Month: April 2024

  • Kerala

    പാനൂര്‍ സ്‌ഫോടനം: വടകരയില്‍ കൊലപാതക രാഷ്ട്രീയ ചര്‍ച്ചയ്ക്ക് തീ പിടിക്കുന്നു

    കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണവിഷയമാക്കി യു.ഡി.എഫ്. ഉയര്‍ത്തിക്കൊണ്ടുവരുന്നതിനിടെ, പാനൂരിലെ ബോംബുസ്‌ഫോടനം കൂടിയായതോടെ വടകരയിലെ പ്രചാരണരംഗത്ത് വീണ്ടും കൊലപാതകരാഷ്ട്രീയം നിറയുന്നു. ബോംബുനിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കുകയാണ് യു.ഡി.എഫും എന്‍.ഡി.എയും. സ്‌ഫോടനം നടന്ന വെള്ളിയാഴ്ച തന്നെ യു.ഡി.എഫിന്റെ പ്രചാരണയോഗങ്ങളില്‍ നിറഞ്ഞത് ഈ സംഭവമാണ്. ശനിയാഴ്ച സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെയും കെ.കെ. രമ എം.എല്‍.എ.യുടെയും നേതൃത്വത്തില്‍ പാനൂരില്‍ സമാധാനയാത്രനടത്തി യു.ഡി.എഫ്. കളംനിറഞ്ഞുകഴിഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെടുത്തിയാണ് ഈ സംഭവത്തെ യു.ഡി.എഫും ആര്‍.എം.പി.ഐ.യും വ്യാഖ്യാനിക്കുന്നത്. എന്തുകൊണ്ട് ടി.പി. കേസ് ഇപ്പോഴും ചര്‍ച്ചയാക്കുന്നു എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് പാനൂരിലെ സ്‌ഫോടനമെന്നാണ് ഷാഫിയും കെ.കെ. രമയും പറഞ്ഞത്. സി.പി.എം. കൊലപാതകരാഷ്ട്രീയം നിര്‍ത്തിയിട്ടില്ലെന്നതിന്റെ തെളിവായാണ് സംഭവത്തെ യു.ഡി.എഫ്. ചിത്രീകരിക്കുന്നത്. ടി.പി. കേസിലെ പ്രധാനപ്രതികളുമായി സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്കുള്‍പ്പെടെ അടുത്തബന്ധമുണ്ടെന്ന ആരോപണം യു.ഡി.എഫും ആര്‍.എം.പി.ഐ.യും ഉന്നയിക്കുകയും ചെയ്തു. ഇത് തെളിയിക്കുന്ന ചിത്രവും പുറത്തുവിട്ടു. ടി.പി. കേസിലെ പ്രധാനപ്പെട്ട പ്രതികളെല്ലാം…

    Read More »
  • Kerala

    പറഞ്ഞു തീര്‍ക്കേണ്ട പ്രശ്‌നം വഷളാക്കി; മഞ്ഞക്കടമ്പിലിന്റെ രാജിയില്‍ കോണ്‍ഗ്രസിന് കടുത്ത അതൃപ്തി

    കോട്ടയം: ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിലിന്റെ രാജിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. പറഞ്ഞു തീര്‍ക്കാമായിരുന്ന പ്രശ്‌നങ്ങള്‍ ജോസഫ് ഗ്രൂപ്പ് നേതൃത്വം വഷളാക്കിയെന്നാണ് കോണ്‍ഗ്രസില്‍ വിമര്‍ശനം. സജിയുടെ രാജി മുന്നണി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതൃപ്തി കോണ്‍ഗ്രസ് പി.ജെ ജോസഫിനെ അറിയിച്ചു. അതേസമയം, പ്രശ്‌നപരിഹാര ശ്രമങ്ങള്‍ തുടങ്ങിയെന്നാണ് ജോസഫ് ഗ്രൂപ്പ് നല്‍കുന്ന സൂചന. മുന്നണിയുടെ വിജയസാധ്യതയെ ബാധിക്കാതെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സ്ഥാനവും സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചിട്ടുണ്ട്. മോന്‍സ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണം. മോന്‍സ് ജോസഫിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും ഏകാധിപത്യ പ്രവണതയും മൂലം പാര്‍ട്ടിയില്‍ വലിയ പീഡനം അനുഭവിക്കുകയായിരുന്നുവെന്ന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജിനെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചശേഷം തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും മോന്‍സ് ജോസഫ് ഇടപെട്ട് മാറ്റിനിര്‍ത്തുകയായിരുന്നു. സ്ഥാനാര്‍ത്ഥി നോമിനേഷന്‍ കൊടുക്കുന്ന വേളയില്‍ മോന്‍സ് ജോസഫ് ഇടപെട്ട് പാര്‍ട്ടി ജില്ലാ…

    Read More »
  • Kerala

    ക്യൂ നിന്ന് കഷ്ടപ്പെടാതെ കൊച്ചി മെട്രോയില്‍ ടിക്കറ്റ് എടുക്കാം; 5 ആപ്പുകളില്‍ സൗകര്യം

    കൊച്ചി: ഇനി ക്യൂ നിന്ന് കഷ്ടപ്പെടാതെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാൻ ടിക്കറ്റ് എടുക്കാം. ഒന്നിലധികം ആപ്പുകളില്‍ നിന്നും ടിക്കറ്റ് ഓണ്‍ലൈനായി എടുക്കാനുള്ള സംവിധാനമാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. പേടിഎം, ഫോണ്‍പേ, നമ്മ യാത്രി, റെഡ് ബസ്, റാപ്പിഡോ എന്നീ ആപ്പുകളിലൂടെ ടിക്കറ്റെടുക്കാനുള്ള സംവിധാനമാണ് ഇപ്പോഴുള്ളത്. ഓപ്പണ്‍ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റല്‍ കൊമേഴ്‌സുമായി (ഒഎൻഡിസി) ചേർന്നാണ് ഈ സൗകര്യമൊരിക്കിയത്. ഓണ്‍ലൈനായി എടുക്കുന്ന ടിക്കറ്റുകളുടെ പ്രിന്റ് ഔട്ട് ആവശ്യമില്ലെന്നതാണ് മറ്റൊരു സവിശേഷത. മെട്രോ സ്റ്റേഷനിലെ എൻട്രൻസില്‍ സ്‌കാൻ ചെയ്ത് അകത്തും പുറത്തും പ്രവേശിക്കാം. നേരത്തെ ചെന്നൈ മെട്രോ ഒഎൻഡിസിയുമായി ചേർന്ന് ഇത്തരത്തില്‍ ആപ്പിലൂടെ ടിക്കറ്റ് എടുക്കാൻ സംവിധാനം ഒരുക്കിയിരുന്നു. ഒരു യാത്രയ്ക്കുള്ള ടിക്കറ്റോ മടക്ക യാത്രയും കൂടിയോ ഇത്തരത്തില്‍ ഓണ്‍ലൈനായി എടുക്കാം. ഓണ്‍ലൈൻ ടിക്കറ്റിന് ബുക്കിങ് ചാർജ് ഈടാക്കില്ലെന്നും മെട്രോ വ്യക്തമാക്കിയിട്ടുണ്ട്.നേരത്തെ വാട്‌സ് ആപ്പ് ടിക്കറ്റ് ബുക്കിങ് മെട്രോ കൊണ്ടുവന്നിരുന്നു. ഊബർ വഴിയും ഈസ് മൈ ട്രിപ്പ് വഴിയും മെട്രോ ടിക്കറ്റ് എടുക്കാനുള്ള…

    Read More »
  • NEWS

    വീട്ടിലിരുന്ന് കൂടുതല്‍ വരുമാനം നേടാം! ‘പണം’ കിട്ടിയില്ലെങ്കിലും ‘പണി’ കിട്ടുമെന്ന് പൊലീസ്

    തിരുവനന്തപുരം: വ്യാജ ജോലി വാഗ്ദാനങ്ങളില്‍ കുടുങ്ങി പണം നഷ്ടപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വീട്ടിലിരുന്നു കൂടുതല്‍ പണം സമ്പാദിക്കാം എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ മിക്കതും വ്യാജമായിരിക്കുമെന്നും ഇത്തരം ജോലി വാഗ്ദാനങ്ങളോടു ശ്രദ്ധാപൂര്‍വം പ്രതികരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. തട്ടിപ്പിനിരയായെന്നു മനസിലായാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ കുറിപ്പ് വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന പരസ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെയേറെ കാണാം. ഇത് മിക്കപ്പോഴും വ്യാജമായിരിക്കും. ഇത്തരം വ്യാജ ജോലിവാഗ്ദാനങ്ങളോട് ശ്രദ്ധാപൂര്‍വം പ്രതികരിക്കുക. മൊബൈല്‍ ഫോണിലേയ്ക്ക് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തില്‍ ചെറിയ ടാസ്‌ക് നല്‍കിയത് പൂര്‍ത്തീകരിച്ചാല്‍ പണം നല്‍കുമെന്നു പറയുകയും അതനുസരിച്ച് പണം നല്‍കുകയും ചെയ്യുന്നു. പറഞ്ഞ പണം സമയം കിട്ടിയതില്‍ ആകൃഷ്ടനായ ഇര കൂടുതല്‍ പണം മുടക്കാന്‍ തയ്യാറാകുന്നു. ഇര വലയില്‍ വീണെന്ന് മനസ്സിലാക്കുന്ന തട്ടിപ്പുകാര്‍, ടാസ്‌കില്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ കൂടുതല്‍ പണം…

    Read More »
  • India

    ഗ്ലാമര്‍ നായിക മുംതാസ് ഇന്ന് ആത്മീയ ജീവിതം നയിക്കുന്നു! 43-ാം വയസിലും വിവാഹം  കഴിക്കാത്ത താരം സ്വന്തം ജീവിതം തുറന്നു പറയുന്നു

         ഗ്ലാമര്‍ വേഷങ്ങളിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിച്ച  മുംതാസ് 90 കളിലെ ഹിറ്റ് നായികയായിരുന്നു. ‘ഖുഷി’എന്ന ചിത്രത്തിലെ ‘കട്ടിപ്പുടി കട്ടിപ്പുടി ഡാ’ എന്ന പാട്ട് മാത്രം മതി മുംതാസ് ആരായിരുന്നു  എന്നറിയാന്‍. ‘താണ്ഡവം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും ഗാന രംഗത്ത് മുംതാസ് എത്തുന്നുണ്ട്. എന്നാല്‍ ഇന്ന് ആത്മീയ ജീവിതം നയിക്കുകയാണ് നടി. പൂര്‍ണമായും മത വിശ്വാസങ്ങളും  ആചാരങ്ങളും പാലിച്ച് മുന്നോട്ടു പോകുന്നു. ചടുലമായ നൃത്തം കൊണ്ടും ഭാവാഭിനയം കൊണ്ടും ഒരു തലമുറയെ തന്നെ ആവേശം കൊള്ളിച്ച മുംതാസ് ഇന്ന് ബുര്‍ക്ക ധരിച്ച്, പൂര്‍ണമായും മറ്റൊരാളായി ജീവിക്കുന്നു. ‘താന്‍ അള്ളാഹുവിനെ പൂര്‍ണ ഹൃദയത്തോടെ അംഗീകരിക്കുന്നു, മുന്‍പ് ചെയ്ത കാര്യങ്ങളോര്‍ത്ത് ഖേദിക്കുന്നു’ എന്നൊക്കെയാണ് നടി പറയുന്നത്. ഇപ്പോഴും സ്വന്തം വിശ്വാസങ്ങളും, യാത്രകളും മറ്റും  മുംതാസ് ഇന്‍സ്റ്റഗ്രാമിലൂടെ  പങ്കുവയ്ക്കാറുണ്ട്. സജീവമായി നിന്ന കാലത്താണ് പെട്ടന്ന് മുംതാസ് ഇന്റസ്ട്രിയില്‍ നിന്നും ബ്രേക്ക് എടുത്തത്. അതിന് ശേഷം ‘ബിഗ് ബോസ്’ഷോയിലൂടെ വീണ്ടും തിരിച്ചെത്തി. ഈ ഷോയില്‍ വച്ച്…

    Read More »
  • Kerala

    തൃശൂര്‍ കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരൻ മരിച്ച നിലയില്‍

    തൃശൂര്‍ കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരൻ മരിച്ച നിലയില്‍. താല്‍ക്കാലിക ഡ്രൈവറായ സതീശനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോര്‍പറേഷനില്‍ ആരോഗ്യവിഭാഗത്തിന്‍റെ ഡ്രൈവറാണ് സതീശൻ. നൈറ്റ് ഡ്യൂട്ടിയാണ് ഇദ്ദേഹത്തിന് പതിവായി ഉണ്ടാകാറ്. ഇന്നലെ രാത്രിയിലും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍മാന്‍റെ മുറിയില്‍ നിന്നും ആണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    ബൈക്ക് നിയന്ത്രണംവിട്ട് ലോറിക്കടിയില്‍പ്പെട്ട് അച്ഛനും മകനും ദാരുണാന്ത്യം

