സ്ഥാനാർത്ഥിയായ ഐസക്കിനെ ഇത്തരമൊരു സമയത്ത് ശല്യം ചെയ്യേണ്ടതില്ല.കേസ് വിശദ വാദത്തിനായി മെയ് 22 ലേക്ക് മാറ്റിയതായും കോടതി അറിയിച്ചു.
ഹൈക്കോടതി പറഞ്ഞത്…
‘ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാർഥിയോട് തിരഞ്ഞെടുപ്പ് അടുത്ത് നില്ക്കുന്ന ഘട്ടത്തില്‍ ചോദ്യംചെയ്യലിന് ഹാജാരാകാൻ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ല.
ഇഡി സമർപ്പിച്ച വിവരങ്ങള്‍ കാണിക്കുമ്ബോള്‍, ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥരെയും ഐസക്കിനെയും ഇഡിക്ക് മുന്നില്‍ ഹാജരാകാൻ നിർബന്ധിക്കുന്നത് അനാവശ്യവുമാണ്.’
പത്തനംതിട്ടയിലെ സിപിഎം സ്ഥാനാർഥിയും മുൻ ധനവകുപ്പ് മന്ത്രിയുമായ തോമസ് ഐസക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെ ചോദ്യംചെയ്ത് നല്കിയ ഹർജിയിലാണ് കോടതിയുടെ പരാമർശം.
മസാലബോണ്ട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ച ഇ.ഡി.നടപടിയെ ആണ് തോമസ് ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും ചോദ്യം ചെയ്തത്.