തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുമ്ബോള്‍ എട്ട് സിറ്റിംഗ് സീറ്റുകളില്‍ യു.ഡി.എഫ് നേരിടുന്നത് കടുത്ത മത്സരം.
തിരുവനന്തപുരം, ആറ്റിങ്ങല്‍,പത്തനംതിട്ട, എറണാകുളം, തൃശൂർ, ആലത്തൂർ, വടകര, കണ്ണൂർ എന്നിവിടങ്ങളിലാണ് പോര് മുറുകുന്നത്.കഴിഞ്ഞ തവണ നേടിയ ആലപ്പുഴ ഉൾപ്പെടെ 9 സീറ്റുകൾ ഇത്തവണ എൽഡിഎഫ് നേടുമെന്നാണ് സൂചന.കോട്ടയവും സാധ്യതാ ലിസ്റ്റിലുണ്ട്.
അതേസമയം തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂർ മണ്ഡലങ്ങളില്‍ വാശിയേറിയ ത്രികോണപ്പോരാണ് നടക്കുന്നത്. കഴിഞ്ഞ തവണ വിജയിച്ച മണ്ഡലങ്ങള്‍ നിലനിറുത്താൻ യു.ഡി.എഫ് ശ്രമിക്കുമ്ബോള്‍ ഇവ തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് എല്‍.ഡി.എഫ്. അക്കൗണ്ട് തുറക്കാമെന്ന ആത്മവിശ്വാസത്തിൽ ഒട്ടും വിട്ടുകൊടുക്കാതെ ഇവിടെ ഒപ്പത്തിനൊപ്പം ബി.ജെ.പിയുമുണ്ട്.
തലസ്ഥാനത്ത് ഹാട്രിക് ജയം നേടിയ ഡോ. ശശി തരൂർ ഇത്തവണ കടുത്ത മത്സരമാണ് ഇരുമുന്നണികളില്‍ നിന്നും നേരിടുന്നത്. രണ്ട് തവണയും മൂന്നാം സ്ഥാനത്തെത്തിയ എല്‍.ഡി.എഫ് ജാഗ്രതയില്‍ പ്രചാരണം നയിക്കുമ്ബോള്‍ അക്കൗണ്ട് തുറക്കുമെന്നാണ് എൻ.ഡി.എ പറയുന്നത്.
2019ല്‍ ആറ്റിങ്ങലില്‍ 38,000ലധികം ഭൂരിപക്ഷത്തിന് ജയിച്ച അടൂർ പ്രകാശും ഇത്തവണ നേരിടുന്നത് കടുത്ത മത്സരം. ജില്ലാ സെക്രട്ടറി കൂടിയായ വി. ജോയിയിലൂടെ കഴിഞ്ഞ തവണ നഷ്ടമായ 11 ശതമാനം വോട്ടും മണ്ഡലവും തിരികെപ്പിടിക്കാമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. വോട്ടുവിഹിതമുയർത്തി ജയമുറിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പിയുടെ വി. മുരളീധരൻ.
സി.പി.എമ്മിന്റെ ഏക സിറ്റിംഗ് സീറ്റായ ആലപ്പുഴ നിലനിറുത്താൻ എ.എം. ആരിഫ് പ്രചാരണം ശക്തമാക്കുമ്ബോള്‍ കെ.സി. വേണുഗോപാലിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും ശക്തമായി രംഗത്തുണ്ട്. മണ്ഡലം മാറി കെ. മുരളീധരൻ തൃശൂരിലെത്തിയതോടെയാണ് തൃശൂർ ത്രികോണപോരിന് വേദിയായത്. മുൻമന്ത്രിയും ജനകീയനുമായ എല്‍.ഡി.എഫിന്റെ സുനില്‍കുമാറിനൊപ്പം ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ്ഗോപി കൂടി കളത്തിലിറങ്ങി മത്സര ഫലം പ്രവചനാതീതമായി. ആലത്തൂരില്‍ കെ. രാധാകൃഷ്ണനിലൂടെ സീറ്റ് തിരിച്ചു പിടിക്കാമെന്നാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ.
വടകരയിലെ ഷാഫി പറമ്ബില്‍ കെ.കെ. ഷൈലജ മത്സര ഫലവും പ്രവചനാതീതമാണ്. കഴിഞ്ഞതവണ 49.81 ശതമാനം വോട്ടാണ് യു.ഡി.എഫ് വടകരയില്‍ നേടിയത്. 50 ശതമാനം വോട്ട് നേടി കണ്ണൂർ പിടിച്ച കെ. സുധാകരനില്‍ നിന്ന് മണ്ഡലം തിരികെയെടുക്കാൻ എല്‍.ഡി.എഫിനായി എം. വിജയരാജനാണ് രംഗത്തുള്ളത്. ഇതിനു പുറമേ വടക്കൻ കേരളത്തില്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം വർദ്ധിക്കുമോയെന്നും കണ്ടറിയേണ്ടതുണ്ട്.