Month: April 2024
-
India
രാജ്യമെമ്പാടുംനിന്ന് പ്രവര്‍ത്തകര്‍ വിളിക്കുന്നു; അമേഠിയില്‍ മത്സരിക്കുമെന്ന് വീണ്ടും സൂചന നല്‍കി റോബര്‍ട്ട് വാദ്ര
ലഖ്‌നൗ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠി മണ്ഡലത്തില്‍ മത്സരിക്കുമെന്ന് വീണ്ടും സൂചന നല്‍കി വ്യവസായിയും കോണ്‍?ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര. അമേഠിയില്‍ നിന്നുള്‍പ്പെടെ രാജ്യത്തുടനീളമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പിന്തുണ അറിയിച്ചുകൊണ്ട് വിളിക്കുന്നുണ്ടെന്ന് വാദ്ര പറഞ്ഞു. വര്‍ഷങ്ങളായി പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ തിരിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. തനിക്കായി വിവിധ സംസ്ഥാനങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നും അദ്ദേഹം ഐ.എ.എന്‍.എസ്. വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാഷ്ട്രീയ പ്രവേശനവും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ചും ഇതിനുമുമ്പും വാദ്ര സൂചനകള്‍ നല്‍കിയിരുന്നു. സ്മൃതി ഇറാനിക്കെതിരെ അമേഠിയില്‍ താന്‍ മത്സരിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് വാദ്ര പറഞ്ഞിരുന്നു. പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന അമേഠിയില്‍ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയതോടെയാണ് മണ്ഡലം ശ്രദ്ധാകേന്ദ്രമാകുന്നത്. 2004, 2009, 2014 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ വിജയിച്ചെങ്കിലും 2019 ല്‍ മണ്ഡലം കൈവിട്ടുപോയി. വയനാട്ടില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും അമേഠിയിലെ പരാജയം രാഹുല്‍ ഗാന്ധിക്കും…
Read More » -
Crime
റിട്ട. ഡോക്ടര്‍ക്ക് “കാസ്രോട്ടൂന്ന്” വധു; 6 ലക്ഷം തട്ടി യുവതിയും സംഘവും മുങ്ങി
കോഴിക്കോട്: പുനര്‍വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലില്‍ ‘വിവാഹം’ നടത്തി റിട്ടയേഡ് ഡോക്ടറുടെ ആറു ലക്ഷത്തോളം രൂപയും ഫോണും ലാപ്‌ടോപും തട്ടിയെടുത്ത് സ്ത്രീ ഉള്‍പ്പെടെയുള്ള നാലംഗ സംഘം രക്ഷപ്പെട്ടു. നടക്കാവ് പൊലീസ് കേസെടുത്തു. പൊലീസ് പറയുന്നത്: മെഡിക്കല്‍ കോളജില്‍ നിന്നു വിരമിച്ച ഡോക്ടര്‍ വയനാട് അതിര്‍ത്തിയില്‍ സ്വകാര്യ ക്ലിനിക് നടത്തുകയാണ്. അവിടെ നിന്നു പരിചയപ്പെട്ട യുവാവാണു ഡോക്ടറെ പുനര്‍വിവാഹത്തിനു നിര്‍ബന്ധിച്ചത്. പല തവണ സംസാരിച്ചപ്പോള്‍ ഡോക്ടര്‍ വിവാഹത്തിനു സമ്മതിച്ചു. തുടര്‍ന്നു യുവാവും സംഘവും കാസര്‍കോട്ടു നിന്ന് എത്തിച്ച യുവതിയെ കാണിച്ചു. ഡോക്ടര്‍ക്കു യുവതിയെ ഇഷ്ടമായ സാഹചര്യത്തില്‍ നഗരത്തില്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോട്ടലില്‍ മുറിയെടുത്തു. അവിടെ യുവതിയുടെ ബന്ധുക്കള്‍ എന്നു പരിചയപ്പെടുത്തിയ ചിലര്‍ കൂടി എത്തി. തുടര്‍ന്നു വിവാഹം ഉറപ്പിക്കുകയും ‘വധുവിനെയും വരനെയും’ രണ്ടു മുറികളിലായി താമസിപ്പിക്കുകയും ചെയ്തു. ‘നവദമ്പതികള്‍ക്ക്’ ഒന്നിച്ചു താമസിക്കാന്‍ നഗരത്തില്‍ വാടകവീട് ഏര്‍പ്പാടാക്കാമെന്നു പറഞ്ഞ സംഘം ഡോക്ടറുടെ മുറിയുടെ വാതില്‍ പുറത്തു നിന്നു പൂട്ടിയാണ് അന്നു രാത്രി സ്ഥലം…
Read More » -
Kerala
വിഷു:പ്രത്യേക ട്രെയിനുകള്‍ ഇന്നുമുതൽ
തിരുവനന്തപുരം: വിഷു പ്രമാണിച്ച് ദക്ഷിണ റെയില്‍വേ ഇന്നുമുതൽ പ്രത്യേക ട്രെയിൻ സര്‍വ്വീസുകള്‍ ആരംഭിക്കും.ബംഗളൂരു- കൊച്ചുവേളി, മുംബൈ – കൊച്ചുവേളി റൂട്ടിലാണ് പ്രത്യേക ട്രെയിനുകൾ ഓടുക. ട്രെയിന്‍ നം 06083: 09, 16, 23, 30, മെയ് 7, 14, 21, 28 തീയതികളിലും വൈകിട്ട് 6.05ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കോട്ടയം വഴി അടുത്ത ദിവസങ്ങളില്‍ രാവിലെ 10.55ന് ബെംഗളൂരു എസ്‌എം വിടിയില്‍ എത്തും. സ്‌റ്റോപ്പുകള്‍: കൊല്ലം,കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം നോര്‍ത്ത്, ആലുവ, തൃശ്ശൂര്‍, പാലക്കാട്, പൊത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗാര്‍പേട്ട്, കൃഷ്ണരാജപുരം. ട്രെയിന്‍ നം 06084: ഉച്ചയ്‌ക്ക് 12,45 ന് ബെംഗളൂരു എസ്‌എം വിടിയില്‍ നിന്ന് 10, 17, 24 മെയ് 1, 8, 15, 22, 29 പുറപ്പെടും. അടുത്ത ദിവസം രാവിലെ 6.45ന് കൊച്ചുവേളിയില്‍ എത്തും. ട്രെയിന്‍ നം 01463 മുബൈ ലോകമാന്യ ടെര്‍മിനസ് – കൊച്ചുവേളി ട്രെയിൻ…
Read More » -
Kerala
എട്ട് സിറ്റിംഗ് സീറ്റുകളില്‍ യു.ഡി.എഫ് നേരിടുന്നത് കടുത്ത മത്സരം; 9 സീറ്റുകൾ എൽഡിഎഫ് നേടുമെന്ന് സൂചന
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുമ്ബോള്‍ എട്ട് സിറ്റിംഗ് സീറ്റുകളില്‍ യു.ഡി.എഫ് നേരിടുന്നത് കടുത്ത മത്സരം. തിരുവനന്തപുരം, ആറ്റിങ്ങല്‍,പത്തനംതിട്ട, എറണാകുളം, തൃശൂർ, ആലത്തൂർ, വടകര, കണ്ണൂർ എന്നിവിടങ്ങളിലാണ് പോര് മുറുകുന്നത്.കഴിഞ്ഞ തവണ നേടിയ ആലപ്പുഴ ഉൾപ്പെടെ 9 സീറ്റുകൾ ഇത്തവണ എൽഡിഎഫ് നേടുമെന്നാണ് സൂചന.കോട്ടയവും സാധ്യതാ ലിസ്റ്റിലുണ്ട്. അതേസമയം തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂർ മണ്ഡലങ്ങളില്‍ വാശിയേറിയ ത്രികോണപ്പോരാണ് നടക്കുന്നത്. കഴിഞ്ഞ തവണ വിജയിച്ച മണ്ഡലങ്ങള്‍ നിലനിറുത്താൻ യു.ഡി.എഫ് ശ്രമിക്കുമ്ബോള്‍ ഇവ തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് എല്‍.ഡി.എഫ്. അക്കൗണ്ട് തുറക്കാമെന്ന ആത്മവിശ്വാസത്തിൽ ഒട്ടും വിട്ടുകൊടുക്കാതെ ഇവിടെ ഒപ്പത്തിനൊപ്പം ബി.ജെ.പിയുമുണ്ട്. തലസ്ഥാനത്ത് ഹാട്രിക് ജയം നേടിയ ഡോ. ശശി തരൂർ ഇത്തവണ കടുത്ത മത്സരമാണ് ഇരുമുന്നണികളില്‍ നിന്നും നേരിടുന്നത്. രണ്ട് തവണയും മൂന്നാം സ്ഥാനത്തെത്തിയ എല്‍.ഡി.എഫ് ജാഗ്രതയില്‍ പ്രചാരണം നയിക്കുമ്ബോള്‍ അക്കൗണ്ട് തുറക്കുമെന്നാണ് എൻ.ഡി.എ പറയുന്നത്. 2019ല്‍ ആറ്റിങ്ങലില്‍ 38,000ലധികം ഭൂരിപക്ഷത്തിന് ജയിച്ച അടൂർ പ്രകാശും ഇത്തവണ നേരിടുന്നത് കടുത്ത മത്സരം. ജില്ലാ സെക്രട്ടറി കൂടിയായ വി.…
Read More » -
Local
ഇഫ്താര്‍ സംഗമവും സമൂഹ നോമ്പുതുറയും നടത്തി ഗേങ്ങേഴ്‌സ് കലാവേദി പന്നിത്തടം
തൃശൂര്‍: പുണ്യ മാസത്തിന്റെ വൃതശുദ്ധിയില്‍ ഇഫ്താര്‍ സംഗമവും സമൂഹ നോമ്പുതുറയും നടത്തി മതമൈത്രിയുടെ വിളംബരം ഓതി ഗേങ്ങേഴ്‌സ് കലാവേദി പന്നിത്തടം. കഴിഞ്ഞ 34 വര്‍ഷങ്ങളായി കടങ്ങോട് പഞ്ചായത്തിലെ കലാ-കായിക-സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗേങ്ങേഴ്‌സ് കലാവേദി പന്നിത്തടം പ്രകൃതി സംരക്ഷണവും വിവിധ മെഡിക്കല്‍ ക്യാമ്പുകളും കായിക മത്സരങ്ങളും ഏറ്റെടുത്തിട്ടുണ്ട്. പന്നിത്തടം ടെല്‍കോണ്‍ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഇഫ്ത്താര്‍ സംഗമവും സമൂഹ നോമ്പുതുറയും ക്ലബ്ബ് പ്രസിഡന്റ് വി.എച്ച് അര്‍ഷാദിന്റെ അധ്യക്ഷതയില്‍ തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. പന്നിത്തടം മഹല്ല് ഖത്തിബ് സ്വാലിഹ് അന്‍വരി ചേകന്നൂര്‍ ഇഫ്താര്‍ സന്ദേശവും മരത്തംകോട് പള്ളി വികാരി ഫാദര്‍ അബിയ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ കുന്നംകുളം എം.എല്‍.എ എ.സി മൊയ്തീന്‍, കുന്നമ്പത്തുകാവ് ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് വലിയറ ഷാജി, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ മണി, കടങ്ങോട് ഗ്രാമ പഞ്ചായത്ത് അംഗം ടി.പി ലോറന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.…
Read More » -
NEWS
സമ്ബൂർണ്ണ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമായില്ല; ആഘോഷമാക്കി മെക്സിക്കോ, കാനഡ, യു.എസ് രാജ്യങ്ങൾ
വാഷിങ്ടൺ: മെക്സിക്കോ, കാനഡ, യു.എസ്. എന്നിവിടങ്ങളിലെ ജനങ്ങള്‍ അത്യപൂർവമായ സമ്ബൂർണ സൂര്യഗ്രഹണം കാണാനായതിൻ്റെ സന്തോഷം കൊണ്ടാടുകയാണ്. വിവിധ കേന്ദ്രങ്ങളിലായി സൂര്യഗ്രഹണം കാണാനെത്തിയത് ലക്ഷക്കണക്കിന് ആളുകളാണ്.ഇന്ത്യൻ സമയം 9ന് പുലർച്ചെ 2.22ന് ആണ് സൂര്യനെ ചന്ദ്രൻ മറയ്ക്കുന്ന ഈ കാഴ്ച അവസാനിച്ചത്. സമ്ബൂർണ്ണ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമായില്ല. നാസ യൂട്യൂബില്‍ സമ്ബൂർണ സൂര്യഗ്രഹണം നേരിട്ടു കാണാൻ സാധിക്കാത്തവർക്കായി ലൈവ് സ്ട്രീമിങ് പങ്കുവച്ചിട്ടുണ്ടായിരുന്നു.
Read More » -
Kerala
സജിക്ക് പിന്നാലെ പ്രസാദ് ഉരുളികുന്നവും; ജോസഫ് ഗ്രൂപ്പ് ജന.സെക്രട്ടറി പാര്‍ട്ടി വിട്ടു
കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ വീണ്ടും രാജി. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം പാര്‍ട്ടി വിട്ടു. മോന്‍സ് ജോസഫ് എം.എല്‍.എയുടെ പാര്‍ട്ടിയിലെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രസാദ് ഉരുളികുന്നം പ്രതികരിച്ചു. മോന്‍സ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനവും യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചത്. സജി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സജിയെ പുകഴ്ത്തി ജോസ് കെ മാണി രംഗത്തു വരികയും ചെയ്തു. ജോസ് കെ മാണിയുടെ പ്രതികരണത്തെ സ്വാഗതം ചെയ്ത മഞ്ഞക്കടമ്പില്‍ കൂടിക്കാഴ്ചയ്ക്ക് വിളിച്ച പി.ജെ. ജോസഫിനെ കാണില്ലെന്നും വ്യക്തമാക്കി. സജിക്ക് വേണ്ടി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും ആരെയും പിണക്കി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളും വ്യക്തമാക്കിയിരുന്നു. അതിനിടെ സജി മഞ്ഞക്കടമ്പലിനെ പുകഴ്ത്തി മന്ത്രി റോഷി അഗസ്റ്റിനും രംഗത്തെത്തിയിരുന്നു. സജി മികച്ച സംഘാടകനും രാഷ്ട്രീയക്കാരനുമെന്ന് റോഷി ആഗസ്റ്റിന്‍ പറഞ്ഞു. എന്നാല്‍ കേരളാ കോണ്‍ഗ്രസ്…
Read More » -
Kerala
വിഷുക്കൈനീട്ടം നല്‍കാന്‍ പുത്തന്‍ നോട്ടുകളും നാണയങ്ങളും വേണോ? സൗകര്യമൊരുക്കി റിസര്‍വ് ബാങ്ക്
തിരുവനന്തപുരം: വിഷുക്കൈനീട്ടം കൊടുക്കാന്‍ പുതുപുത്തന്‍ നോട്ടുകളും നാണയങ്ങളും വേണോ?. സൗകര്യമൊരുക്കി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരത്തെ മേഖലാ ഓഫീസിലും സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലുള്ള കറന്‍സി ചെസ്റ്റുകളില്‍ നിന്നും പുതുപുത്തന്‍ കറന്‍സി നോട്ടുകളും നാണയങ്ങളും വാങ്ങാം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 നും ഉച്ചയ്ക്ക് 2.30 നും ഇടയിലാണ് ചില്ലറ വാങ്ങുന്നതിനുള്ള സമയം. അച്ചടി കുറച്ചതിനാല്‍ 10 രൂപ നോട്ടുകള്‍ക്ക് മാത്രമാണ് ക്ഷാമം. വിഷുക്കാലത്തു മാത്രമല്ല, എല്ലാക്കാലത്തും പുതിയ നോട്ടുകള്‍ക്കും ചില്ലറകള്‍ക്കും റിസര്‍വ് ബാങ്കിനെയും കറന്‍സി ചെസ്റ്റുകളെയും സമീപിക്കാവുന്നതാണ്. കണി കണ്ടതിനുശേഷം ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങള്‍ ആയിരുന്നു നല്‍കിയിരുന്നു വിഷുക്കൈനീട്ടം. വര്‍ഷം മുഴുവനും സമ്പല്‍ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നല്‍കുന്നത്. പ്രായമായവര്‍ പ്രായത്തില്‍ കുറവുളളവര്‍ക്കാണ് സാധാരണ കൈനീട്ടം നല്‍കുന്നത് എങ്കിലും ചില സ്ഥലങ്ങളില്‍ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവര്‍ക്കും കൈനീട്ടം നല്‍കാറുണ്ട്.…
Read More » -
Kerala
ജോസ് പക്ഷത്തും വിള്ളല്‍; ഫ്രാന്‍സിസ് ജോര്‍ജിന് വോട്ടഭ്യര്‍ഥിച്ച് പി.എം. മാത്യു
കോട്ടയം: മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് വോട്ടഭ്യര്‍ഥിച്ച് മാണി ഗ്രൂപ്പ് നേതാവ്. കടത്തുരുത്തി മുന്‍ എം.എല്‍.എയും മാണി ഗ്രൂപ്പ് ഉന്നതാധികാരി സമിതി അംഗവുമായ പി.എം. മാത്യുവാണ് ഫ്രാന്‍സിസ് ജോര്‍ജിന് വേണ്ടി വോട്ടഭ്യര്‍ഥിച്ചത്. മരങ്ങാട്ടുപള്ളിയില്‍ വെച്ച് നടന്ന യു.ഡി.എഫ്. കുടുംബയോഗത്തിലും പി.എം. മാത്യു പങ്കെടുത്തു. യോഗത്തില്‍ ഫ്രാന്‍സിസ് ജോര്‍ജും മോന്‍സ് ജോസഫ് എം.എല്‍.എയും പങ്കെടുത്തിരുന്നു. അതേസമയം, ഫ്രാന്‍സിസ് ജോര്‍ജിന് വോട്ട് ചെയ്യാനുള്ള തീരുമാനം വ്യക്തിപരമെന്ന് പി.എം. മാത്യു പ്രതികരിച്ചു. ”പാര്‍ട്ടി മാറാനോ മുന്നണി മാറാനോ നിലവില്‍ തീരുമാനമില്ല. എന്റെ പിന്തുണ ഇല്ലെങ്കിലും ഫ്രാന്‍സിസ് ജോര്‍ജ് തിരഞ്ഞെടുപ്പില്‍ ജയിക്കും. ജോസ് കെ മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസിന് നിലപാടി”ല്ലെന്നും പി.എം. മാത്യു കുറ്റപ്പെടുത്തി. അതിനിടെ, യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് തിരഞ്ഞെടുപ്പ് ചിഹ്നമായി ഓട്ടോറിക്ഷ അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രഥമ പരിഗണന നല്‍കിയത് ഓട്ടോറിക്ഷ ചിഹ്നത്തിനായിരുന്നു. പാര്‍ട്ടി മുന്‍പ് മത്സരിച്ചിട്ടുള്ള ട്രാക്ടര്‍ ചിഹ്നം ഇത്തവണ തിരഞ്ഞെടുപ്പ് കമ്മിഷന്റെ…
Read More » -
India
രാമക്ഷേത്രം തുണക്കില്ല; രാമായണം സീരിയലില്‍ രാമനായി അഭിനയിച്ച അരുണ്‍ ഗോവിലിന് വേണ്ടി വോട്ട് ചോദിച്ച് മോദി
ലക്നൗ: ഉത്തർപ്രദേശിൽ പ്രചാരണം ശക്തിപ്പെടുത്താനൊരുങ്ങി പ്രധാനമന്ത്രി. പടിഞ്ഞാറൻ യുപിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് പ്രചാരണം. രാമക്ഷേത്രം പടിഞ്ഞാറൻ യുപിയില്‍ തങ്ങളെ തുണക്കില്ലെന്നാണ് ബിജെപി കരുതുന്നത്.അതിനാൽത്തന്നെ രാമായണം സീരിയലില്‍ രാമനായി അഭിനയിച്ച അരുണ്‍ ഗോവിലിന് വേണ്ടി വോട്ട് ചോദിച്ചാണ് ഇവിടുത്തെ പ്രചാരണത്തിന് മോദി തുടക്കം കുറിച്ചത്. 2014 ല്‍ പടിഞ്ഞാറൻ യുപിയിലെ 27 ല്‍ 24 സീറ്റും നേടിയാണ് ബിജെപി കുതിപ്പ് നടത്തിയത്. 2019 ആയപ്പോഴേക്കും അത് പക്ഷെ 19 സീറ്റായി കുറഞ്ഞു. 400 സീറ്റും അൻപത് ശതമാനം വോട്ടും എന്ന വലിയ സ്വപ്നമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വച്ചിരിക്കുന്നത്. അത് യാഥാർത്യമാകണമെന്നങ്കില്‍ ഉത്തർപ്രദേശില്‍ കൂറ്റൻ ജയം ബിജെപിക്ക് ആവശ്യമാണ്. വരും ദിസവങ്ങളില്‍ ബൂത്ത് തലത്തിലെ പ്രചാരണം ശക്തിപ്പെടുത്തുന്നതിനൊപ്പം മോദിയുടെ കൂടുതല് റാലികള്‍ നടത്താനുമാണ് ബിജെപി പദ്ധതിയിടുന്നത്. കഴിഞ്ഞ തവണത്തേത് പോലെ എസ് പി ബിഎസ്പി സഖ്യം ഇല്ലെന്നതും പടിഞ്ഞാറൻ യുപിയിലെ ജാട്ട് പാർട്ടിയായ ആർഎല്‍എഡി തങ്ങള്‍ക്കൊപ്പം…
Read More »