    ആലപ്പുഴ: ദേശീയപാതയില്‍ അമ്പലപ്പുഴക്കടുത്ത് പുറക്കാടുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. പുറക്കാട് പുന്തല കളത്തില്‍പറമ്പില്‍ വീട്ടില്‍ സുദേവ് (45), മകന്‍ ആദി എസ്. ദേവ് (12) എന്നിവരാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനീത (36), സൈക്കിള്‍ യാത്രികന്‍ പുന്നപ്ര പുതുവല്‍ പ്രകാശന്‍ (50), കാല്‍നടയാത്രക്കാരന്‍ പുറക്കാട് പുതുവല്‍ മണിയന്‍ (65) എന്നിവരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനീതയുടെയും പ്രകാശന്റെയും നില ഗുരുതരമാണ്. പുറക്കാട് ജങ്ഷനു വടക്കുവശം ഞായറാഴ്ച രാവിലെ ആറിനായിരുന്നു അപകടം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു ബൈക്ക് യാത്രക്കാര്‍. കാല്‍നടയാത്രികനായ മണിയനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച സൈക്കിള്‍ ബൈക്കിലിടിച്ചതിനെത്തുടര്‍ന്നാണ് ബൈക്ക് നിയന്ത്രണംവിട്ട് ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ടത്. മീന്‍വില്‍പനക്കാരനായ പ്രകാശന്‍ സൈക്കിളില്‍ മീനെടുക്കാന്‍ തോട്ടപ്പള്ളി തുറമുഖത്തേയ്ക്ക് പോകുകയായിരുന്നു. മരിച്ച സുദേവ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരനാണ്. അമ്പലപ്പുഴ പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

    Read More »
  • Crime

    പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; കൊല്ലപ്പെട്ട ഷെറിന്റെ വീട് സന്ദര്‍ശിച്ച് സി.പി.എം നേതാക്കള്‍

    കണ്ണൂര്‍: പാനൂര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഷെറിന്റെ വീട് സന്ദര്‍ശിച്ച് സി.പി.എം നേതാക്കള്‍. പാനൂര്‍ ഏരിയ കമ്മിറ്റിയംഗം സുധീര്‍കുമാര്‍, പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ.അശോകന്‍ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. ബോംബ് നിര്‍മിച്ചവരുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നായിരുന്നു സി.പി.എം നിലപാട്. അതേസമയം, പാനൂര്‍ സ്‌ഫോടനത്തില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു. പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശനം നടത്തിയതായി അറിവില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ബോംബ് സ്‌ഫോടനത്തില്‍ സി.പി.എം അനുഭാവി കൊല്ലപ്പെട്ടതിന് പിന്നാലെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ബോംബ് സ്‌ക്വാഡിന്റെ പരിശോധന വ്യാപകമാക്കി. കണ്ണൂരില്‍ പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളിലും കോഴിക്കോട് നാദാപുരത്തും ജില്ലാ അതിര്‍ത്തിയായ പെരിങ്ങത്തൂര്‍ പുഴയോരത്തും പരിശോധന നടത്തി. ബോംബ് നിര്‍മാണത്തിന് പിന്നിലുള്ളവരെക്കുറിച്ചുകൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് യു.ഡി.എഫ്.

    Read More »
  • Social Media

    പൃഥ്വിക്ക് പകരം ഫഹദായിരുന്നെങ്കിലോ? ആടുജീവിതം കുറേക്കൂടി കളറാകുമായിരുന്നോ? ബ്ലെസി മറുപടി പറയുന്നു

    ആടുജീവിതം എന്ന ബ്ലെസി ചിത്രം വലിയ രീതിയിലാണ് ബോക്‌സോഫീസിലും മലയാള സിനിമാ പ്രേക്ഷകരുടെ മനസിലും ഇടം പിടിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ പൃഥ്വിരാജിന് പകരം എന്തുകൊണ്ട് ഫഹദിനെ തെരഞ്ഞെടുത്തില്ല എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സംവിധായകന്‍ ബ്ലെസി. സര്‍വൈവല്‍ സിനിമകളില്‍ കുറേക്കൂടി തിളങ്ങുന്ന ഫഹദ് നജീബിനെ അവതരിപ്പിച്ചാല്‍ മികച്ചതാകും എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനാണ് ബ്ലെസി മറുപടി നല്‍കിയത്. ബ്ലെസി പറഞ്ഞത്: ഈ സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് പൃഥ്വിയെ നമ്മള്‍ കണ്ടത് റൊമാന്റിക് ഹീറോ, ചോക്ലേറ്റ് ബോയ് എന്നൊക്കെ പറയാവുന്ന തരത്തില്‍ നല്ല സുന്ദരനായ ചെറുപ്പക്കാരനായിട്ടാണ്. പക്ഷേ ആ സമയങ്ങളിലും പൃഥ്വിരാജിന്റെ സമര്‍പ്പണം എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. ഈ സിനിമയ്ക്ക് എങ്ങനെ പോയാലും മിനിമം ഒരു മൂന്ന് വര്‍ഷമെങ്കിലും എടുക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ആ സമര്‍പ്പണം പ്രധാനപ്പെട്ടതാണ്. പിന്നെ ഒരു റഫറന്‍സും ഈ കഥാപാത്രത്തിന് ശരിക്കും പറഞ്ഞാല്‍ ഉണ്ടായിരുന്നില്ല. നജീബുമായിട്ട് ഞാന്‍ ഒരിക്കല്‍ സംസാരിച്ചിരുന്നു. അദ്ദേഹം മിക്കവാറും…

    Read More »
  • Crime

    പുലര്‍ച്ചെ തോട്ടിയുമായി എത്തി മാങ്ങ മോഷണം; ചോദ്യംചെയ്ത ഗൃഹനാഥനെ വെട്ടുകത്തി കാട്ടി വിരട്ടി

    തിരുവനന്തപുരം: വീടിനു മുന്നിലെ മാവില്‍ നിന്ന് മാങ്ങ മോഷ്ടിക്കുന്നത് ചോദ്യം ചെയ്ത വീട്ടുടമസ്ഥനെ വെട്ടുകാത്തി കാട്ടി ഭീഷണി മുഴക്കി മോഷ്ടാവ്. പാറശാലയിലാണ് സംഭവമുണ്ടായത്. വീട്ടുവളപ്പിലെ ചെങ്കവരിയ്ക്ക മാവില്‍നിന്നാണ് പുലര്‍ച്ചെ മാങ്ങ മോഷണം പോയത്. സംഭവത്തിന്റെ സിസി ടിവി വിഡിയോയും പുറത്തുവന്നു. ശനിയാഴ്ച വെളുപ്പിന് നാലുമണിയോടുകൂടി പട്ടിയുടെ നിര്‍ത്താതെയുള്ള കുര കേട്ടാണ് ?ഗൃഹനാഥന്‍ എഴുന്നേല്‍ക്കുന്നത്. രണ്ടാംനിലയില്‍നിന്ന് പുറത്തേക്കു നോക്കിയപ്പോള്‍ കണ്ടത് വീടിനു മുന്നില്‍ നില്‍ക്കുന്ന മാവില്‍ നിന്ന് തോട്ടി ഉപയോ?ഗിച്ച് മാങ്ങ പറിക്കുന്ന മോഷ്ടാവിനെയാണ്. ഗൃഹനാഥന്‍ വീടിനു പുറത്തേക്ക് ഇറങ്ങിയതോടെ മോഷ്ടാവ് വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ഇതോടെ ഗൃഹനാഥന്‍ ഭയന്ന് വീടിനുള്ളില്‍ കയറി. ഈ സമയം കൊണ്ട് മോഷ്ടിച്ച മാങ്ങകള്‍ ചാക്കിലാക്കി മോഷ്ടാവ് കടന്നു കളഞ്ഞു. സിസിടിവി ദൃശ്യങ്ങളടക്കം പാറശ്ശാല പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് കാരാളി സ്വദേശിയായ യുവാവാണ് മോഷണം നടത്തുകയും ഗൃഹനാഥനെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

    Read More »
Back to top button
error: