KeralaNEWS

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് തിരിച്ചടി;സത്യവാങ്ങ്മൂലം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശം.

തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്ങ്മൂലത്തില്‍ വരുമാനം കുറച്ചുകാണിച്ചെന്ന യുഡിഎഫിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.

Signature-ad

2021 -22 സാമ്ബത്തിക വര്‍ഷത്തില്‍ നികുതിബാധക വരുമാനമായി വെറും 680 രൂപയാണെന്ന് കാണിച്ചതിന് ശേഷമാണ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തെ ചൊല്ലിയുള്ള വിവാദം പൊട്ടിപ്പുറപ്പെട്ടത്.

സത്യവാങ്ങ്മൂലത്തില്‍ സൂചിപ്പിച്ച സ്വത്തുക്കളും വരുമാനവും തമ്മില്‍ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടോയെന്ന് പരിശോധിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സിനോടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.

ബംഗളൂരുവിലെ 14.4 കോടി വിലമതിക്കുന്ന കാര്‍ഷികേതര ഭൂമിയായിരുന്നു അദ്ദേഹത്തിന്റെ ഏക പ്രഖ്യാപിത സ്ഥാവര സ്വത്ത്. എന്നാല്‍, ബംംഗളൂരുവിലെ സ്വത്തുക്കള്‍ ഉള്‍പ്പെടെ ഉടമസ്ഥതയിലുള്ള മറ്റ് റിയല്‍ എസ്റ്റേറ്റ് വിവരങ്ങള്‍ കേന്ദ്രമന്ത്രി വെളിപ്പെടുത്തിയില്ലെന്നാണ് യുഡിഎഫിന്റെ ആരോപണം.

Back to top button
error: