KeralaNEWS

പഞ്ചായത്ത് ഓഫിസ് ക്ലർക്കിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കുറ്റിച്ചല്‍ പഞ്ചായത്ത് ഓഫിസ് ക്ലർക്കിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളനാട് കുളക്കോട് അനൂപ് അവന്യയില്‍ അഭിനവം വീട്ടില്‍ എസ്.സുനില്‍ കുമാറിനെയാണ് (50) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 രാത്രി 8.45ഓടെ ഭാര്യ ധന്യ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ്, അടുക്കളയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ സുനില്‍ കുമാറിനെ കണ്ടെത്തിയത്. മക്കള്‍ ഭാര്യവീടായ കൊക്കോട്ടേലയില്‍ ആയിരുന്നു.

Signature-ad

കോവിഡ് കാലത്ത് വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ക്ലാർക്കായിരുന്നു സുനില്‍.ആ സമയത്ത് വെള്ളനാട് ഉറിയാക്കോട് സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയില്‍ തുടങ്ങിയ ഡിഎല്‍സി നടത്തിപ്പിലെ സാമ്ബത്തിക ക്രമക്കേട് നടന്നതിനെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിലായിരുന്നു. ഈ കേസില്‍ അഞ്ചാം പ്രതി ആണ് സുനില്‍കുമാർ.

അതേസമയം ഇദ്ദേഹം ഡിഎല്‍സി കേസില്‍ നിരപരാധി ആണെന്നും രാഷ്ടീയക്കാർ ഈ കേസില്‍ കുടുക്കിയതാണെന്നും വിജിലൻസ് കേസിനെ തുടർന്ന് മാനസിക വിഷമത്തില്‍ ആയിരുന്നു എന്നും പൊലീസില്‍ ബന്ധുക്കള്‍ മൊഴി നല്‍കി.

Back to top button
error: