൂലവും. ഹോട്ടല്‍ തൊഴിലാളിയായ അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (24) ആണ് മരിച്ചത്.ശ്വാസകോശം തകര്‍ന്നതും തലച്ചോറിലുണ്ടായ രക്‌തസ്രാവവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. നെഞ്ചിലും ശരീരഭാഗങ്ങളിലും മര്‍ദനമേറ്റതിന്റെ അടയാളങ്ങളുണ്ട്. ഇതിനിടെ പോലീസിന് എതിരെ നാട്ടുകാര്‍ രംഗത്ത് വന്നു. കാര്യങ്ങള്‍ ചോദിച്ചറിയാന്‍ എന്ന പേരില്‍ സ്‌റ്റേഷനിലേക്ക് കൊണ്ടു പോയവരെയാണ് പിന്നീട് പ്രതിയാക്കിയത് എന്നാണ് പ്രധാന ആരോപണം. ഇയാളെ പിടികൂടിയ രാത്രി 9.30 ന് പോലീസിനെ വിവരം അറിയിച്ചിട്ടും ഒരു മണിക്കൂര്‍ വൈകിയാണ് വന്നതെന്നും ആശുപത്രിയില്‍ കൊണ്ടു പോകുന്നതിന് പകരം സ്‌റ്റേഷനിലേക്കാണ് കൊണ്ട് പോയതെന്നും ഈ സമയമെല്ലാം രക്‌തം വാര്‍ന്നിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
Read More » -
India
മലയാളി നഴ്സിന്റെ കൊലപാതകം; ഉത്തർപ്രദേശ് സ്വദേശി അറസ്‌റ്റിൽ
ഭോപ്പാൽ: പള്ളുരുത്തി സ്വദേശിനിയായ നഴ്‌സിനെ മധ്യപ്രദേശിലെ ഭോപ്പാലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി അറസ്‌റ്റിൽ. പള്ളുരുത്തി പെരുമ്ബടപ്പ് സ്വദേശിനി ടി.എം. മായ (37) ആണ് മരിച്ചത്.സംഭവത്തില്‍ മായയുടെ സുഹൃത്തും ആശുപത്രി അഡ്മിനിട്രേറ്റര്‍ ഇന്‍-ചാര്‍ജുമായ ഉത്തര്‍പ്രദേശ് സ്വദേശി ദീപക് കത്യാറിനെ ഭോപ്പാല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ ഒരു ആശുപത്രിയില്‍ നഴ്‌സിംഗ് കോളജില്‍ ട്യൂട്ടറായിരുന്ന മായ മൂന്നു വർഷം മുൻപാണ് ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ലഭിച്ച് അങ്ങോട്ടേക്ക് പോയത്. ഭര്‍ത്താവ് രാജുവിനൊപ്പം ഭോപ്പാല്‍ ലാല്‍ഘട്ടിയിലായിരുന്നു താമസം. ജോലി ലഭിക്കാത്തതിനാല്‍ രാജു നാട്ടിലേക്ക് തിരിച്ചുപോന്നു. 11 വയസുകാരനായ മകനൊപ്പം വാടക അപ്പാര്‍ട്ട്‌മെന്‍റിലാണ് മായ താമസിച്ചിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് മായ വാഹനാപകടത്തില്‍ മരിച്ചെന്ന വിവരം രാജുവിനെ മകന്‍ വിളിച്ചറിയിച്ചത്.സംഭവദിവസം മായ ദീപകിന്‍റെ ഫ്ലാറ്റില്‍ പോയിരുന്നു. ഫ്ലാറ്റില്‍ വച്ച് മായ കുഴഞ്ഞുവീണെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെന്നുമാണ് ദീപക് ആശുപത്രി അധികൃതരെ അറിയച്ചത്. കഴുത്തിലും മറ്റും പാടുകള്‍ കണ്ടതിനെത്തുടർന്ന് സംശയം തോന്നിയ ഡോക്ടര്‍ വിവരം…
Read More » -
LIFE
ശരീരത്തിലെ ജലാംശം കൂട്ടാൻ സാലഡ് വെള്ളരി;സൂര്യാഘാതത്തെ തടയാം
ഒരു പഴം കഴിക്കുന്നതിനേക്കാൾ കൂടുതൽ പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള സാലഡ് വെള്ളരി കാഴ്ചയ്ക്കും അതിമനോഹരമാണ്. ശരീരത്തിലെ ജലാംശം കൂട്ടാനും ശരീരഭാരം കുറയ്ക്കാനുമെല്ലാം പേരു കേട്ട ഈ സാലഡ് വെള്ളരിയെ ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യകരമായ ഒരു ആഹാരമായി കണക്കാക്കുന്നു.തന്നെയുമല്ല,ചൂടുകാലത്ത് സൂര്യാഘാതത്തെ തടയാൻ സാലഡ് വെള്ളരിയോളം പോന്ന മറ്റൊരു ഭക്ഷ്യവസ്തു ലോകത്തുതന്നെ ഇല്ലെന്ന് പറയാം. പച്ചക്കറികളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും സാലഡ് വെള്ളരി ഒരുപാടു സസ്യസംയുക്തങ്ങളും ആന്റിഒാക്സിഡന്റുകളും അടങ്ങിയ പോഷകഗുണമുള്ള ഒരു പഴമാണ്. ഇതിൽ ഊർജം അതായത് കാലറി വളരെ കുറവാണ്. അതേ സമയം ജലാംശം, നാരുകൾ തുടങ്ങിയവ കൂടുതലുമാണ്. സാലഡ് കക്കിരിക്കയുടെ 96 ശതമാനവും ജലമാണ്. അതുകൊണ്ടുതന്നെ ശരീരത്തിലെ ജലത്തിന്റെ അളവു കൂട്ടി ആവശ്യകത പൂർത്തീകരിക്കുന്നു. വൈറ്റമിനുകളും ധാതുലവണങ്ങളും ഇതിൽ ധാരാളമായുണ്ടുതാനും. സാലഡ് വെള്ളരിയുടെ മൂന്നിൽ ഒരു ഭാഗം കഴിച്ചാൽ തന്നെ മേൽപറഞ്ഞതിൽ കൂടുതൽ പോഷണം ലഭിക്കുന്നതാണ്. മൂന്നിലൊന്നു കഴിക്കുക എന്നതാണ് ഉത്തമമായ അളവും. എങ്കിലും അതിൽ കൂടുതൽ കഴിച്ചാലും കുഴപ്പമില്ല. പോഷകാംശം കൂടുതൽ…
Read More » -
Kerala
പുരയിൽ കിടന്നുറങ്ങാനും പറ്റില്ല,പുറത്തിറങ്ങാനും പറ്റില്ല; അമ്പമ്പോ എന്തൊരു ചൂട് !
രാത്രി പുരയിൽ കിടന്നുറങ്ങാനോ പകൽ പുറത്തിറങ്ങാനോ പോലുമാകാത്ത സ്ഥിതിയിലാണ് ചൂട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഒന്ന് മുതൽ മൂന്ന് ഡിഗ്രിവരെ ചൂട് കൂടിയിട്ടുണ്ട്. ചിലയിടങ്ങളിൽ ഒന്നുരണ്ടു തവണ വേനൽമഴ ലഭിച്ചെങ്കിലും പിന്നീട് മഴയുണ്ടായില്ല. ഇതോടെ, ചൂട് അസഹനീയമായ നിലയിലാണ്. കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുമാണ് കൊടുംചൂടിൽ ഏറെ വലയുന്നത്. പകൽ സമയങ്ങളിൽ ടൗണുകളിൽ ആളിറങ്ങാൻ മടിക്കുകയാണ്. ഇത് വ്യാപാര മേഖലയേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സങ്ങളായി മഴ പോലും പെയ്യാതെ കടുത്ത ചൂട് തുടരുന്നത് കുടിവെള്ള ക്ഷാമവും അതിരൂക്ഷമാക്കി. കുളം, കിണർ, തോട് തുടങ്ങിയ ജലസ്രോതസുകൾ വറ്റിവരണ്ടു തുടങ്ങി. ഉയർന്ന പ്രദേശങ്ങളിലുള്ളവരാണ് ഏറ്റവുമധികം കുടിവെള്ള ക്ഷാമം നേരിടുന്നത്. പല കുടിവെള്ള പദ്ധതികളും നിലച്ചു. വിവിധയിടങ്ങളിലെ പുഴകളിലും ഒഴുക്കു നിലച്ചിരിക്കുകയാണ്. കൊടുംവേനൽ കർഷകർക്കും വലിയ ദുരിതമാണ് തീർക്കുന്നത്. പലതവണ നനച്ചിട്ടും വിളകൾ ഭൂരിഭാഗവും ഉണങ്ങിപ്പോയതായി കർഷകർ പറയുന്നു. കനത്ത ചൂടിൽ പാൽ കുറഞ്ഞത് ക്ഷീരമേഖലയെയും കാര്യമായി ബാധിച്ചു. തീറ്റപ്പുല്ല് ഉണങ്ങിക്കരിഞ്ഞു പോവുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. …
Read More » -
LIFE
കിണർ റീച്ചാർജിംഗ് അഥവാ മഴവെള്ള സംഭരണം; ചെയ്യേണ്ടത് ഇത്രമാത്രം
ഓരോ വേനൽക്കാലവും കുടിവെള്ളത്തിന്റെ വില എന്തെന്ന് നമ്മെ പഠിപ്പിക്കുന്നു.ഇത്തവണത്തെ സ്ഥിതിയും വിത്യസ്തമല്ല. ഇനിയുള്ള ഓരോ വേനൽക്കാലത്തും കുടിവെള്ളക്ഷാമം കൂടുതൽ കൂടുതൽ രൂക്ഷമാകാനുമാണ് സാധ്യത. അതിനാൽ വളരെ വേഗത്തിൽ നമുക്ക് ഇതിനെ പ്രതിരോധിച്ചേ മതിയാവൂ. അതിന് ഇന്ന് നമ്മുടെ മുന്നിലുള്ള ഒരേയൊരു മാർഗ്ഗം ലഭിക്കുന്ന മഴവെള്ളത്തെ സംഭരിച്ചു സൂക്ഷിക്കുക എന്നതു മാത്രമാണ്. നദികളും തടാകങ്ങളും കുളങ്ങളും തോടുകളും കാവുകളും നെൽപ്പാടങ്ങൾ ഉൾപ്പെടെയുള്ള തണ്ണീർത്തടങ്ങളാലുമൊക്കെ ഒരു കാലത്ത് കേരളം ജലസമ്പന്നതയിൽ ഒന്നാമതായിരുന്നു.മലകളിടിച്ചും മണ്ണുവാരിയും വയലുകൾ നികത്തിയും മരങ്ങൾ വെട്ടിമാറ്റിയും നാം തന്നെ അതിന്റെ കടയ്ക്കൽ കത്തിവച്ചു.നാഡി- ഞരമ്പുകൾപ്പോലെ അങ്ങോളമിങ്ങോളം കിടന്നിരുന്ന നെൽപ്പാടങ്ങളാണ് കേരളത്തിലെ ഭൂഗർഭജലം ഒരളവിൽ കൂടുതൽ താഴാതെ കാത്തുസൂക്ഷിച്ചു കൊണ്ടിരുന്നത്.ഇന്നു പാടങ്ങളില്ല,കാടില്ല,അതിനാൽതന്നെ മഴയുമില്ല;നദികളിൽ പലതും രേഖകളിൽ മാത്രവും! ജൂൺ ഒന്നുമുതൽ മേയ് മുപ്പത്തിയൊന്നുവരെയാണ് കേരളത്തിൽ ജലവർഷമായി കണക്കാക്കുന്നത്.അതിൽതന്നെ എഴുപതു ശതമാനം മഴയും ലഭിക്കേണ്ടത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്താണ്.പക്ഷെ മഴ കേരളത്തിൽ ഈ പതിവ് തെറ്റിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി .പലപ്പോഴും…
Read More » -
India
തിരഞ്ഞെടുപ്പിൽ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് എങ്ങനെ വോട്ട് ചെയ്യാം
ന്യൂഡൽഹി: എങ്ങനെയാണ് വിദേശത്തുള്ള ഇന്ത്യക്കാർക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദായകാവകാശം ഉപയോഗപ്പെടുത്താൻ സാധിക്കുക ? തൊഴില്‍, ഉന്നത വിദ്യാഭ്യാസം, അല്ലെങ്കില്‍ വിവിധ കാരണങ്ങളാല്‍ മറ്റൊരു രാജ്യത്ത് താമസിക്കുന്ന, ആ രാജ്യത്തിൻ്റെ പൗരത്വം നേടിയിട്ടില്ലാത്ത ഒരു ഇന്ത്യൻ പൗരനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർവചനം പ്രകാരം വിദേശ വോട്ടർ ആകുന്നത്. രണ്ട് നിബന്ധനകളാണ് ഇത്തരക്കാർക്ക് വോട്ട് രേഖപ്പെടുത്താനായി തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വെച്ചിട്ടുള്ളത്. ഇന്ത്യൻ പൗരത്വം ഉണ്ടായിരിക്കുക, 18 വയസിന് മുകളില്‍ പ്രായം ഉള്ളവർ ആകുക. ചെയ്യേണ്ടത് വോട്ടേഴ്‌സ് സർവീസ് പോർട്ടലില്‍ ഓണ്‍ലൈനായി ഫോം 6എ പൂരിപ്പിക്കണം. അതിനായി പോർട്ടലില്‍ “ഫോമുകള്‍” വിഭാഗം തിരഞ്ഞെടുക്കുക. അതില്‍,”വിദേശ ( എൻആർഐ ) ഇലക്‌ടർമാർക്കുള്ള പുതിയ രജിസ്‌ട്രേഷൻ” എന്ന ഓപ്‌ഷൻ ഉണ്ടാകും. അത് തിരഞ്ഞെടുത്തത് ഫോം 6എ പൂരിപ്പിക്കാം. ഇന്ത്യൻ പൗരനാവുക, മറ്റ് രാജ്യത്തിൻ്റെ പൗരത്വം ഇല്ലാതിരിക്കുക എന്നീ നിബന്ധനകള്‍ പോർട്ടലില്‍ കാണിക്കും. ഇത് പൂരിപ്പിക്കുന്നതിന് ഇടതുവശത്തുള്ള ഫില്‍ ഫോം 6A ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ആവശ്യമായ രേഖകള്‍…
Read More » -
Kerala
കേരളത്തിൽ നരേന്ദ്രമോദിയേക്കാളും ജനപ്രീതി ഈ ബിജെപി നേതാവിന്
കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാളും ജനപ്രീതി മറ്റൊരു ബിജെപി നേതാവിന്.മറ്റാരുമല്ല നടി സുമലതയാണത്.നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ബിജെപി നേതാവ് ആരെന്ന സോഷ്യൽ മീഡിയ കാമ്പയിനിലാണ് സുമലത ഒന്നാം സ്ഥാനത്തെത്തിയത്. പലരും സുമലതയ്ക്ക് പകരം ക്ലാര എന്ന പേരാണ് പങ്ക് വച്ചത്.തൂവാനത്തുമ്പികള്‍ എന്ന പ്രണയകാവ്യം കണ്ടവരാരും ക്ലാരയെ മറക്കില്ല.ക്ലാര തന്നെ സിനിമയിൽ മറ്റൊരു രീതിയിൽ ഇത് പറയുന്നുണ്ട്. “ക്ലാര: ഞാന്‍ ഇപ്പോഴും ഓര്‍ക്കും…ഓരോ മുഖം കാണുമ്പോഴും ഓര്‍ക്കും ജയകൃഷ്ണന്‍: മുഖങ്ങളുടെ എണ്ണം അങ്ങിനെ കൂടിക്കൊണ്ടിരിക്കുകയല്ലേ…അങ്ങനെ കൂടിക്കൂടി ഒരു ദിവസം അതങ്ങ് മറക്കും. ജയകൃഷ്ണന്‍: പിന്നെ മറക്കാതെ ക്ലാര: പക്ഷേ എനിക്ക് മറക്കണ്ട….” ക്ലാരയായി സുമലതയും ജയകൃഷ്ണനായി മോഹൻലാലുമാണ് സിനിമയിൽ അഭിനയിച്ചത്.. 1987ലാണ് പത്മരാജന്റെ സംവിധാനത്തിൽ തൂവാനത്തുമ്പികള്‍ സിനിമാസ്വാദകരുടെ മനസിലേക്ക് പറന്നിറങ്ങിയത്. ജയകൃഷ്ണനും ക്ലാരക്കുമൊപ്പം മഴയും തൂവാനത്തുമ്പികളില്‍ നിറഞ്ഞുനിന്നു. ദ്വന്ദ്വ വ്യക്തിത്വങ്ങളിലൂടെ കടന്നു പോകുന്ന മോഹന്‍ലാലിന്റെ ജയകൃഷ്ണനും മഴയ്ക്കൊപ്പം വരുന്ന സുമലതയുടെ ക്ലാരയും ഇപ്പോഴും ഏറ്റവും അടുത്ത നമിഷത്തില്‍ കണ്ടതുപോലെ നമ്മുടെ മുന്നിലുണ്ട്.…
Read More »