Month: April 2024
-
Local
ചാഴികാടന്‍ ഏറ്റുമാനൂരില്‍ പര്യടനം തുടങ്ങി; കുമരകം മേഖലയില്‍ ഹൃദ്യമായ വരവേല്‍പ്പ്
കോട്ടയം : എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് ഏറ്റുമാനൂര്‍ മേഖലയില്‍ ഉജ്ജ്വല വരവേല്‍പ്പ്. ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ ആദ്യഘട്ടപര്യടനം സമ്മാനിച്ച ആവേശം ചെറുതായിരുന്നില്ല. നാടിന് ലഭിച്ച നേട്ടങ്ങളുടെ പേരില്‍ സ്ഥാനാര്‍ത്ഥിയെ കാത്തിരുന്ന് നന്ദിചൊല്ലുകയായിരുന്നു പലയിടങ്ങളും ജനങ്ങള്‍. കൈപ്പുഴമുട്ടില്‍ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്ത പര്യടനം ഓരോ സ്ഥലങ്ങളിലും ആയിരങ്ങളാണ് വരവേറ്റത്. കണിക്കൊന്നപ്പൂക്കളും ഫലവര്‍ഗ്ഗങ്ങളും നല്‍കി സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കുന്ന പതിവ് കാഴ്ചകളേറെയായിരുന്നു. കുമരകം പഞ്ചായത്തിലെ രണ്ട് പട്ടികജാതി കോളനികളില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ച് വെളിച്ചം എത്തിക്കാന്‍ 10 ലക്ഷം രൂപ അനുവദിച്ച തോമസ് ചാഴികാടന്‍ എംപിക്ക് നാട്ടുകാര്‍ വക പച്ചക്കപ്പ സമ്മാനിച്ച് സ്വീകരിച്ചത് ഏറെ ഹൃദ്യമായി. പുരയിടത്തിലെ ഏറ്റവും വിളവുള്ള ഒരു ചുവട് കപ്പ പറിച്ച് മണ്ണ് കഴുകി തണ്ടോടുകൂടി കൊണ്ടുവന്നാണ് സ്ഥാനാര്‍ത്ഥിക്ക് സമ്മാനിച്ചത്. ഏറ്റുമാനൂരിലെ രണ്ടാംഘട്ട പര്യടനം 17ന് നടക്കും.
Read More » -
Kerala
കേരളത്തെ പ്രതിസന്ധിയിലാക്കിയത് കേന്ദ്രത്തിന്‍റെ പകയും കോണ്‍ഗ്രസിന്‍റെ ചതിയും: പിണറായി വിജയൻ
കൊല്ലം: ക്ഷേമ പെൻഷന് തടസം നേരിടാൻ കാരണം കേന്ദ്രസർക്കാരാണെന്നും കേന്ദ്രത്തിന്‍റെ പകയും കോണ്‍ഗ്രസിന്‍റെ ചതിയുമാണ് കേരളത്തെ പ്രതിസന്ധിയിലാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം അതിനെ അതിജീവിച്ചു. യുഡിഎഫ് നേതാക്കള്‍ കേരളത്തിനെതിരെ നില്‍ക്കുന്നവരാണ്. ബിജെപിയെയും ഇക്കൂട്ടർ സഹായിക്കുകയാണ്. ക്ഷേമ പെന്‍ഷന്‍ ആരംഭിക്കുന്നത് 45 രൂപ കര്‍ഷക പെന്‍ഷന്‍ നല്‍കികൊണ്ടായിരുന്നു. ക്ഷേമപെന്‍ഷന്‍ 600 രൂപ കുടിശിക വരുത്തി യുഡിഎഫ് പടിയിറങ്ങി.എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ കുടിശിക കൊടുത്ത് തീര്‍ത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തിനാണ് ഇത്ര പെന്‍ഷന്‍ നല്‍കുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ചോദിക്കുന്നത്. കോണ്‍ഗ്രസ് ഇതിനെ പിന്തുണയ്ക്കുന്നു. ഉത്സവകാലത്ത് പെന്‍ഷന്‍ കൊടുക്കുന്ന രീതിയായിരുന്നു യുഡിഎഫിന്‍റെ കാലത്ത് ഉണ്ടായിരുന്നത്. ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ മാസവും പെന്‍ഷന്‍ നല്‍കുന്നെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
Read More » -
Crime
എരുമപ്പെട്ടിയില്‍ മൂന്ന് കുട്ടികളുമായി യുവതി കിണറ്റില്‍ ചാടി; രണ്ട് കുട്ടികള്‍ മരിച്ചു
തൃശൂര്‍: എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരില്‍ മൂന്ന് കുട്ടികളുമായി യുവതി കിണറ്റില്‍ ചാടി. രണ്ടു കുട്ടികള്‍ മരിച്ചു. വെള്ളാറ്റഞ്ഞൂര്‍ പൂന്തിരുത്തില്‍ വീട്ടില്‍ അഭിജയ് (7) ആദിദേവ് (6) എന്നിവരാണ് മരിച്ചത്. മാതാവ് സയന (29), ഒന്നര വയസ്സുള്ള മകള്‍ ആഗ്‌നിക എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. മരിച്ച കുട്ടികളില്‍ ഒരാളുടെ മൃതദേഹം വെള്ളറക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഒരാളുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. എരുമപ്പെട്ടി സബ് ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കുന്നംകുളം അഗ്‌നി രക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ ബി. വൈശാഖിന്റെ നേതൃത്വത്തിലുള്ള അഗ്‌നി രക്ഷാസേനാസംഘം സ്ഥലത്തെത്തി. നാട്ടുകാരും അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏറെനേരത്തെ പരിശ്രമത്തിനോടുവിലാണ് നാലുപേരെയും കിണറ്റില്‍നിന്നും പുറത്തെത്തിച്ചത്.
Read More » -
Kerala
എസ്.എഫ്.ഐക്കും സര്‍ക്കാറിനും തിരിച്ചടി; ഡോ. രമക്കെതിരായ അച്ചടക്ക നടപടി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കാസര്‍കോട് ഗവ. കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം. രമക്കെതിരായ എല്ലാ അച്ചടക്ക നടപടിയും ഹൈക്കോടതി റദ്ദാക്കി. രമക്കെതിരായ അന്വഷണം ഏകപക്ഷീയമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണത്തില്‍ ബാഹ്യ ഇടപെടലും താല്‍പ്പര്യവുമുണ്ടായി. പ്രിന്‍സിപ്പലിനെ ആക്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്നും കോടതി ചോദിച്ചു. പ്രിന്‍സിപ്പലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണ്. അച്ചടക്ക നടപടിയെടുത്ത് അതിനെ ഹനിക്കാനാകില്ല. പ്രിന്‍സിപ്പലിനെ ഘരാവോ ചെയ്യാനും ആക്രമിക്കാനും എസ്.എഫ്.ഐക്ക് എന്ത് അവകാശമാണുള്ളത്. പ്രിന്‍സിപ്പലിനെതിരായ രണ്ടാം നടപടിയും അധികാര ദുര്‍വിനിയോഗത്തിന്റെ ഭാഗമാണ്. മാര്‍ച്ച് 31ന് വിരമിക്കാനിരിക്കെയാണ് രണ്ടാം കുറ്റപത്രം നല്‍കിയത്. 2022ല്‍ അഡ്മിഷന്‍ സമയത്ത് കുട്ടിയൗോട് മോശമായി പെരുമാറിയെന്നായിരുന്നു രണ്ടാം അച്ചടക്ക ലംഘനമായി കണ്ടെത്തിയത്. ഈ ആക്ഷേപങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. കാസര്‍കോട് ഗവ. കോളജില്‍ പ്രിന്‍സിപ്പലായിരുന്ന ഡോ. രമയെ അന്വേഷണ നടപടികളുടെ ഭാഗമായി തല്‍സ്ഥാനത്തുനിന്ന് നീക്കി മഞ്ചേശ്വരം ഗവ. കോളജിലേക്ക് സ്ഥലം മാറ്റിയിരുന്നു. കാസര്‍കോട് കോളജില്‍ വിദ്യാര്‍ഥികളെ പൂട്ടിയിട്ട…
Read More » -
India
കെജ്രിവാള്‍ ജയിലില്‍ തുടരും; അറസ്റ്റ് നിയമവിരുദ്ധമാണെന്ന വാദം ഹൈക്കോടതി തള്ളി
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡി.അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ തുടരും. അറസ്റ്റ് ചോദ്യംചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധിപറഞ്ഞത്. ഏപ്രില്‍ മൂന്നിന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ മൂന്നു മണിക്കൂറിലേറെ നീണ്ട വാദത്തിനുശേഷം വിധി പറയാനായി മാറ്റിവെച്ചിരിക്കുകയായിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് നിലവില്‍ സമര്‍പ്പിക്കട്ടഹര്‍ജിയെന്നും ജാമ്യം അനുവദിക്കാനുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കെജ്രിവാള്‍ ഉള്‍പ്പെട്ടതായി വ്യക്തമാകുന്ന തെളിവുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന കെജ് രിവാളിന്റെ വാദം കോടതി തള്ളി. ഗോവ തിരഞ്ഞെടുപ്പിന് കെജ്രിവാളിന് പണം നല്‍കിയെന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകളും ആം ആദ്മി പാര്‍ട്ടിയുടെ സ്വന്തം സ്ഥാനാര്‍ത്ഥിയുടെയും മൊഴികളും ഇഡിക്ക് ഹാജരാക്കാന്‍ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ അറസ്റ്റും തുടര്‍ന്നുള്ള റിമാന്‍ഡും ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ ശരിവെച്ചത്. മദ്യനയക്കേസില്‍ മാര്‍ച്ച് 21-നാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ഇ.ഡി.അറസ്റ്റ്…
Read More » -
Kerala
തോമസ് ഐസക്കിന് ആശ്വാസം; തിരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യരുതെന്ന് ഇ.ഡിയോട് കോടതി
കൊച്ചി: തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കേണ്ട ആവശ്യമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി. കിഫ്ബി മസാല ബോണ്ട് കേസിലാണ് കോടതി നിര്‍ദേശം. തോമസ് ഐസക് സ്ഥാനാര്‍ഥിയാണെന്നും പാര്‍ലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ ശല്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് ടി.ആര്‍.രവി വ്യക്തമാക്കി. എന്നാല്‍ ഇ.ഡി തന്റെ മുമ്പാകെ ഹാജരാക്കിയ ചില ഫയലുകള്‍ പരിശോധിച്ചതില്‍നിന്ന് ചില കാര്യങ്ങളില്‍ വിശദീകരണം ആവശ്യമുണ്ടെന്നും കോടതി വ്യക്തമാക്കി. ഇത് ഐസക്കിനെ വിളിപ്പിച്ച് വേണോ രേഖാമൂലം മതിയോ തുടങ്ങിയ കാര്യങ്ങള്‍ ഇ.ഡിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വാക്കാല്‍ വ്യക്തമാക്കി. കേസ് വീണ്ടും മേയ് 22ന് പരിഗണിക്കും. ഐസക്കിന് ഹാജരാകാനുള്ള ഒരു തീയതി അറിയിക്കാന്‍ ഇതിനിടെ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും താന്‍ അത് നിര്‍ദേശിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. താന്‍ അപ്രകാരം പറഞ്ഞാല്‍ അത് ഐസക്കിനെ നിര്‍ബന്ധിക്കുന്നതിനു തുല്യമാകും. ഇഡി സമര്‍പ്പിച്ച ഫയലുകളിലൂടെ താന്‍ കടന്നു പോയെന്നും അന്വേഷണം നടക്കുന്നതിനാല്‍ അതിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. കിഫ്ബി മസാല ബോണ്ട് വഴിയുള്ള…
Read More » -
Kerala
പിണറായി വിജയനെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി വന്നു കൊണ്ടിരിക്കുകയാണെന്ന് ശോഭാ സുരേന്ദ്രൻ
ആലപ്പുഴ: കേരള മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാൻ ദേശീയ ഏജൻസി വന്നു കൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ സമിതി അംഗവും ആലപ്പുഴ ലോകസഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങള്‍ക്കിടെ ഒരു മാധ്യമത്തിന് നൽകിയ ഇന്റർവ്യൂലാണ് പരാമർശം. ‘പിണറായി വിജയനെ ചോദ്യം ചെയ്യാൻ ദേശീയ ഏജൻസി വന്നുകൊണ്ടിരിക്കുകയാണ് അവരുടെ കുടുംബത്തിലേക്ക് വരെ അന്വേഷണത്തിന്റെ മുന നീണ്ടുകഴിഞ്ഞു. സഹകരണ സംഘത്തില്‍ നിന്ന് ആളുകളുടെ പണം പറ്റിച്ച് മോഷ്ടിച്ച് കൊണ്ടുപോയിട്ടുള്ള സംഭവങ്ങള്‍ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിനകത്തുണ്ട്. 14 ലക്ഷവും 24 ലക്ഷവും രണ്ടരക്കോടിയും വരെ പോയവരുണ്ട്. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും മാർക്സിസ്റ്റ് പാർട്ടിയും പരസ്പര സഹായസഹകരണ മുന്നണിയായി പ്രവർത്തിക്കുന്നു. ഇന്ന് കണ്ണൂരില്‍ ഒരു ടീച്ചർ സമരത്തിനിരിക്കയാണ്. 24 ലക്ഷം രൂപ അത്യധ്വാനം ചെയ്ത് നിക്ഷേപിച്ചത് കാണുന്നില്ല. തീർച്ചയായിട്ടും കേരളത്തിന്റെ മുഖ്യമന്ത്രിയുടെയും കുടുംബത്തെയും നേരെ ദേശീയ ഏജൻസിയുടെ അന്വേഷണം ഉണ്ടാകും’- ശോഭാ സുരേന്ദ്രൻ പറഞ്ഞു. സിപിഎം നേതാക്കളില്‍ എത്രയോ നല്ല ആളുകള്‍…
Read More » -
Kerala
വാഴത്തോട്ടത്തില്‍ കാവലിരിക്കാൻ പോയ കർഷകനെ മരിച്ചനിലയില്‍ കണ്ടെത്തി
പാലക്കാട്: കാട്ടുപന്നി ശല്യം മൂലം വാഴത്തോട്ടത്തില്‍ കാവലിരിക്കാൻ പോയ കർഷകനെ മരിച്ചനിലയില്‍ കണ്ടെത്തി. ചളവറ തൃക്കാരമണ്ണ വാരിയത്തൊടി രാമചന്ദ്ര(48)നെയാണ് പാടത്തിനു സമിപത്തെ ഇടവഴിയില്‍ ചൊവ്വാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പന്നിശല്യം രൂക്ഷമായതോടെ രണ്ടാംവിള നെല്‍കൃഷി വ്യാപകമായി നശിച്ച് വലിയ സാമ്ബത്തിക നഷ്ടം ഇദ്ദേഹം നേരിട്ടിരുന്നു.പിന്നീട് ഒരേക്കർ വയല്‍ പാട്ടത്തിനെടുത്ത് നേന്ത്രവാഴ കൃഷി നടത്തുകയായിരുന്നു.ഇവിടെയും പന്നിശല്യം രൂക്ഷമായതോടെ ഏതാനും ആഴ്ചകളായി തോട്ടത്തിന് കാവലിരിക്കുകയായിരുന്നു രാമചന്ദ്രൻ. രാവിലെ വൈകിയും വീട്ടിലെത്താത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചെത്തിയപ്പോഴാണ് ഇടവഴിയില്‍ രാമചന്ദ്രനെ മരിച്ച നിലയില്‍ കണ്ടത്. ചെർപ്പുളശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ:സുരേഖ. മക്കള്‍: അർച്ചന, അഞ്ജന.
Read More » -
Kerala
ശ്രീരാമന് ഹനുമാനോട് എത്ര ഭക്തിയുണ്ടോ, അതിലും വലിയ ഭക്തിയാണ് കൊല്ലത്തെ സ്ഥാനാർത്ഥിക്ക് നരേന്ദ്ര മോദിയോട്: ഗണേഷ് കുമാർ
തിരുവനന്തപുരം: ശ്രീരാമന് ഹനുമാനോട് എത്ര ഭക്തിയുണ്ടോ നരേന്ദ്ര മോദിയോട് അത്രയും ഭക്തിയുള്ള ആളുമായിയാണ് മുകേഷ് കൊല്ലത്ത് മത്സരിക്കുന്നതെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. നരേന്ദ്ര മോദിയ്ക്ക് സ്തുതി പാടുകയാണ് കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.പ്രേമചന്ദ്രന്റെ വീട്ടിലെ പൂജാമുറിയില്‍ നരേന്ദ്ര മോദിയുടെ പടം കണ്ടേക്കും.പ്രധാനമന്ത്രിയുടെ വിരുന്ന് ഉണ്ണാന്‍ പോയത് പ്രശ്നമില്ല. ഫ്രീയായി കിട്ടുന്നത് തിന്നാന്‍ ചിലര്‍ പോകും. നടന്ന് കള്ളം പറയുന്നയാളാണ് എന്‍.കെ. പ്രേമചന്ദ്രനെന്നും മന്ത്രി പറഞ്ഞു. പ്രേമചന്ദ്രനേക്കാളും വലിയ ബി ജെ പി ഭക്തന്‍ ഷിബു ബേബി ജോണ്‍ ആണെന്നും കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു. ഗുജറാത്ത് സന്ദര്‍ശിച്ച ഷിബു ബേബി ജോണ്‍ പറഞ്ഞത് ഗുജറാത്തിനെ കണ്ടു പഠിക്കാനാണ്. അവിടെയൊന്നും പഠിക്കാനില്ല.ഷിബു ബേബി ജോണിന്റെ അനുവാദം വേണ്ട പ്രേമചന്ദ്രന് ബി ജെ പിയില്‍ പോകാനെന്നും കെ ബി ഗണേഷ് കുമാര്‍ പരിഹസിച്ചു. നരേന്ദ്രമോദിക്കെതിരെയും ഗണേഷ്‌കുമാര്‍ പ്രതികരിച്ചു. ബാബരി മസ്ജിദ് പൊളിച്ച് അമ്ബലം പണിത ശേഷം മോദി അബുദാബിയില്‍ പോയി…
Read More » -
Kerala
ചിറ്റൂരില്‍ മദ്യ വില്‍പ്പന നടത്തിയ സ്ത്രീ അറസ്റ്റില്‍
പാലക്കാട്: വീട് കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തിയിരുന്ന സ്ത്രീ അറസ്റ്റില്‍. ചിറ്റൂര്‍ പട്ടഞ്ചേരി വണ്ടിതാവളത്ത് ദേവി ആണ് അറസ്റ്റിലായത്. ചിറ്റൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍, ഗോപകുമാരന്‍, രമേഷ് കുമാര്‍, രതീഷ്, ജോസ് പ്രകാശ്, പ്രജിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ദേവിയുടെ ഭര്‍ത്താവ് ഹരിദാസിനെതിരെ അനധികൃത മദ്യ വില്പനയ്ക്കും മദ്യം സൂക്ഷിച്ചതിനും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു.
Read More »