Month: April 2024
-
Kerala
കേരളത്തിലും താമര വിരിയും
കേരളത്തിന്‍റെ കാലാവസ്ഥയിൽ താമര കൃഷി ചെയ്യാൻ പറ്റിയ സമയമാണ് വേനൽക്കാലം. സെപ്റ്റംബർ വരെയും നടാം. മഴക്കാലത്താണ് താമര ഏറ്റവും കൂടുതൽ പൂവിടുക.സീസണിൽ നൂറ് രൂപ വരെ താമരപ്പൂവിന് വില ലഭിക്കും. എങ്കിലും ശരാശരി 10 രൂപ മുതൽ 50 രൂപ വരെ വില ഉറപ്പാണ്. ഹൈബ്രിഡ് ഇനങ്ങൾക്കാണ് വില കൂടുതൽ. കുറഞ്ഞ സ്ഥലത്ത് പ്ലാസ്റ്റിക് പാത്രങ്ങളിൽ പോലും താമര നടാം.നല്ല സൂര്യപ്രകാശം ലഭിക്കുന്ന എല്ലായിടത്തും താമര വളരും. കേരളത്തിലിപ്പോൾ ധാരാളം പേർ താമര കൃഷി ചെയ്യുന്നുണ്ട്.
Read More » -
Kerala
സ്വകാര്യ ബസ് ക്ഷേത്ര കമ്മിറ്റി ഓഫീസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി
തളിപ്പറമ്പ്: സ്വകാര്യ ബസ് ക്ഷേത്ര കമ്മിറ്റി ഓഫീസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി നാല് പേർക്ക് പരിക്കേറ്റു. കുറുമാത്തൂർ താനിക്കുന്നില്‍ ഉച്ചയോടെയായിരുന്നു അപകടം. ബസ് ഡ്രൈവർ മെട്ടമ്മലിലെ നികേഷ് (49), കണ്ടക്ടർ ചെറുകുന്നിലെ ശശി (52) , യാത്രക്കാരായ കുറുമാത്തൂർ സ്വദേശികളുമായ പി.എം. മൂസാൻ (75), ജാബിർ (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്ബില്‍ നിന്നും താനിക്കുന്നിലേക്കുള്ള സ്വകാര്യ ബസാണ് നിയന്ത്രണംവിട്ട് കുറുമാത്തൂർ താനിക്കുന്ന് അയ്യപ്പ ക്ഷേത്രകമ്മിറ്റി ഓഫീസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയത്.
Read More » -
Kerala
യുവനടൻ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് വാഹനാപകടത്തിൽ മരിച്ചു
ആലുവ: യുവനടൻ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് (32) വാഹനാപകടത്തില്‍ മരിച്ചു. ആലുവ- പറവൂർ റോഡ് സെറ്റില്‍മെന്റ് സ്കൂളിനു മുന്നില്‍ വച്ച് മാർച്ച് 26നാണ് അപകടമുണ്ടായത്.തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഗായകൻ കൂടിയായ സുജിത്ത് ചിത്രത്തിൽ ഒരു പാട്ടും പാടിയിട്ടുണ്ട്. സണ്ണി ലിയോണിയുടെ മലയാള ചിത്രമായ രംഗീല, മാരത്തോണ്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചെറുപ്പം മുതല്‍ ഭരതനാട്യം, കർണാടക സംഗീതം എന്നിവ അഭ്യസിച്ചിരുന്നു.
Read More » -
Kerala
മുതിർന്ന കോൺഗ്രസ് നേതാക്കളെ പട്ടിയോട് ഉപമിച്ച് അനിൽ ആന്റണി; മക്കളെക്കുറിച്ച് തന്നെക്കൊണ്ട് അധികം പറയിക്കണ്ടെന്ന് എ കെ ആന്റണി
പത്തനംതിട്ട: താൻ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയില്‍ അനില്‍ തോല്‍ക്കുമെന്ന് എ കെ ആന്റണി. പത്തനംതിട്ടയില്‍ യു.ഡി.എഫ് സ്ഥാനാർഥി ജയിക്കുമെന്നും എ.കെ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ”കുടുംബം വേറെ, രാഷ്ട്രീയം വേറെ എന്നതാണ് തന്റെ നിലപാട്.ഇത് കെ.എസ്.യു കാലം മുതലുള്ള നിലപാടാണ്. മക്കളെക്കുറിച്ച് തന്നെക്കൊണ്ട് അധികം പറയിക്കണ്ട. ആ ഭാഷ താൻ ശീലിച്ചിട്ടില്ല.അത് തന്റെ സംസ്കാരമല്ല’. ആന്റണി പറഞ്ഞു. അതേസമയം കാലഹരണപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെയാണെന്ന് അനിൽ ആന്റണി പറഞ്ഞു.അച്ഛനോട് സഹതാപമാണെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു. എ കെ ആന്റണിയുടെ മകൻ അനില്‍ ആന്റണിയാണ് പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി.
Read More » -
Kerala
‘വിവാഹ നാടകം’: ഡോക്ടറുടെ 6 ലക്ഷം തട്ടിയ ശേഷം ‘വര’നെ വഴിയിൽ ഉപേക്ഷിച്ച് ‘വധു’വും കൂട്ടരും മുങ്ങി
മെഡിക്കൽ കോളജിൽ നിന്നു വിരമിച്ച ഡോക്ടറെ പുനർവിവാഹ വാഗ്ദാനം നൽകി ഹോട്ടലിൽ വച്ച് ‘വിവാഹം നാടകം’ നടത്തി. തുടർന്ന് ഡോക്ടറുടെ ആറു ലക്ഷത്തോളം രൂപയും ഫോണും ലാപ്ടോപും തട്ടിയെടുത്ത് ‘വധു’വും നാലംഗ സംഘവും രക്ഷപ്പെട്ടു. വയനാട് അതിർത്തിയിൽ സ്വകാര്യ ക്ലിനിക് നടത്തുന്ന, മെഡിക്കൽ കോളജിൽ നിന്നു റിട്ടയർ ചെയ്ത ഡോക്ടർക്കണ് ഈ അക്കിടി പറ്റിയത്. ക്ലിനിക്കിൽ വച്ചു പരിചയപ്പെട്ട യുവാവാണു ഡോക്ടറെ പുനർവിവാഹത്തിനു നിർബന്ധിച്ചത്. പല തവണ സംസാരിച്ചപ്പോൾ ഡോക്ടർ വിവാഹത്തിനു സമ്മതിച്ചു. പിന്നീട് യുവാവും സംഘവും കാസർകോട് സ്വദേശി എന്നു പരിചയപ്പെടുത്തിയ യുവതിയെ മുറിയിൽ കൊണ്ടു വന്നു കാണിച്ചു. ഡോക്ടർക്കു യുവതിയെ ഇഷ്ടപ്പെട്ടു. കോഴിക്കോട് നഗരത്തിൽ റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ വച്ചായിരുന്നു ഈ നാടകങ്ങളത്രയും. യുവതിയുടെ ബന്ധുക്കൾ എന്നു പരിചയപ്പെടുത്തിയ ചിലർ കൂടി പിന്നാലെ അവിടെ എത്തി. തുടർന്ന് വിവാഹം ഉറപ്പിക്കുകയും ‘വധുവിനെയും വരനെയും’ രണ്ടു മുറികളിലായി താമസിപ്പിക്കുകയും ചെയ്തു. ‘നവദമ്പതികൾ’ക്ക് ഒന്നിച്ചു താമസിക്കാൻ…
Read More » -
Kerala
കേരളത്തില്‍ ലൗ ജിഹാദ് ഉണ്ട്, എന്റെ സുഹൃത്തുക്കള്‍ക്ക് സംഭവിച്ചിട്ടുണ്ട്: പത്മജ വേണുഗോപാൽ
തൃശൂർ: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും തന്റെ ചില സുഹൃത്തുക്കളുടെ മക്കള്‍ അതിന് ഇരകളാണെന്നും മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളും ബിജെപി നേതാവുമായ പത്മജ വേണുഗോപാല്‍. ‘പല അച്ഛനമ്മമാരും എന്റെ അടുത്തുവന്നിട്ട് പറയുന്നത് ലൗ ജിഹാദ് ഉണ്ടെന്നാണ്. ഞങ്ങളുടെ മകളെ ബ്രെയിൻവാഷ് ചെയ്തു എന്നുള്ള സങ്കടങ്ങള്‍ പറയാറുണ്ട്. ലൗ ജിഹാദ് എന്നത് ശരിയാണോ തെറ്റാണോ എന്നതിനെക്കുറിച്ച് ഒരു അന്വേഷണം നടത്തേണ്ടതുണ്ട്. ഇന്നത്തെ തലമുറ പലതും പഠിക്കണം. ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല. ഇങ്ങനെ ഉണ്ട് എന്ന് വാർത്ത പരക്കുമ്ബോള്‍ അതിനെക്കുറിച്ച് മെസേജ് കുട്ടികള്‍ക്ക് കൊടുക്കുന്നത് നല്ലതാണ്. അപ്പോള്‍ ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് അവർക്ക് മനസിലാകുമല്ലോ’ കേരളത്തില്‍ പലയിടത്തും ദി കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്ന പശ്ചാത്തലത്തിലായിരുന്നു പത്മജയുടെ പ്രതികരണം.
Read More » -
Kerala
എയര്‍ഹോളിലൂടെ ഒളിക്യാമറ; ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ ദൃശ്യം പകര്‍ത്തിയ പ്രതി പിടിയില്‍
തിരുവനന്തപുരം: നന്തൻകോട്ടെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടികളുടെ ദൃശ്യം പകർത്തിയ യുവാവ് പിടിയിലായി. നന്തൻകോട് സ്വദേശി അനില്‍ദാസി(37)നെയാണ് പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയാണ് ഇയാള്‍ ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി രഹസ്യമായി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകർത്താൻ ശ്രമിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തിലെ എയർഹോളിലൂടെ മൊബൈല്‍ഫോണില്‍ ദൃശ്യം പകർത്താനായിരുന്നു പ്രതിയുടെ ശ്രമം. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അന്തേവാസികളായ പെണ്‍കുട്ടികള്‍ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Read More » -
Crime
ക്യാന്റീനിലെ സമൂസയില്‍ കോണ്ടവും ഗുട്കയും; അഞ്ച് പേര്‍ക്കെതിരെ കേസ്
മുംബൈ: പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയുടെ ക്യാന്റീനിലെ സമൂസയില്‍ നിന്ന് കോണ്ടം, ഗുട്ക, കല്ല് എന്നിവ കണ്ടെത്തി. പൂനെയിലെ പിംപാരി ചിഞ്ച്വാഡിലാണ് സംഭവം നടന്നത്. സംഭവത്തില്‍ റഹീം ഷെയ്ഖ്, അസ്ഹര്‍ ഷെയ്ഖ്, മസര്‍ ഷെയ്ഖ്, ഫിറോസ് ഷെയ്ഖ്, വിക്കി ഷെയ്ഖ് തുടങ്ങിയ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കാറ്റലിസ്റ്റ് സര്‍വീസ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഓട്ടോമൊബൈല്‍ സ്ഥാപനത്തിന്റെ ക്യാന്റീനില്‍ ലഘുഭക്ഷണം എത്തിച്ചിരുന്നത്. എന്നാല്‍ കാറ്റലിസ്റ്റ് കമ്പനി അടുത്തിടെ മനോഹര്‍ എന്റര്‍പ്രൈസ് എന്ന മറ്റൊരു സബ് കോണ്‍ട്രാക്ടിംഗ് സ്ഥാപനത്തിന് സമൂസ നല്‍കാനുള്ള കരാര്‍ നല്‍കുകയായിരുന്നു. ഇവര്‍ ക്യാന്റീനില്‍ നല്‍കിയ സമൂസയിലാണ് കോണ്ടം,? ഗുട്ക, കല്ല് എന്നിവ കണ്ടെത്തിയത്. തുടര്‍ന്ന് ഓട്ടോമൊബൈല്‍ കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ മനോഹറിന്റെ സ്ഥാപനത്തിലെ ഫിറോസ് ഷെയ്ഖും വിക്കി ഷെയ്ഖുമാണ് സമൂസയില്‍ കോണ്ടവും ഗുട്കയും കല്ലും നിറച്ചതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ഇവരെ ചോദ്യം ചെയ്തു. മനോഹര്‍ എന്റര്‍പ്രൈസസിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് ഭക്ഷണത്തില്‍ ഇങ്ങനെ…
Read More » -
LIFE
ധനുഷും ഐശ്വര്യ രജനീകാന്തും വിവാഹമോചനത്തിന് അപേക്ഷ നല്‍കി
ചെന്നൈ: പ്രശസ്ത നടന്‍ ധനുഷും സംവിധായികയും നടന്‍ രജനീകാന്തിന്റെ മകളുമായ ഐശ്വര്യയും ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം – സെക്ഷന്‍ 13 ബി പ്രകാരമാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് ദമ്പതികളോട് അടുത്ത വൃത്തങ്ങള്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. നീണ്ട 18 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ഇരുവരും വിവാഹമോചന ഹരജി ഫയല്‍ ചെയ്യുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്. 2022 ജനുവരിയിലാണ് പരസ്പരം വേര്‍പിരിയുന്ന വിവരം ഇരുവരും ആരാധകരെ അറിയിച്ചത്. 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നത്. ഐശ്വര്യയുടെ ലാളിത്യമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പിന്നീട് ധനുഷ് പറഞ്ഞിട്ടുണ്ട്. ആറു മാസത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു. തുടര്‍ന്ന് സിനിമാലോകത്ത് ഉയരങ്ങള്‍ കീഴടക്കുന്ന ധനുഷിനെയാണ് പ്രേക്ഷകര്‍ കണ്ടത്. പിന്നണി ഗായിക കൂടിയായ ഐശ്വര്യ ധനുഷും ശ്രുതി ഹാസനും…
Read More » -
Kerala
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അവകാശമല്ല; സഹായം മാത്രമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അവകാശമാണെന്നു പറയാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പെന്‍ഷന്‍ എന്നാണു പേരെങ്കിലും അത് സര്‍ക്കാര്‍ നല്‍കുന്ന സഹായം മാത്രമാണ്. പെന്‍ഷന്‍ നല്‍കുന്നതിനായി സെസ് പിരിക്കുന്നുണ്ട് എന്നതുകൊണ്ട് അതു നിയമപരമായ അവകാശമായി മാറില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സെസ് പിരിച്ചിട്ടും പെന്‍ഷന്‍ നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടി, അഡ്വ. എഎ ഷിബി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. മദ്യത്തിനും ഇന്ധനത്തിനും സെസ് പിരിച്ചിട്ടും സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി. പെട്രോള്‍ ലിറ്ററിന് രണ്ടു രൂപ വച്ചാണ് സെസ് പിരിക്കുന്നത്. മദ്യത്തിന് ആയിരം രൂപ വരെ 20ഉം ആയിരത്തിനു മുകളില്‍ 40ഉം സെസ് ആയി പിരിക്കുന്നുണ്ട്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സര്‍ക്കാര്‍ പദ്ധതിയാണ്. ഫണ്ടിന്റെ ലഭ്യത അനുസരിച്ചാണ് അതു വിതരണം ചെയ്യുന്നത്. ഇന്ദിര ഗാന്ധി ദേശീയ വാര്‍ധക്യ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍ എന്നിവയ്ക്കു കേന്ദ്ര സഹായമുണ്ട്. ഇതിനു പുറമേ മൂന്നു…
Read More »