Month: April 2024

  • Kerala

    വിഷുവിപണിയിലെ താരമായി  ചൈനീസ് ഉല്‍പ്പനം

    പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലാണെങ്കിലും വിഷുവൊരുക്കത്തിന്റെ തിരക്കിലാണ് നാട്. പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നകള്‍ മഞ്ഞപ്രഭ പരത്തി വിഷുവിന്റെ വരവറിയിക്കുമ്ബോള്‍,  മാർക്കറ്റിൽ അപരഭീഷണി നേരിടുകയാണ് കണിക്കൊന്നപ്പൂക്കള്‍. തുണികളില്‍ നിർമ്മിതമായ ‘ചൈനീസ് ‘ കൊന്നപ്പൂക്കള്‍ വിപണി കൈയടക്കിയിരിക്കുന്നു. ഒരുതണ്ട് തുണിക്കൊന്നപ്പൂവിന് 30 രൂപയാണ് വില.മുൻ വർഷങ്ങളില്‍ പ്ലാസ്റ്റിക്ക് പൂക്കള്‍ ലഭ്യമായിരുന്നു. ഒർജിനലിനെ വെല്ലുന്ന വിധത്തില്‍ തുണിപ്പൂക്കള്‍ എത്തിയതോടെ ആവശ്യക്കാരും ഏറെയാണ്. പൂക്കടകളിലും സ്റ്റേഷനറി കടകളിലും തുണിക്കൊന്നപ്പൂക്കള്‍ക്ക് ഇടമൊരുങ്ങിക്കഴിഞ്ഞു. വഴിയോര വില്‍പ്പന കേന്ദ്രങ്ങളിലും വിഷുവിപണിയിലെ താരമാകുകയാണ് ഈ ചൈനീസ് ഉല്‍പ്പനം. ബംഗളൂരുവില്‍ നിന്നാണ് വലിയ അളവില്‍ കൃത്രിമപ്പൂക്കള്‍ വിഷുവിപണി ലക്ഷ്യമാക്കി കേരളത്തിൽ എത്തിക്കുന്നത്.

    Read More »
  • Sports

    തോൽവിക്ക് പിന്നാലെ സഞ്ജുവിന് 12 ലക്ഷം രൂപ പിഴ!

    ജയ്പൂർ: ഐപിഎല്ലില്‍ സീസണിലെ ആദ്യ തോല്‍വി വഴങ്ങിയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ് വന്‍തുക പിഴ ചുമത്തി ബിസിസിഐ. ഗുജറാത്ത് ജയന്‍റ്സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരിലാണ് പിഴ. 12 ലക്ഷം രൂപയാണ് സഞ്ജുവിന് പിഴ ചുമത്തിയത്. സീസണില്‍ ആദ്യമായാണ് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ സഞ്ജുവിന് പിഴശിക്ഷ ലഭിക്കുന്നത്. ആദ്യ പിഴവായാതിനാലാണ് പിഴശിക്ഷ 12 ലക്ഷമായി പരിമിതപ്പെടുത്തിയതെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചാണ് രാജസ്ഥാന്‍ എറിഞ്ഞിരുന്നത്. കുല്‍ദീപ് സെന്‍ എറിഞ്ഞ പത്തൊമ്ബതാം ഓവറില്‍ രണ്ട് വൈഡുകളും ഒരു നോബോളും എറിഞ്ഞതോടെ ഒമ്ബത് പന്ത് എറിയേണ്ടിവന്നു. നിശ്ചിത സമയം തീരുന്നതിന് മുമ്ബ് അവസാന ഓവര്‍ തുടങ്ങിയിരുന്നെങ്കില്‍ സഞ്ജുവിന് പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാകാമായിരുന്നു. തന്നെയുമല്ല, നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ അവസാന ഓവറില്‍ നാലു ഫീല്‍ഡര്‍മാരെ മാത്രമെ രാജസ്ഥാന് ബൗണ്ടറിയില്‍ നിയോഗിക്കാനുമായുള്ളു. ഇതും ഗുജറാത്തിന്‍റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

    Read More »
  • Crime

    മല്ലപ്പള്ളിയില്‍ വൃദ്ധ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചു; വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച നിലയില്‍

    പത്തനംതിട്ട: മല്ലപ്പള്ളിയില്‍ വൃദ്ധദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കൊച്ചരപ്പ് സ്വദേശി സി.ടി വര്‍ഗീസ് (78), ഭാര്യ അന്നമ്മ വര്‍ഗീസ് (73) എന്നിവരാണ് മരിച്ചത്. പാചക വാതകത്തിന് തീപിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ചനിലയിലായിരുന്നു. വീട്ടില്‍ വര്‍ഗീസും അന്നമ്മയും മാത്രമായിരുന്നു താമസം. അന്നമ്മയുടെ മൃതദേഹം വീടിനുള്ളിലും വര്‍ഗീസിന്റേത് പുറത്ത് കുളിമുറിയിലുമാണ് കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ചതിനാല്‍ ആത്മഹത്യയാണെന്ന് സംശയമുണ്ട്. എന്നാല്‍, ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ നല്‍കുന്ന സൂചന. തീപിടിത്തത്തില്‍ വീടിനുള്ളിലെ വസ്തുക്കളും ജനല്‍ച്ചില്ലുകളുമൊക്കെ തകര്‍ന്നിട്ടുണ്ട്. കീഴ്വായ്പൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഫോറന്‍സിക് വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ. വര്‍ഗീസിന്റെ സഹോദരന്‍ ഇവരുടെ വീടിന് സമീപമാണ് താമസിക്കുന്നത്. അന്നമ്മയേയും…

    Read More »
  • Kerala

    താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി കെ.സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി

    വയനാട്: കേരളാസ്റ്റോറി നടന്ന സംഭവമാണെന്നും അതുകൊണ്ട് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും ബിജെപി നേതാവ് കെ. സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. കേരളാ സ്റ്റോറി സിനിമാ പ്രദർശനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് പിന്നില്‍ സ്ഥാപിത താത്പര്യക്കാരാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കൂടിയായ കെ.സുരേന്ദ്രൻ ആരോപിച്ചു.  ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് പുറത്തുവരുന്നത്. എല്‍.ഡി.എഫും, യു .ഡി.എഫും ലൗ ജിഹാദും, ഇസ്ളാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റും തമസ്‌കരിക്കുകയാണ്. മുസ്ളിംലീഗിന്റെയും, ജമാ അത്തെ ഇസ്ളാമിയുടെയും, പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദത്തിന് വഴങ്ങി വസ്തുതകളെ നിരാകരിക്കുകയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും ചെയ്യുന്നത് – അദ്ദേഹം പറഞ്ഞു.

    Read More »
  • India

    മൂന്നു വയസുകാരിയുടെ കാലുകളും തലയും വെട്ടിമാറ്റി; അച്ഛന്റെ പെണ്‍ സുഹൃത്ത് പിടിയില്‍

    മൂന്നു  വയസുകാരിയുടെ കാലുകളും തലയും വെട്ടിമാറ്റി പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച യുവതി പിടിയിൽ.കുഞ്ഞിന്റെ അച്ഛന്റെ പെണ്‍ സുഹൃത്താണ് പിടിയിലായ യുവതി. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലുള്ള ഒരു ഗ്രാമത്തിലെ തുറസായ പ്രദേശത്താണ് മൃതദേഹം ഉപേക്ഷിച്ചിരുന്നത്. 20-കാരിയായ യുവതിയെയാണ് പൊലീസ് പിടികൂടിയത്. ഇവർ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ്. ഏപ്രില്‍ ഏഴിന് കുട്ടിയുടെ പിതാവ് ഡാനിഷ് മകളെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം പ്രദേശത്ത് നിന്ന് കണ്ടെത്തുന്നത്. മൂന്നുവയസുകാരിയുടെ കാലുകള്‍ വെട്ടിമാറ്റപ്പെട്ടിട്ടുണ്ട്. ഛേദിച്ച തല പ്ലാസ്റ്റിക് കവറിലാക്കിയാണ് ഉപേക്ഷിച്ചിരുന്നത്. തെരുവ് നായ്‌ക്കളടക്കം അവയവങ്ങള്‍ കടിച്ചെടുത്തുകാെണ്ടു പോകാൻ ശ്രമിച്ചതിന്റെ പാടുകളുണ്ട്. കുട്ടിയുടെ അമ്മ ഭർത്താവിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച്‌ മനസിലാക്കുകയും ഇതിനെ തുടർന്ന് ഭർത്താവും യുവതിയും തമ്മില്‍ പ്രശ്നങ്ങള്‍ നടന്നിരുന്നതായി പോലീസ് പറഞ്ഞു.ഇതിന് പിന്നാലെയാണ് കുട്ടിയെ കാണാതായത്.

    Read More »
  • Kerala

    റിയാസ് മൗലവി വധക്കേസില്‍ വിധി പ്രസ്താവിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം

    കാസര്‍കോട്: റിയാസ് മൗലവി വധക്കേസില്‍ വിധി പ്രസ്താവിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. കേസിന്റെ വിധിയുമായി സ്ഥലംമാറ്റത്തിന് ബന്ധമില്ലെന്ന് കോടതിവൃത്തങ്ങള്‍ സൂചിപ്പിച്ചു. മദ്രസ അധ്യാപകനായ റിയാസ് മൗലവിയെ പളളിയില്‍ കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു കേസില്‍ പ്രതികള്‍. കേസില്‍ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെന്നും കോടതി വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പു വേളയില്‍ കോടതി വിധി രാഷ്ട്രീയചര്‍ച്ചയായി മാറി. ഇതേത്തുടര്‍ന്ന് എല്ലാ പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും, ദുര്‍ബലമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടതെന്നുമാണ് അപ്പീലില്‍ പറയുന്നത്.  

    Read More »
  • Kerala

    കായംകുളം സി.പി.എമ്മില്‍ വീണ്ടും പൊട്ടിത്തെറി; ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഏരിയ കമ്മിറ്റിയംഗമടക്കം രാജിവച്ചു

    ആലപ്പുഴ: കായംകുളം സി.പി.എമ്മില്‍ വീണ്ടും പൊട്ടിത്തെറി. ഏരിയ കമ്മിറ്റി അംഗവും മുന്‍ ഏരിയ കമ്മിറ്റി അംഗവും പാര്‍ട്ടി വിട്ടു. വിഭാഗീയതയില്‍ മനംനൊന്താണ് രാജിയെന്ന് ഇരുവരും രാജിക്കത്തില്‍ പറയുന്നു. ഇവര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് രാജി വയ്ക്കുന്നത്. ഏരിയ കമ്മിറ്റി അംഗം കെഎല്‍ പ്രസന്നകുമാരിയും മുന്‍ ഏരിയ കമ്മിറ്റി അംഗം ബി ജയചന്ദ്രനുമാണ് രാജി വച്ചത്. 25 വര്‍ഷമായി ഏരിയ കമ്മിറ്റി അംഗമാണ് പ്രസന്നകുമാരി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എച്ച് ബാബുജാന്‍ അടക്കമുള്ളവര്‍ വിഭാഗീയത വളര്‍ത്തുന്നുവെന്നും, പാര്‍ട്ടിയിലെ വിഭാഗീയതയില്‍ മനംനൊന്താണ് രാജിയെന്നും ഇരുവരും രാജിക്കത്തില്‍ പറയുന്നുണ്ട്. ഇത് സിപിഎമ്മിന് തലവേദനയാകും. ദളിത് പിന്നോക്ക വിഭാഗങ്ങളിലുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട് , കൂടുതല്‍ ആളുകള്‍ ഉടന്‍ പാര്‍ട്ടി വിടുമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി ബാബുവിന്റെ അമ്മയാണ് കെഎല്‍ പ്രസന്നകുമാരി. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ കായംകുളത്ത് കടുത്ത വിഭാഗീയത ഉണ്ടായിരുന്നു. പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം…

    Read More »
  • India

    കെജ്രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറി പുറത്ത്; AAP MLAയെ അറസ്റ്റുചെയ്യാന്‍ ED

    ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് വീണ്ടും തലവേദന. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറി ബിഭവ് കുമാറിനെ വിജിലന്‍സ് പുറത്താക്കി. അനധികൃത നിയമനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 2007-ല്‍ ബിഭവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. ഈ കേസാണ് പുറത്താക്കലിന് കാരണമായി വിജിലന്‍സ് ചൂണ്ടിക്കാണിക്കുന്നത്. ബിഭവ് കുമാറിന്റേത് താത്കാലിക നിയമനം ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ ക്രമിനല്‍ പശ്ചാത്തലം സംബന്ധിച്ച് മതിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും വിജിലന്‍സ് പറയുന്നു. ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും നേരത്തെ അദ്ദേഹത്തിന് സമന്‍സ് അയച്ചിരുന്നു. അതേസമയം, വിജിലന്‍സിന്റെ നടപടിയെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് ജാസ്മിന്‍ ഷാ രംഗത്തെത്തിയിട്ടുണ്ട്. ‘ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട വ്യാജ കേസില്‍ ആദ്യം കെജ്രിവാളിനെ അറസ്റ്റുചെയ്തു. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ള മുഴുവന്‍ സ്റ്റാഫിനെയും പുറത്താക്കാനുള്ള നടപടിയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്’ – അദ്ദേഹം ട്വീറ്റ് ചെയ്തു. മദ്യനയക്കേസില്‍ തെളിവുകള്‍ നശിപ്പിക്കാനോ മറച്ചുവെക്കാനോ ശ്രമം നടത്തി എന്നാരോപിച്ചാണ് കെജ്രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിയെ…

    Read More »
  • Kerala

    ”തുടര്‍ഭരണം സിപിഎമ്മിനെയും തകര്‍ത്തു; ബിജെപി വീണ്ടും വന്നാല്‍ ഭരണഘടന പ്രതിസന്ധിയില്‍”

    കൊച്ചി: എല്‍ഡിഎഫിനു തിരിച്ചടിയും ബിജെപിക്ക് വീണ്ടും നിരാശയുമാണു കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി പ്രവചിക്കുന്നത്. ‘രണ്ടു സര്‍ക്കാരുകള്‍ക്കും അവര്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ക്കും എതിരെയുള്ള ജനവിധിയാകും വരാന്‍ പോകുന്നത്. 10 വര്‍ഷത്തെ ബിജെപി ഭരണം ഇന്ത്യ എന്ന ആശയത്തെ ഇല്ലായ്മ ചെയ്യുന്ന തരത്തിലാണ്. ഇനി അവര്‍ അധികാരത്തില്‍ വന്നാല്‍ ഭരണഘടന തന്നെ പ്രതിസന്ധിയിലാകും. സാമ്പത്തിക പ്രതിസന്ധിയും ഭരണരംഗത്തെ കാര്യക്ഷമതയില്ലായ്മയും സിപിഎമ്മിന്റെ ജീര്‍ണതയും ചേര്‍ന്ന് എല്‍ഡിഎഫ് ഭരണം കേരളത്തെ വല്ലാത്ത പ്രതിസന്ധിയിലേക്കു തള്ളിവിട്ടിരിക്കുന്നു. എന്നാല്‍ ധൂര്‍ത്തിനും ആഡംബരത്തിനും കുറവില്ല. പിണറായി സര്‍ക്കാരിനെതിരെ തരംഗം പ്രകടമാണ്. ന്യൂനപക്ഷങ്ങള്‍ മോദിക്കും ബിജെപിക്കും എതിരാണ്. അതു രണ്ടും ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും’. ”കേരളത്തില്‍ ഒരു മുന്നണിക്കും തുടര്‍ഭരണം ലഭിക്കരുതെന്ന് ജനം ചിന്തിക്കുന്നു. മുന്നണികള്‍ മാറിമാറി അധികാരത്തില്‍ വരുന്നതാണ് ഇനി നല്ലത്. തുടര്‍ഭരണം കേരളത്തെ മാത്രമല്ല, സിപിഎമ്മിന്റെ ആന്തരികശക്തിയെയും തകര്‍ത്തു. കേന്ദ്രകേരള സര്‍ക്കാരുകള്‍ക്കെതിരേയുള്ള ജനരോഷം കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ജനവിധിക്കു കാരണമാകും” -അദ്ദേഹം പറഞ്ഞു.  

    Read More »
  • Kerala

    പഞ്ചായത്ത് ഓഫിസ് ക്ലർക്കിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

    തിരുവനന്തപുരം: കുറ്റിച്ചല്‍ പഞ്ചായത്ത് ഓഫിസ് ക്ലർക്കിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളനാട് കുളക്കോട് അനൂപ് അവന്യയില്‍ അഭിനവം വീട്ടില്‍ എസ്.സുനില്‍ കുമാറിനെയാണ് (50) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  രാത്രി 8.45ഓടെ ഭാര്യ ധന്യ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ്, അടുക്കളയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ സുനില്‍ കുമാറിനെ കണ്ടെത്തിയത്. മക്കള്‍ ഭാര്യവീടായ കൊക്കോട്ടേലയില്‍ ആയിരുന്നു. കോവിഡ് കാലത്ത് വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ക്ലാർക്കായിരുന്നു സുനില്‍.ആ സമയത്ത് വെള്ളനാട് ഉറിയാക്കോട് സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയില്‍ തുടങ്ങിയ ഡിഎല്‍സി നടത്തിപ്പിലെ സാമ്ബത്തിക ക്രമക്കേട് നടന്നതിനെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിലായിരുന്നു. ഈ കേസില്‍ അഞ്ചാം പ്രതി ആണ് സുനില്‍കുമാർ. അതേസമയം ഇദ്ദേഹം ഡിഎല്‍സി കേസില്‍ നിരപരാധി ആണെന്നും രാഷ്ടീയക്കാർ ഈ കേസില്‍ കുടുക്കിയതാണെന്നും വിജിലൻസ് കേസിനെ തുടർന്ന് മാനസിക വിഷമത്തില്‍ ആയിരുന്നു എന്നും പൊലീസില്‍ ബന്ധുക്കള്‍ മൊഴി നല്‍കി.

    Read More »
Back to top button
error: