KeralaNEWS

അവധിക്കാലമാണ്, സാഹസത്തിന് മുതിരരുത് !

കേരളത്തിൽ പ്രതിവര്‍ഷം ആയിരം പേരെങ്കിലും വെള്ളത്തില്‍ മുങ്ങിമരിക്കുന്നുവെന്നാണ് ദുരന്ത നിവാരണ വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. കേരളത്തില്‍ റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേർ മരിക്കുന്നതും ‍ വെള്ളത്തിൽ വീണാണ്.
 റോഡപകടങ്ങള്‍ തടയാന്‍ ബോധവത്കരണങ്ങള്‍ നടക്കുന്നു. എന്നാല്‍ ആഴവും ഒഴുക്കുമുള്ള വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധമുണ്ടാക്കാന്‍ രക്ഷിതാക്കള്‍ പോലും മിനക്കെടാറില്ല .
കേരളം പുഴകളുടെയും നദികളുടെയും വെള്ളച്ചാട്ടങ്ങളുടെയും നാടാണ്.കാഴ്ചയിൽ പാൽനുര ചിതറിയൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ അതിലേക്കിറങ്ങാൻ മനസ്സിനെ ക്ഷണിക്കും.ഒഴുക്കുവെള്ളത്തിന്റെ ശക്തി പ്രവചനാതീതമാണ്.
വെള്ളച്ചാട്ടങ്ങൾ
കാണാനുള്ളതാണ്.സാഹസികതയ്ക്കു മുതിർന്ന് അത് വീടിനും നാടിനും തോരാക്കണ്ണീരാകാതിരിക്കാനുള്ള ഉത്തരവാദിത്വം ഓരോ യാത്രികനും ഉണ്ടെന്ന ഓർമ്മപ്പെടുത്തലോടെ..

Back to top button
error: