Month: April 2024
-
Kerala
നാടിനെ അവഹേളിച്ച് പച്ചനുണ പ്രചരിപ്പിക്കുന്നു; ‘കേരള സ്റ്റോറി’യെ വിമര്‍ശിച്ച് മുഖ്യമന്ത്രി
കൊല്ലം: ‘കേരള സ്റ്റോറി’ സിനിമ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ എന്നും ലക്ഷ്യമിടുന്നതു ന്യൂനപക്ഷങ്ങളെയാണെന്നും മുസ്ലിംകളെ മാത്രമാണെന്നു കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി രൂപതയില്‍ വേദപഠന ക്ലാസിന്റെ ഭാഗമായി ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച പശ്ചാത്തലത്തിലാണു പ്രതികരണം. ”ന്യൂനപക്ഷത്തെ ആര്‍എസ്എസ് ലക്ഷ്യമിടുകയാണ്. ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിട്ട് കാര്യങ്ങള്‍ നേടാനാണു ശ്രമം. ആ കെണിയില്‍ വീഴരുത്, സംഘപരിവാര്‍ അജന്‍ഡയുടെ ഭാഗമാകരുത്. ഈ സിനിമ കേരളത്തിന്റെ കഥയാണെന്നാണ് പറയുന്നത്. കേരളത്തിലെവിടെയാണ് ഇതു സംഭവിച്ചത്? ഒരു നാടിനെ അവഹേളിച്ചു പച്ച നുണ പ്രചരിപ്പിക്കുന്നു. കേരളം സാഹോദര്യത്തിന്റെ നാടാണ്. നവോത്ഥാനകാലം തൊട്ട് അങ്ങനെയൊരു നാട് വളര്‍ത്തിയെടുക്കാനാണ് നമ്മള്‍ ശ്രമിച്ചിട്ടുള്ളത്” മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പുകളെ അവഗണിച്ച് കഴിഞ്ഞദിവസം കേരള സ്റ്റോറി സിനിമ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തിരുന്നു. പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചെങ്കിലും അവര്‍ ഇടപെട്ടില്ല. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍…
Read More » -
Local
കുമരകത്ത് 11, 7 വാര്‍ഡുകളില്‍ വൈദ്യുതീകരണത്തിന് ഫണ്ടനുവദിച്ച ചാഴികാടന് നാട്ടുകാര്‍ വക പച്ചക്കപ്പ സമ്മാനം !
കോട്ടയം: കുമരകം പഞ്ചായത്തിലെ 2 എസ്ടി കോളനികളില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ച് വെളിച്ചം എത്തിക്കാന്‍ 10 ലക്ഷം രൂപ അനുവദിച്ച തോമസ് ചാഴികാടന്‍ എംപിക്ക് നാട്ടുകാര്‍ വക പച്ചക്കപ്പ സമ്മാനം. പുരയിടത്തിലെ ഏറ്റവും വിളവുള്ള ഒരു തണ്ട് കപ്പ അതേപടി പറിച്ച് മണ്ണ് കഴുകി കളഞ്ഞ് തണ്ടോടുകൂടി കൊണ്ടുവന്നാണ് തെരഞ്ഞെടുപ്പ് പര്യടനത്തിന് നാട്ടിലെത്തിയ ചാഴികാടന് നാട്ടുകാര്‍ ഉപഹാരം സമര്‍പ്പിച്ചത്. പര്യടനത്തിനിടെ ചാഴികാടന്‍ വികസനം കൊണ്ടവന്ന മേഖലകളില്‍ നിന്നും ഏത്തക്കുല, ഞാലിപ്പൂവന്‍, പഴങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിഭവങ്ങള്‍ സമ്മാനം കിട്ടുന്നത് പതിവാണ്. ഒപ്പമുള്ള പ്രവര്‍ത്തകര്‍ക്ക് പങ്കുവയ്ക്കുകയും ബാക്കിയുള്ളത് അവര്‍ക്ക് വീട്ടില്‍ കൊണ്ടുപോകാന്‍ നല്‍കുകയുമാണ് പതിവ്. കുമരകം പഞ്ചായത്തിലെ 11, 7 വാര്‍ഡുകളിലെ എസ്ടി കോളനികളിലേയ്ക്ക് വൈദ്യുതി ലൈന്‍ വലിച്ച് വെളിച്ചം എത്തിക്കുന്നതിനായി 5 ലക്ഷം രൂപ വീതമാണ് ചാഴികാടന്‍ എംപി ഫണ്ടില്‍ നിന്നും അനുവദിച്ചത്. ഗ്രാമപഞ്ചായത്ത് ഭരണ നേതൃത്വത്തെ അങ്ങോട്ടു വിളിച്ച് താന്‍ ഈ പദ്ധതി അനുവദിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു ചാഴികാടന്‍.
Read More » -
India
കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ പിന്നാലെ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്
ജയ്പൂർ: കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ പിന്നാലെ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പങ്കെടുത്ത റാലിക്കു തൊട്ടുപിന്നാലെയാണ് രാജസ്‌ഥാനിലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. പി.സി.സി. വൈസ് പ്രസിഡന്റ് സുശീല്‍ ശര്‍മ, മുന്‍ എം.എല്‍.എ. ഗംഗാജല്‍ മീല്‍, സൂറത്ത്‌ഗഡില്‍നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഹനുമാന്‍ മീല്‍, മുന്‍ പി.സി.സി. വൈസ് പ്രസിഡന്റ് അശോക് അവസ്‌തി എന്നിവരുള്‍പ്പെടെയാണു കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ പിന്നാലെയാണ് കൂറുമാറ്റം. ജയ്‌പൂരിലെ പാര്‍ട്ടി ആസ്‌ഥാനത്തു നടന്ന ചടങ്ങില്‍ ബി.ജെ.പി നേതാക്കൾ ഇവരെ സ്വീകരിച്ചു. ഓംകാര്‍ സിങ് ലഖാവത്, നാരായണ്‍ പഞ്ചാരിയ, അരുണ്‍ ചതുര്‍വേദി തുടങ്ങിയ ബി.ജെ.പി. നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായി. കോണ്‍ഗ്രസ് നേതാക്കള്‍ക്കു പുറമേ വിരമിച്ച ഉദ്യോഗസ്‌ഥരുള്‍പ്പെടെ വിവിധ മേഖലകളിലുള്ള നിരവധി പേര്‍ ജയ്‌പുരിലെ പാര്‍ട്ടിയുടെ സംസ്‌ഥാന ആസ്‌ഥാനത്തെത്തി ബി.ജെ.പിയില്‍ ചേര്‍ന്നു.
Read More » -
India
കേന്ദ്രമന്ത്രിയുടെ കാര്‍ ഇടിച്ച് ബി.ജെ.പി പ്രവര്‍ത്തകന് ദാരുണാന്ത്യം; ദുരന്തം തെരഞ്ഞെടുപ്പു റാലിക്കിടെ
ബംഗളൂരു: തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി ശോഭ കരന്ദലജെയുടെ കാര്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് ബി.ജെ.പി പ്രവര്‍ത്തകനു ദാരുണാന്ത്യം. ബെംഗളൂരുവിലെ കെ.ആര്‍ പുരത്താണു സംഭവം. സ്ഥാനാര്‍ഥിക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ടി.സി പാളയം സ്വദേശി പ്രകാശ്(63) ആണു ശരീരത്തിലൂടെ ബസ് കയറിയിറങ്ങി തല്‍ക്ഷണം മരിച്ചത്. ബെംഗളൂരു നോര്‍ത്ത് ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് ശോഭ. ഇവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമായിരുന്നു കെ.ആര്‍ പുരത്തെ റോഡ് ഷോ. റാലി ദേവസാന്ദ്രയിലെ വിനായക ക്ഷേത്രത്തിലൂടെ കടന്നുപോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മന്ത്രിയുടെ കാറിലുണ്ടായിരുന്ന ഒരു നേതാവ് ഡോര്‍ തുറന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഈ സമയത്ത് ഇതുവഴി എത്തിയ സ്‌കൂട്ടര്‍ ഡോറില്‍ ഇടിച്ച് യാത്രികനായ പ്രകാശ് റോഡിലേക്കു വീണു. പിന്നാലെ എതിര്‍വശത്തുനിന്ന് എത്തിയ ബസ് ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ പ്രകാശ് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അപകടം നടക്കുമ്പോള്‍ ശോഭ കരന്ദലജെ കാറിലുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ കാറിന്റെയും ബസിന്റെയും ഡ്രൈവര്‍മാര്‍ക്കെതിരെ ഐ.പി.സി 304, 283 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.…
Read More » -
Crime
ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് മരണം വരെ ജയില്‍, 4.60 ലക്ഷം പിഴ
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ആജീവനാന്ത തടവ് വിധിച്ച് കോടതി. ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തോപ്പുംപടി മുണ്ടംവേലി സാന്തോം കോളനി സ്വദേശി ശിവ(65)നാണ് കോടതി മൂന്നു ജീവപര്യന്തം ശിക്ഷ വിധിച്ചത്. എറണാകുളം പോക്സോ കോടതിയുടേതാണ് ശിക്ഷാവിധി. മൂന്നു ജീവപര്യന്തം കൂടാതെ, 25 വര്‍ഷം അധിക തടവും വിധിച്ചിട്ടുണ്ട്. പ്രതിക്ക് 4.60 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തോപ്പുംപടിയില്‍ 2018 മെയിലാണ് കേസിന് ആസ്പദമായ കുറ്റകൃത്യം നടന്നത്. അരൂരിലെ വാടക വീട്ടിലേക്ക് പോകാന്‍ ഓട്ടോക്കാശ് ചോദിച്ചാണ് പെണ്‍കുട്ടി പരിചയമുള്ള പ്രതിയെ സമീപിക്കുന്നത്. പ്രതി പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി തോപ്പുംപടിയിലെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കോടതി വിധി അനുസരിച്ച്, പ്രതി ആദ്യത്തെ 25 വര്‍ഷം കഠിനതടവ് അനുഭവിക്കുകയും മരണം വരെ ജയിലില്‍ കിടക്കുകയും വേണമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതിക്കെതിരെ പള്ളുരുത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്സോ കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
Read More » -
Kerala
സഹകരണബാങ്കുകളില്‍ ‘ഒളി അക്കൗണ്ടു’കള്‍; കേന്ദ്രത്തിന് ഇ.ഡി. റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരളത്തിലെ സഹകരണബാങ്കുകളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും കണക്കില്‍കാണാത്ത ‘ഒളി അക്കൗണ്ടു’കളുണ്ടെന്ന് ഇന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റിപ്പോര്‍ട്ട്. കേന്ദ്ര റവന്യൂ ഡിപ്പാര്‍ട്ട്മെന്റിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. സി.പി.എമ്മിന്റെ പേര് എടുത്തുപറഞ്ഞാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. സി.പി.എമ്മിനും അതിലെ നേതാക്കള്‍ക്കും, വെളിപ്പെടാത്ത അക്കൗണ്ടുകള്‍ സഹകരണ ബാങ്കുകളിലുണ്ടെന്നാണ് വെളിപ്പെടുത്തല്‍. കരുവന്നൂര്‍ സഹകരണബാങ്കില്‍ സി.പി.എമ്മിന് കണക്കില്‍ കാണിക്കാത്ത അഞ്ച് അക്കൗണ്ടുകളുണ്ടെന്ന് ഇ.ഡി. വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ക്കൊപ്പമാണ്, മറ്റ് സഹകരണബാങ്കുകളിലും കണക്കില്‍ കാണാത്ത അക്കൗണ്ടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കരുവന്നൂരിനുപുറമേ, രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും കണക്കില്‍ കാണിക്കാത്ത പണമുള്ള അക്കൗണ്ടുകളുള്ള 12 സഹകരണ ബാങ്കുകളുടെ പട്ടികയും ഇ.ഡി. നല്‍കിയിട്ടുണ്ട്. സംസ്ഥാന സഹകരണനിയമത്തിനും ബാങ്കിങ് നിയന്ത്രണനിയമത്തിനും വിരുദ്ധമായാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ അക്കൗണ്ട് തുടങ്ങിയിട്ടുള്ളതെന്ന നിഗമനത്തിലാണ് ഇ.ഡി. സംസ്ഥാന സഹകരണനിയമം അനുസരിച്ച് അംഗങ്ങളായ വ്യക്തികള്‍, സര്‍ക്കാര്‍, തദ്ദേശസ്ഥാപനങ്ങള്‍, സ്വശ്രയസംഘങ്ങള്‍ എന്നിവയ്ക്കുമാത്രമേ ഒരു പ്രാഥമിക സഹകരണബാങ്കില്‍ അക്കൗണ്ട് തുടങ്ങാനാകൂ. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ‘ബാങ്ക്’ എന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയില്ല. ഇതില്‍ ഊന്നിയാണ് ഇ.ഡി. ‘പാര്‍ട്ടി അക്കൗണ്ടുകള്‍’ പിടികൂടാനുള്ള…
Read More » -
Crime
യുഎസില്‍ മൂന്നാഴ്ച മുന്‍പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
വാഷിങ്ടന്‍: യുഎസില്‍ കഴിഞ്ഞ മാസം കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ ക്ലെവ്‌ലാന്‍ഡിലെ ഒഹിയോയില്‍ മുഹമ്മദ് അബ്ദുല്‍ അര്‍ഫാത്തി(25)ന്റെ മൃതദേഹം കണ്ടെത്തിയതായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. അര്‍ഫാത്തിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ നടത്തിവരികയാണെന്നും എംബസി അറിയിച്ചു. മൂന്നാഴ്ച മുന്‍പാണ് അര്‍ഫാത്തിനെ കാണാതായത്. അര്‍ഫാത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അര്‍ഫാത്തിനെ കണ്ടെത്താന്‍ അധികൃതരുമായി ചേര്‍ന്ന് ശ്രമിക്കുകയാണെന്നുമാണ് എംബസി അറിയിച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെയാണ് അര്‍ഫാത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി എംബസി വിവരം നല്‍കിയത്. ഹൈദരാബാദ് സ്വദേശിയായ അര്‍ഫാത്ത് കഴിഞ്ഞ വര്‍ഷം മേയിലാണ് ഐടിയില്‍ മാസ്റ്റേഴ്‌സ് ചെയ്യുന്നതിനായി യുഎസിലെ ക്ലെവ്‌ലാന്‍ഡ് സര്‍വകലാശാലയില്‍ എത്തിയത്. ഈ വര്‍ഷം യുഎസില്‍ മരിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യക്കാരനാണ് അര്‍ഫാത്ത്. ഇതില്‍ മിക്കതും വിദ്യാര്‍ഥികളാണ്. യുഎസിലെ കണക്കുകള്‍ പ്രകാരം 2022-23 കാലത്ത് 2.6 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുഎസിലേക്ക് കുടിയേറിയിട്ടുണ്ട്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 35 ശതമാനം കൂടുതലാണ്.
Read More » -
Kerala
തൃശൂരില്‍ 50ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക്; പത്മജ വേണുഗോപാല്‍ സ്വീകരിക്കും
തൃശൂർ: തൃശൂരില്‍ 50ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് പ്രവർത്തകരെ ബിജെപിയിലേക്ക് സ്വീകരിക്കും.അതേസമയം മോദി തൃശൂരില്‍ താമസമാക്കിയാലും സുരേഷ് ഗോപി ജയിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ‘കലാപം നടന്ന മണിപ്പൂരില്‍ ഇതുവരെ കാലുകുത്താത്ത മോദി ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇതിനകം മൂന്നു തവണ തൃശൂരിലെത്തി.ഏപ്രില്‍ പതിനഞ്ചിന് വീണ്ടും വരുന്നുണ്ടെന്നാണ് കേട്ടത്.പ്രധാനമന്ത്രി വന്ന് പ്രസംഗിച്ചു പോയാല്‍ വോട്ടുകിട്ടുമെന്നാണ് ഇവരുടെ ധാരണ. മോദി തൃശൂരില്‍ താമസമാക്കിയാലും സുരേഷ് ഗോപി ജയിക്കില്ല’-അദ്ദേഹം പറഞ്ഞു.
Read More » -
Kerala
കാലുവാരൽ തകൃതി; ഇത്തവണയും ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ ജയിച്ചു കയറാമെന്ന് ബിജെപി പ്രതീക്ഷ വെച്ച്‌പുലര്‍ത്തിയ രണ്ടു മണ്ഡലങ്ങളാണ് ആറ്റിങ്ങലും തൃശൂരും.എന്നാൽ സ്ഥാനാർത്ഥി നിർണയത്തെ തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ ഈ മണ്ഡലങ്ങളിലെ വിജയസാധ്യതകളും ബിജെപി ഇല്ലാതാക്കിയിരിക്കുകയാണ്. കഴിഞ്ഞ തവണ ആറ്റിങ്ങലിൽ വൻ പ്രകടനം കാഴ്ചവച്ച ശോഭാ സുരേന്ദ്രനെ ഇത്തവണ ആലപ്പുഴയിലേക്ക് മാറ്റി വി.മൂരളീധരനെയാണ് ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയാക്കിയത്.ഇതോടെ നേതൃത്വത്തിനെതിരെ പരസ്യ ആരോപണങ്ങളുമായി പ്രവർത്തകർ തന്നെ രംഗത്തെത്തിയിരുന്നു.ശോഭാ സുരേന്ദ്രന്റെ പ്രതിഷേധവും ഫലം കണ്ടില്ല. ബിജെപി കേരളത്തിൽ ഏറ്റവും കൂടുതൽ വിജയം പ്രതീക്ഷിക്കുന്ന ഒരു മണ്ഡലമാണ് തൃശൂർ.എന്നാൽ ഇവിടേയും കാലുവാരൽ തകൃതിയിലാണ്.ഇതിനെതിരെ സുരേഷ് ഗോപി തന്നെ കേന്ദ്ര നേതൃത്വത്തിന് പരാതിയും നൽകിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ തന്നെയാണ് കാലുവാരൽ നടക്കുന്നതെന്നാണ് സൂചന.നേരത്തെ പത്തനംതിട്ട മണ്ഡലത്തിനായി ഇദ്ദേഹം മുന്നിൽ ഉണ്ടായിരുന്നെങ്കിലും കേന്ദ്ര നേതൃത്വം വഴങ്ങിയില്ല.ഇതിന് പിന്നിൽ സംസ്ഥാനത്തെ ചില നേതാക്കളായിരുന്നു. ഇതോടെ ഇത്തവണ മത്സരിക്കാനില്ലെന്ന് വാശിപിടിച്ച നേതാവിനെ വയനാട്ടിൽ തന്നെ ചാവേറായി കേന്ദ്രം അവതരിപ്പിക്കുകയും ചെയ്തു. ആറ്റിങ്ങലിലേയും തൃശൂരിലേയും വിജയസാധ്യത കണക്കിലെടുത്താണ്…
Read More » -
India
യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്‌സ്‌പ്രസില്‍ വൻ കവര്‍ച്ച;ഇരുപതോളം മലയാളി യാത്രക്കാരുടെ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു
സേലം: യശ്വന്ത്പൂർ- കണ്ണൂർ എക്‌സ്പ്രസ് ട്രെയിനില്‍ വൻ കവർച്ച. ഇരുപതോളം മലയാളി യാത്രക്കാരുടെ ആഭരണങ്ങളും പണവും ഫോണുകളും ഉള്‍പ്പടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് മോഷ്ടാക്കള്‍ കൈക്കലാക്കിയത്. എസി കോച്ചുകളില്‍ സേലത്തിനും ധർമ്മപുരിക്കും ഇടയിലാണ് കവർച്ച നടന്നതെന്നാണ് കരുതുന്നത്. വിലപിടിച്ച വസ്തുക്കള്‍ കവർന്നശേഷം യാത്രക്കാരുടെ ബാഗുകള്‍ ടോയ്‌ലറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. ടാേയ്‌ലറ്റില്‍ പോയ ചില യാത്രക്കാർ വേസ്റ്റ് ബിന്നില്‍ ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. യാത്രക്കാർ നല്ല ഉറക്കിത്തിലായിരുന്ന സമയത്താണ് കവർച്ച നടന്നത്. അതിനാല്‍ ആരുംതന്നെ മോഷ്ടാക്കളെ കണ്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. ചിലരുടെ പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന പണംവരെ കവർന്നിട്ടുണ്ട്. സേലം കേന്ദ്രീകരിച്ചുള്ള കവർച്ചാസംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് റെയില്‍വേ പൊലീസ് സംശയിക്കുന്നത്. മോഷ്ടിക്കപ്പെട്ട ഐ ഫോണ്‍ ട്രേസ് ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. യാത്രക്കാരുടെ പരാതിയെത്തുടർന്ന് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരുന്നാള്‍ ആഘോഷിക്കാൻ നാട്ടിലേക്ക് പുറപ്പെട്ടവരാണ് മോഷണത്തിനിരയായവരില്‍ കൂടുതല്‍. അവധിയായതിനാല്‍ കൂടുതല്‍ യാത്രക്കാർ ഉണ്ടാവുമെന്ന് മനസിലാക്കിയായിരിക്കാം മോഷ്ടാക്കള്‍ എത്തിയതെന്നാണ് കരുതുന്നത്. അതേസമയം…
Read More »