KeralaNEWS

ജോസ് പക്ഷത്തും വിള്ളല്‍; ഫ്രാന്‍സിസ് ജോര്‍ജിന് വോട്ടഭ്യര്‍ഥിച്ച് പി.എം. മാത്യു

കോട്ടയം: മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് വോട്ടഭ്യര്‍ഥിച്ച് മാണി ഗ്രൂപ്പ് നേതാവ്. കടത്തുരുത്തി മുന്‍ എം.എല്‍.എയും മാണി ഗ്രൂപ്പ് ഉന്നതാധികാരി സമിതി അംഗവുമായ പി.എം. മാത്യുവാണ് ഫ്രാന്‍സിസ് ജോര്‍ജിന് വേണ്ടി വോട്ടഭ്യര്‍ഥിച്ചത്.

മരങ്ങാട്ടുപള്ളിയില്‍ വെച്ച് നടന്ന യു.ഡി.എഫ്. കുടുംബയോഗത്തിലും പി.എം. മാത്യു പങ്കെടുത്തു. യോഗത്തില്‍ ഫ്രാന്‍സിസ് ജോര്‍ജും മോന്‍സ് ജോസഫ് എം.എല്‍.എയും പങ്കെടുത്തിരുന്നു.

Signature-ad

അതേസമയം, ഫ്രാന്‍സിസ് ജോര്‍ജിന് വോട്ട് ചെയ്യാനുള്ള തീരുമാനം വ്യക്തിപരമെന്ന് പി.എം. മാത്യു പ്രതികരിച്ചു. ”പാര്‍ട്ടി മാറാനോ മുന്നണി മാറാനോ നിലവില്‍ തീരുമാനമില്ല. എന്റെ പിന്തുണ ഇല്ലെങ്കിലും ഫ്രാന്‍സിസ് ജോര്‍ജ് തിരഞ്ഞെടുപ്പില്‍ ജയിക്കും. ജോസ് കെ മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസിന് നിലപാടി”ല്ലെന്നും പി.എം. മാത്യു കുറ്റപ്പെടുത്തി.

അതിനിടെ, യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് തിരഞ്ഞെടുപ്പ് ചിഹ്നമായി ഓട്ടോറിക്ഷ അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രഥമ പരിഗണന നല്‍കിയത് ഓട്ടോറിക്ഷ ചിഹ്നത്തിനായിരുന്നു. പാര്‍ട്ടി മുന്‍പ് മത്സരിച്ചിട്ടുള്ള ട്രാക്ടര്‍ ചിഹ്നം ഇത്തവണ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ലിസ്റ്റില്‍ ഇല്ലാത്തതിനാലാണ് ഓട്ടോ ചിഹ്നം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെയാണ് ഫ്രാന്‍സിസ് ജോര്‍ജിന് കമ്മിഷന്‍ ചിഹ്നം അനുവദിച്ചത്.

Back to top button
error: