തിരുവനന്തപുരം : ആർക്കൊപ്പം പോയാലും ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ പോകുന്നത് മാപ്പർഹിക്കാത്ത തെറ്റെന്നും പത്തനംതിട്ടയില്‍ തൻ്റെ മകനും ബി.ജെ.പി.സ്ഥാനാര്‍ഥിയുമായ അനില്‍ ആന്‍റണി ജയിക്കാന്‍ പാടില്ലെന്നും എ.കെ. ആന്‍റണി.
എന്റെ മകനായതുകോണ്ട് പറയുകയല്ല, പത്തനംതിട്ടയിൽ അല്ല ഇനി എവിടെ സ്ഥാനാർത്ഥിയായി നിന്നാലും അവൻ ജയിക്കരുത്. താൻ പ്രചാരണത്തിന് പോയില്ലെങ്കിലും വൻ ഭൂരിപക്ഷത്തില്‍ തന്നെ ആന്‍റോ ആന്‍റണി ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താൻ പ്രചാരണത്തിന് പോകാത്തത് ആരോഗ്യ കാരണങ്ങള്‍ മൂലമാണെന്നും തന്നെക്കൊണ്ട് തൻ്റെ മക്കളെപ്പറ്റി അധികം പറയിപ്പിക്കേണ്ടായെന്നും എ.കെ. ആന്‍റണി കൂട്ടിച്ചേർത്തു.
നേരത്തെ കോൺഗ്രസിലെ മുതിർന്ന നേതാക്കളെ അനിൽ ആന്റണി പട്ടിയോട് ഉപമിച്ചത് വിവാദമായിരുന്നു.