Month: April 2024
-
Kerala
ട്രക്ക് ഇടിച്ചുകയറി ചേന്ദമംഗലത്ത് രണ്ട് നില കെട്ടിടം തകര്‍ന്നു; ഒരു മരണം
പറവൂർ : നിയന്ത്രണം വിട്ട മൊബൈല്‍ പൈലിംഗ് ട്രക്ക് വ്യാപാര സമുച്ചയത്തിലേക്ക് ഇടിച്ചു കയറി ചേന്ദമംഗലം കവലയിലെ പഴയ കെട്ടിട സമുച്ചയം തകർന്നു. സംഭവത്തിൽ സൈക്കിളില്‍ യാത്ര ചെയ്തിരുന്ന പത്ര വിതരണക്കാരൻ മരിച്ചു. മന്ദം നന്തികുളങ്ങര കുറുപ്പംതറ വീട്ടില്‍ വിജയൻ മകൻ സോമൻ (72) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരക്കാണ് അപകടം നടന്നത്. അപകടത്തില്‍ വ്യാപാര സമുച്ചയം പൂർണമായും തകർന്ന നിലയിലാണ്. ഇവിടെ പ്രവർത്തിക്കുന്ന ഒരു ഹോട്ടല്‍, ഫാസ്റ്റ് ഫുഡ് സ്ഥാപനം, ചെരുപ്പ് കട, പലചരക്ക് കട, ഹെല്‍മറ്റ് ഷോപ്പ് എന്നിവ ഉള്‍പ്പടെ രണ്ട് നില കെട്ടിടമാണ് തകർന്നിട്ടുള്ളത്. പകല്‍ സമയത്ത് ആയിരുന്നു അപകടം നടന്നിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി വലുതാകുമായിരുന്നുവെന്ന് പറയുന്നു. നഗരത്തിലെ ഏറെ തിരക്കുള്ള കവലയിലെ പ്രധാന കേന്ദ്രമാണ് ചേന്ദമംഗം കവല.
Read More » -
Kerala
പിണറായി വിജയനോളം വേട്ടയാടപ്പെട്ട മറ്റൊരു മുഖ്യമന്ത്രിയും ഇന്ത്യയിലില്ല
ഒരേസമയം സംഘികളുടെയും മുസംഘികളുടെയും കൃസംഘികളുടെയും എതിർപ്പ് നേരിടേണ്ടി വരുന്നവരാണ് ഇടതു ചേരിയിലുള്ളവർ.എല്ലാ മതവിഭാഗത്തിലുമുള്ള തീവ്ര നിലപാടുകളോടും അതിശക്തമായി ഇടതുപക്ഷക്കാർ വിയോജിക്കുന്നുവെന്നതാണ് അതിൻ്റെ കാരണം. ബി.ജെ.പിയും, ആർ.എസ്.എസും ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും കാസയും ഒരുപോലെ കമ്മ്യൂണിസ്റ്റുകാരെയും കമ്യൂണിസ്റ്റ് സഹയാത്രികരെയും എതിർക്കുന്നതിൻ്റെ രഹസ്യവും മറ്റൊന്നല്ല.ഇടതുപക്ഷ പ്രവർത്തകരും അനുഭാവികളും മാത്രം ഇന്ത്യയിൽ നേരിടുന്ന പ്രത്യേക പ്രശ്നമാണിത്. ഇടതുസർക്കാരിനെ അട്ടിമറിക്കാൻ പെരുംനുണകളാൽ കെട്ടിപ്പടച്ച നയതന്ത്ര സ്വർണ്ണക്കടത്തും ഖുർആൻ്റെ മറവിലെ സ്വർണ്ണ വിതരണവും ഈന്തപ്പഴത്തിലെ സ്വർണ്ണക്കുരുവും യു.ഡി.എഫ്-ബി.ജെ.പി-ജമാഅത്തെ ഇസ്ലാമി സഖ്യം തിമർത്താടിയത് കേരളം കണ്ടതാണ്. സ്വർണ്ണം കടത്തിയത് പിണറായി വിജയനു വേണ്ടിയായിരുന്നു എന്നതായിരുന്നു പ്രധാന ആരോപണം. സ്വപ്ന സുരേഷ് കോൺസുലേറ്റ് ഉദ്യോഗസ്ഥയായിരിക്കെ യുഎഇ കോൺസുലേറ്റ് കേരളത്തിലെ എംഎൽഎമാർക്കായി നടത്തിയ ഇഫ്താർ വിരുന്നിലെ ചിത്രം ഉപയോഗിച്ചാണ് ഇവർക്ക് മുഖ്യമന്ത്രിയുമായി ബന്ധം എന്നു തെളിയിക്കാനുള്ള ശ്രമം നടന്നത്.ജയ്ഹിന്ദ് ടിവി ഒരു പടികൂടി കടന്ന്, ദക്ഷിണേന്ത്യൻ ചുമതലയുള്ള യുഎഇ കോൺസുലാർ ജനറൽ ജുമാ അൽ ഹുസൈൻ റഹ്മ അൽ സാഹ്ബിയുടെ മുഖ്യമന്ത്രിക്കൊപ്പം…
Read More » -
Sports
ലൂണയും ദിമിയും പ്ലേ ഓഫിന് തിരികെയെത്തുമെന്ന് ഇവാൻ വുകമനോവിച്ച്
ഹൈദരാബാദ്: കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ദിമിത്രിയോസ് ദയമന്റകോസ് നാളെ ഹൈദരാബാദിനെതിരെ കളിക്കുന്നത് സംശയമാണെന്ന് പരിശീലകൻ ഇവാൻ വുകമനോവിച്ച്. പരിക്കേറ്റ ദിമി ഇപ്പോഴും പരിശീലനം പുനരാരംഭിച്ചിട്ടില്ല എന്നും ഇവാൻ പറഞ്ഞു.ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തില്‍ ആയിരുന്നു ദിമിക്ക് പരിക്കേറ്റത്. അന്ന് മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാനം ദിമിയെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ സബ് ചെയ്തിരുന്നു. നോർത്ത് ഈസ്റ്റിന് എതിരായ മത്സരത്തില്‍ താരം കളിച്ചിരുന്നില്ല. അതേസമയം ലൂണയും ദിമിയും പ്ലേ ഓഫിന് തിരികെയെത്തുമെന്ന് ഇവാൻ പറഞ്ഞു.ഇരുവരും ഒരുമിക്കുകയാണെങ്കില്‍ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് മത്സരത്തില്‍ പ്രതീക്ഷകള്‍ ഉണ്ടാകും. ദിമി ലീഗില്‍ ഈ സീസണില്‍ 13 ഗോളുകള്‍ നേടിയിട്ടുണ്ട്. വെള്ളിയാഴ്ച ഹൈദരാബാദിനെതിരെ ഹൈദരാബാദിൽ വച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ അവസാന ലീഗ് മത്സരം.
Read More » -
NEWS
ഹമാസ് തലവൻ ഇസ്മായില്‍ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ഗസ്സ: ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിക്ക് വടക്ക്-പടിഞ്ഞാറുള്ള ഷാതി അഭയാർഥി ക്യാമ്ബിലാണ് ഇസ്രായേല്‍ വ്യോമാക്രമണമുണ്ടായത്. അതേസമയം തന്‍റെ മക്കളായ ഹസിം, ആമിർ, മുഹമ്മദ് എന്നിവരും പേരക്കുട്ടികളും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഇസ്മായില്‍ ഹനിയ്യ മക്കളുടെ രക്തസാക്ഷിത്വത്തിന്റെ പേരില്‍ അഭിമാനിക്കുന്നുവെന്നു പറഞ്ഞു. ഈദ് ദിനത്തില്‍ വടക്കൻ ഗസ്സയിലെ കാമ്ബില്‍ ബന്ധുക്കളെ സന്ദർശിക്കുന്നതിനിടെയാണ് ആക്രമണം
Read More » -
Kerala
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന പ്രചാരണം നടത്തിയത് അനിൽ ആന്റണി; രക്ഷയില്ലെന്നു കണ്ടപ്പോൾ ബിജെപിയിലേക്ക് ചാടി: അബിൻ വർക്കി
പത്തനംതിട്ട: എ.കെ ആന്‍റണിയുടെ മകനും പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ അനില്‍ ആന്‍റണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കി. അനില്‍ ആന്റണി പണ്ട് ക്ലിഫ് ഹൗസിലെ കുളിർമയില്‍ കിടന്ന് രാവിലെ എഴുന്നേറ്റ് കോളേജില്‍ പോയപ്പോ ആയിരക്കണക്കിന് കെ എസ് യുക്കാർ ആന്റണി, വയലാർ ഉമ്മൻ ചാണ്ടി എന്ന് വിളിച്ച് കോളേജില്‍ രാഷ്ട്രീയ എതിരാളികളുടെ അടി കൊള്ളുകയായിരുന്നുവെന്ന് അബിന്‍ വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചു. 2019ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകണം എന്ന് എ കെ ആന്റണി പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് പ്രചരണം കൊടുക്കാൻ ഏല്‍പ്പിച്ചത് അനില്‍ ആന്റണിയെ പോലുള്ള ‘ മരപാഴുകളെയാണ് ‘ എന്നത് ഓർത്താല്‍ മതിയെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. രാജ്യത്ത് ഇനി കോൺഗ്രസ് തിരിച്ചു വരില്ലെന്ന് കരുതിയാണ് ബിജെപിയിലേക്കുള്ള ചാട്ടമെന്നും അടുത്ത തവണ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ആദ്യം കോൺഗ്രസിൽ തിരിച്ചെത്തുക അനിൽ ആന്റണിയാകുമെന്നും അബിൻ പറഞ്ഞു. ഡല്‍ഹിയിലെ ജന്തർ മന്ദിർ റോഡിലെ കോണ്‍ഗ്രസ് നേതാവിന് കൊടുത്ത…
Read More » -
Kerala
വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസ്; സിഎംആര്‍എല്‍ ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി; വീണയെ അല്ലേ ചോദ്യം ചെയ്യേണ്ടതെന്ന് സോഷ്യൽ മീഡിയ
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഉദ്യോഗസ്ഥക്ക് ഇഡി ഇന്നലെ നോട്ടീസ് നല്‍കി. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ നിർദേശം നല്‍കിയിരിക്കുന്നത്. ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥയെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്. പിണറായി വിജയന്‍റെ മകള്‍ വീണ വിജയനും അവരുടെ സോഫ്റ്റ് വെയർ സ്ഥാപനമായ എക്സാലോജിക്കിനും കരിമണല്‍ കമ്ബനിയായ സിഎംആർഎല്ലില്‍ നിന്ന് ഇല്ലാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്‍റ് ബോർഡിന്‍റെ കണ്ടെത്തല്‍. ഇതുകൂടാതെ ലോണ്‍ എന്ന നിലയിലും വീണയ്ക്ക് പണം നല്‍കിയിരുന്നു എന്നും പറയുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇഡിയുടെ അന്വേഷണവും നടക്കുന്നത്. വീണ വീജയൻ, എക്സാലോജിക് കമ്ബനി, സിഎംആർഎല്‍, പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവരാണ് നിലവില്‍ അന്വേഷണ പരിധിയിലുള്ളത്.സിഎംആർഎല്ലുമായുള്ള സാമ്ബത്തിക ഇടപാടിന് പുറമേ വീണ വിജയന്‍റെ സ്ഥാപനം നടത്തിയ മറ്റ്…
Read More » -
Kerala
കൊഞ്ചില്‍ നിന്നുണ്ടാകുന്ന അലര്‍ജി മരണകാരണമാകാം ; ലക്ഷണങ്ങള്‍ ഇതാണ്
ഭക്ഷണത്തില്‍ നിന്നും അലർജിയുണ്ടാകുന്നത് പലരും നേരിടുന്ന പ്രശ്‌നമാണ്. ഈ അലർജി തിരിച്ചറിയപ്പെടാതെ പോയാല്‍ മരണം വരെ സംഭവിക്കാം. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ച് അലർജിയുണ്ടായ യുവതി മരിച്ച സംഭവം പുറത്തു വന്നിരുന്നു.പാലക്കാട് സ്വദേശിനി നിഖിതയാണ് മരിച്ചത്.കൊഞ്ച് കഴിച്ചതിന് ശേഷം നിഖിതയ്‌ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കഴുത്തിന് നീരുവെച്ച് ശ്വാസതടസമുണ്ടായി രക്തസമ്മർദ്ദം താഴ്ന്നു. ഇതോടെ യുവതിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷണത്തിലെ പ്രോട്ടീൻ ഘടകങ്ങളെ ദോഷകരമെന്നു തെറ്റിദ്ധരിച്ച് ശരീരം പ്രതിപ്രവർത്തനം നടത്തുമ്ബോഴാണ് ഭക്ഷണ അലർജി ഉണ്ടാകുന്നത്. ഒരു തവണ ഭക്ഷണത്തിലെ ഏതെങ്കിലും ഘടകത്തോട് ശരീരം പ്രതിപ്രവർത്തിക്കുകയാണെങ്കില്‍ പിന്നീട് ആ ഭക്ഷണം ചെറിയ അളവില്‍ കഴിച്ചാല്‍പ്പോലും അലർജി റിയാക്‌ഷൻ ഉണ്ടാകും. ഇത്തരത്തില്‍ ബഹുഭൂരിപക്ഷം പേർക്കും കൊഞ്ച് അലർജി ഉണ്ടാക്കുന്ന ഭക്ഷണമാണ്. കൊഞ്ചില്‍ കാണപ്പെടുന്ന ഒരു പ്രത്യേക പ്രോട്ടീന്റെ സാന്നിധ്യത്തോട് ശരീരം അമിതമായി പ്രതികരിക്കും. പ്രതിരോധത്തില്‍ ഇത് ആൻ്റിബോഡികള്‍, ഹിസ്റ്റാമൈനുകള്‍, ചെമ്മീൻ അലർജി ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന മറ്റ് രാസവസ്തുക്കള്‍ എന്നിവ ഉത്പാദിപ്പിക്കുന്നു. കൊഞ്ച് അലർജി…
Read More » -
Kerala
മദ്യപാനത്തിനിടെ തര്‍ക്കം; യുവാവിന്റെ അടിയേറ്റ് അയല്‍വാസി മരിച്ചു
പാലക്കാട്: മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിന്റെ അടിയേറ്റ് അയല്‍വാസി മരിച്ചു.ചിറ്റിലഞ്ചേരി സ്വദേശി രതീഷ് ആണ് മരിച്ചത്. സംഭവത്തിൽ രതീഷിന്റെ അയല്‍വാസി നൗഫലിനെ ആലത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. മരിച്ച രതീഷും നൗഫലും ബുധനാഴ്ച രാവിലെ മുതല്‍ മദ്യപിച്ചിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രതീഷിന്റെ വീടിന്റെ മുന്നില്‍വെച്ചായിരുന്നു സംഭവം.
Read More » -
Sports
4-1 ന് ഈസ്‌റ്റ് ബംഗാളിനെ അട്ടിമറിച്ച് പഞ്ചാബ് എഫ്സി; ചെന്നൈയിന്‍ പ്ലേ ഓഫില്‍
ന്യൂഡൽഹി: ചെന്നൈയിന്‍ എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ പ്ലേ ഓഫില്‍ കടന്നു. ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്.സി.4-1 ന് ഈസ്‌റ്റ് ബംഗാളിനെ തോല്‍പ്പിച്ചതോടെയാണു ചെന്നൈയിന്റെ വഴി തെളിഞ്ഞത്. 22 കളികളില്‍നിന്ന് 24 പോയിന്റുമായി ഈസ്‌റ്റ് ബംഗാള്‍ സീസണ്‍ അവസാനിപ്പിച്ചു. 21 കളികളില്‍നിന്ന് 27 പോയിന്റുള്ള ചെന്നൈയിനെ മറികടക്കാന്‍ ഇനി ഒരു ടീമിനുമാകില്ല. പ്ലേ ഓഫിലെ ആറാമത്തെ ടീമാണു ചെന്നൈയിന്‍. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ സിറ്റി, ഒഡീഷ് എഫ്.സി., എഫ്.സി. ഗോവ, കേരള ബ്ലാസ്‌റ്റേഴ്‌സ് എന്നിവരാണു പ്ലേ ഓഫില്‍ കടന്ന മറ്റു ടീമുകള്‍. ഈസ്‌റ്റ് ബംഗാള്‍, പഞ്ചാബ് എഫ്.സി., നോര്‍ത്ത്‌ഈസ്‌റ്റ് യുണൈറ്റഡ്, ബംഗളുരു, ജംഷഡ്‌പുര്‍, ഹൈദരാബാദ് എന്നിവര്‍ മടങ്ങി. 21 കളികളില്‍നിന്ന് എട്ട് പോയിന്റ് മാത്രം നേടിയ ഹൈദരാബാദാണ് ഏറ്റവും പിന്നിൽ. 11-ാം സ്‌ഥാനത്തുള്ള ജംഷഡ്‌പുരിന് 22 കളികളിലായി 21 പോയിന്റാണ്. 21 കളികളില്‍നിന്ന് 22 പോയിന്റുള്ള മുന്‍ ചാമ്ബ്യന്‍ ബംഗളുരു എഫ്.സിയാണു പത്താം സ്‌ഥാനത്ത്.22 കളികളില്‍നിന്ന്…
Read More » -
Sports
അവസാന പന്തില്‍ രാജസ്ഥാന്‍ വീണു; ഗുജറാത്തിന് നാടകീയ ജയം
ജയ്പൂർ: ഒടുവിൽ സഞ്ജുവിന്റെ രാജസ്ഥാനും വീണു.ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തില്‍ അവസാന പന്തിലാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയം. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തി197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ്, അവസാന പന്തിൽ രണ്ടു റൺസ് വേണമെന്നിരിക്കെ ബൗണ്ടറിയിലൂടെ വിജയത്തിലെത്തുകയായിരുന്നു. അവസാന നാലോവറില്‍ രാഹുല്‍ തെവാട്ടിയയും(11 പന്തില്‍ 22), റാഷിദ് ഖാനും(11 പന്തില്‍ 24*) നടത്തിയ വീരോചിത പോരാട്ടമാണ് ഗുജറാത്തിന് അപ്രതീക്ഷിത ജയം സമ്മാനിച്ചത്. 15 റണ്‍സായിരുന്നു ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചെറിഞ്ഞതിനാല്‍ നാലു ഫീല്‍ഡര്‍മാരെ മാത്രമെ രാജസ്ഥാന് അവസാന ഓവറില്‍ ബൗണ്ടറിയില്‍ ഫീല്‍ഡിംഗിന് നിര്‍ത്താനായുള്ളു.ഇരുവരും ഇത് മുതലെടുക്കുകയും ചെയ്തു. ആവേശ് ഖാന്‍റെ ആദ്യ പന്ത് തന്നെ റാഷിദ് ഖാന്‍ ബൗണ്ടറി കടത്തി. രണ്ടാം പന്തില്‍ രണ്ട് റണ്‍സ്. മൂന്നാം പന്തില്‍ വീണ്ടും ബൗണ്ടറി. നാലാം പന്തില്‍ സിംഗിള്‍, അഞ്ചാം പന്തില്‍ മൂന്നാം റണ്‍ ഓടുന്നതിനിടെ തെവാട്ടിയ റണ്ണൗട്ടായി. ഇതോടെ…
Read More »