Month: April 2024
-
Kerala
കഞ്ചാവ് വില്‍പ്പനയ്ക്കിടെ കോട്ടയത്ത് യുവാവും യുവതിയും അറസ്റ്റിൽ
കോട്ടയം: കഞ്ചാവ് വില്‍പ്പനയ്ക്കിടെ കോട്ടയത്ത് യുവാവും യുവതിയും അറസ്റ്റിൽ.കോട്ടയം പെരുമ്ബായിക്കാട് സ്വദേശി അമീർ, തിരുവനന്തപുരം തിരുമല സ്വദേശി ഷീജ പിആർ എന്നിവരാണ് കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 4.075 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കോട്ടയം റെയില്‍വേ സ്റ്റേഷന് മുൻവശത്ത് നിന്നാണ് കഞ്ചാവുമായി ഷീജയേയും അമീറിനെയും എക്സൈസ് അറസ്റ്റ് ചെയ്തത്. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡില്‍ നിന്നുള്ള വിവരം അനുസരിച്ചു കോട്ടയം എക്‌സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ ജി ഉദയകുമാറും പാർട്ടിയുമാണ് കോട്ടയം എക്സൈസ് സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്.
Read More » -
India
ഡ്രൈവർ മദ്യലഹരിയിൽ; സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് കുട്ടികള്‍ മരിച്ചു
ഗുഡ്ഗാവ്: ഹരിയാനയിലെ മഹേന്ദ്രഗഢില്‍ സ്വകാര്യ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് കുട്ടികള്‍ മരിച്ചു. സ്വകാര്യ സ്‌കൂളായ ജി.എല്‍ പബ്ലിക് സ്‌കൂളിന്റെതാണ് ബസ്. ബസില്‍ 40 ഓളം കുട്ടികളുണ്ടായിരുന്നു. ജില്ലയിലെ കനിനി ടൗണിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 15ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടസമയത്ത് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. അതേസമയം, അപകടകാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.അവധി ദിനത്തിലും പ്രവർത്തിക്കുന്ന സ്‌കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്നു ബസ്.
Read More » -
Movie
”കിരീടത്തിലെ മോഹന്‍ലാലിന്റെ പ്രകടനം അതിഗംഭീരമായിരുന്നു; എന്നാല്‍, അതിനു മുകളില്‍ പോയത് മറ്റൊന്നിലായിരുന്നു”
മലയാളത്തിന്റെയും മോഹന്‍ലാലിന്റെയും മികച്ച സിനിമകളില്‍ ഒന്നാണ് കിരീടം. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 1989ലാണ് പുറത്തിറങ്ങിയത്. സിനിമയിലെ അഭിനയത്തിന് മോഹന്‍ലാലിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു. 1993ല്‍ കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലും പുറത്തിറങ്ങിയിരുന്നു. രണ്ട് ചിത്രങ്ങളിലും പകരം വയ്ക്കാനാവാത്ത പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ച വച്ചത്. എന്നാല്‍ കിരീടത്തില്‍ മോഹന്‍ലാല്‍ ഗംഭീര പ്രകടനമായിരുന്നുവെന്നും എന്നാല്‍ അതിന് മുകളിലേക്ക് പോയത് ചെങ്കോലിലെ പ്രകടനമാണെന്നും സിബി മലയില്‍ പറയുന്നു. ചെങ്കോലിലേക്ക് വരുമ്പോഴുള്ള ഒരു നടന്റെ വളര്‍ച്ചയിലേക്ക് അതിഗംഭീരമായി മോഹന്‍ലാല്‍ വന്നെന്നും സിബി പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മോഹന്‍ലാല്‍ കിരീടത്തില്‍ അതിഗംഭീരമായി ചെയ്തിരുന്നു. അതിന്റെയും മുകളിലേക്ക് ചെങ്കോലിലെ കഥാപാത്രം വളരാന്‍ കാരണം ജീവിതാനുഭവങ്ങളാണ്. ഒരു നടന്റെ ആ ഒരു വളര്‍ച്ചയുണ്ട്. ഗംഭീരമായിട്ട് മോഹന്‍ലാല്‍ അതിലേക്ക് വന്നു. എനിക്ക് സത്യത്തില്‍ കിരീടത്തെക്കാള്‍ സെക്കന്റ് പാര്‍ട്ട് ഇഷ്ടമാണ്. ആദ്യ ഭാഗത്തിന് അതിന്റെതായ ഒരു ഭംഗിയുണ്ട്. എന്നാല്‍ രണ്ടാംഭാഗം…
Read More » -
Kerala
എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ ജൂലായില്‍, പ്രതീക്ഷ 12,000ലധികം ഒഴിവുകള്‍
തിരുവനന്തപുരം; എല്‍.ഡി ക്ലര്‍ക്ക് തസ്തികയില്‍ അപേക്ഷിച്ചവരുടെ എണ്ണം ഇക്കുറി താഴ്‌ന്നെങ്കിലും മത്സരച്ചൂടിന് കുറവില്ല. ജൂലായ് മുതല്‍ വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷ എഴുതാന്‍ കഠിനപരിശീലനത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍. 2025 ഓഗസ്റ്റ് ഒന്നിന് നിലവില്‍വരുമെന്ന് പ്രതീക്ഷിക്കുന്ന ലിസ്റ്റില്‍ നിന്ന് മുന്‍വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് വിവിധ ജില്ലകളിലായി 12,000ലധികം നിയമനം നടക്കുമെന്നാണ് പ്രതീക്ഷ. 12,95,446 പേരാണ് ഇക്കുറി എല്‍.ഡി. ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളത്. 2019 ലെ വിജ്ഞാപനത്തില്‍ 17,58,338 അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇക്കുറി 4,62,892 ലക്ഷം പേരുടെ കുറവുണ്ടായി. സിലബസ് നോക്കി പഠിക്കണം പൊതുവിജ്ഞാനം -50, ആനുകാലിക വിഷയങ്ങള്‍- 20, ഗണിതവും മാനസികശേഷി പരിശോധനയും -10, ജനറല്‍ ഇംഗ്ലീഷ് – 10, പ്രാദേശിക ഭാഷ-10 എന്നിങ്ങനെയാണ് ഓരോ ടോപ്പിക്കില്‍ നിന്നുമുള്ള ചോദ്യങ്ങള്‍. എല്ലാ വിഷയത്തിലും അടിസ്ഥാന അറിവുകള്‍ ആര്‍ജ്ജിക്കുകയെന്നതാണ് പ്രധാനം. കണക്ക്/മെന്റല്‍ എബിലിറ്റി എന്നിവയില്‍ മികച്ച തയ്യാറെടുപ്പു നടത്തിയാല്‍ ഇതില്‍ 90 ശതമാനംവരെ മാര്‍ക്കുനേടാന്‍ കഴിയും. പൊതുവിജ്ഞാനത്തില്‍ ചിട്ടയായ തയ്യാറെടുപ്പുവേണം. ഇംഗ്ലീഷിന്റെ കാര്യത്തില്‍ മുന്‍ചോദ്യപ്പേപ്പറുകള്‍ പരമാവധി…
Read More » -
Crime
യാത്രക്കാര്‍ക്കൊപ്പം ‘കിടന്നുറങ്ങി’ മോഷണം നടത്തുന്ന ഫോണ്‍ മോഷ്ടാവ് പിടിയില്‍
ലഖ്‌നൗ: റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പുമുറിയില്‍ കിടന്നുറങ്ങുന്ന യാത്രക്കാര്‍ക്കൊപ്പം കിടന്ന് മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍. ഇരുപത്തിയൊന്നുകാരനായ അവിനാഷ് സിങ്ങിനെയാണ് ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വേ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പഴ്‌സും മൊബൈല്‍ ഫോണുമടക്കം വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോകുന്നതായി മഥുര റെയില്‍വേ പൊലീസിന് പതിവായി പരാതി ലഭിച്ചിരുന്നു. മോഷണം റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചതായതിനാല്‍ മോഷ്ടാവിനെ പിടികൂടാന്‍ സിസിടിവി പരിശോധിക്കാന്‍ റെയില്‍വേ പൊലീസ് തീരുമാനിച്ചു. ഇതിനായി സ്റ്റേഷനിലെ പലഭാഗത്തെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് കാത്തിരിപ്പുമുറിയില്‍ യാത്രക്കാര്‍ക്കൊപ്പം ‘കിടന്നുറങ്ങി മോഷണം നടത്തുന്ന’ കള്ളനെ ഇവര്‍ കണ്ടെത്തിയത്. കാത്തിരിപ്പുമുറിയില്‍ തറയില്‍ നിരന്നുകിടക്കുന്ന യാത്രക്കാര്‍ക്കൊപ്പം ഉറക്കം നടിച്ചു കിടക്കുന്ന മോഷ്ടാവ് എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയതിന് ശേഷം സമീപത്ത് കിടന്നുറങ്ങുന്ന ആളുടെ പോക്കറ്റില്‍ നിന്ന് കിടന്നുകൊണ്ടുതന്നെ കൈനീട്ടി മൊബൈല്‍ ഫോണ്‍ കവരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഒന്നുരണ്ടു ശ്രമങ്ങള്‍ക്ക് ശേഷമാണ് യാത്രക്കാരനെ ഉണര്‍ത്താതെ മോഷ്ടാവ് ഫോണ്‍ കൈക്കലാക്കുന്നത്. തന്റെ ഉദ്യമത്തില്‍ വിജയിച്ച മോഷ്ടാവ് തുടര്‍ന്ന് തുടര്‍ന്ന് യാത്രക്കാരന് സമീപം…
Read More » -
Kerala
കേരളത്തിൽ മണ്‍സൂണ്‍ പതിവിലും നേരത്തെ എത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ
തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ ദ്വിധ്രുവവും ലാ നിന അവസ്ഥയും ഒരേസമയം സജീവമാകുന്നതിനാല്‍ ഈ വർഷത്തെ മണ്‍സൂണ്‍ പതിവിലും നേരത്തെ എത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ. മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ സമുദ്രോപരിതലത്തിലെ ശരാശരിയേക്കാള്‍ തണുപ്പുള്ള കാലാവസ്ഥാ പ്രതിഭാസമായ ലാ നിനയും ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രോപരിതല താപനിലയിലെ ഏറ്റക്കുറച്ചിലായ ഇന്ത്യൻ ഓഷ്യൻ ഡൈപോളും ഒരു അതുല്യമായ കാലാവസ്ഥാ സംഭവമാണ്. പരസ്പര ബന്ധിതമായ ഈ ചലനാത്മകത തെക്കുപടിഞ്ഞാറൻ മണ്‍സൂണിനെ ഗണ്യമായി സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇതിനാൽ തന്നെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ വലിയ മഴ പെയ്യാൻ സാധ്യതയുള്ള ശക്തമായ മണ്‍സൂണാകും ഇത്തവണത്തെതെന്നാണ് വീദഗ്ദർ നൽകുന്ന സൂചന.
Read More » -
Kerala
ബിജെപിക്ക് 400 സീറ്റും കോണ്‍ഗ്രസിന് 40 സീറ്റും ലഭിക്കുമെന്ന തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ !
തിരുവനന്തപുരം: ബിജെപിക്ക് 400 സീറ്റും കോണ്‍ഗ്രസിന് 40 സീറ്റും ലഭിക്കുമെന്ന തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ ! തിരുവനന്തപുരത്തെ വികസനത്തിൻ്റെ കാര്യത്തില്‍ പിന്നോട്ടടിച്ചവരാണ് ഇടത് വലത് മുന്നണികളെന്നും തൻ്റെ വിജയം ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി തന്നെ വീണ്ടും ഭരിക്കുമെന്ന് മുൻകൂട്ടി തീരുമാനിച്ച തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read More » -
India
ബി.ജെ.പിയുടെ പത്താം സ്ഥാനാര്‍ഥി പട്ടിക; റീത്തയും കിരണും പുറത്ത്
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പത്താംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ബി.ജെ.പി. പുറത്തുവിട്ടു. ഉത്തര്‍പ്രദേശ് (7), ബംഗാള്‍ (1) സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിലെയും (1) സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയയാണ് ബംഗാളിലെ അസന്‍സോളിലെ സ്ഥാനാര്‍ഥി. വിവാദങ്ങളുയര്‍ന്നതിനെത്തുടര്‍ന്ന് ഭോജ്പുരി ഗായകന്‍ പവന്‍സിങ് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്‍മാറിയ പശ്ചാത്തലത്തിലാണ് അലുവാലിയ സ്ഥാനാര്‍ഥിയായത്. സിറ്റിങ് എം.പി.യും ചലച്ചിത്ര താരവും മുന്‍ ബി.ജെ.പി. നേതാവുമായ ശത്രുഘന്‍ സിന്‍ഹയെയാണ് അലുവാലിയ നേരിടുന്നത്. ബി.ജെ.പി. വിട്ട് കോണ്‍ഗ്രസ് വഴി ടി.എം.സിയിലെത്തിയ ശത്രുഘന്‍ സിന്‍ഹ 2022-ലെ ഉപതിരഞ്ഞെടുപ്പിലാണ് അസന്‍സോളില്‍ വിജയിച്ചത്. ബംഗാളിലെ വ്യവസായമേഖലയായ അസന്‍സോള്‍ ഇതോടെ കടുത്ത മത്സരത്തിന്റെ വേദിയായി. അലഹാബാദില്‍ സിറ്റിങ് എം.പിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ റീത്താ ബഹുഗുണ ജോഷിക്ക് സീറ്റില്ല. പകരം മുന്‍സ്പീക്കര്‍ കേസരി നാഥ് ത്രിപാഠിയുടെ മകന്‍ നീരജ് ത്രിപാഠി സ്ഥാനാര്‍ഥിയായി. ഫുല്‍പുറിലെ സിറ്റിങ് എം.പി. കേശരി ദേവി പട്ടേലിനെയും ഒഴിവാക്കി. മച്ച്‌ലിഷെഹര്‍ മണ്ഡലത്തിലെ സിറ്റിങ് എം.പി. പ്രവീണ്‍ പട്ടേലാണ് ഇവിടെ സ്ഥാനാര്‍ഥി. മുന്‍പ്രധാനമന്ത്രി ചന്ദ്രശേഖറുടെ മകന്‍ നീരജ് ശേഖറാണ്…
Read More » -
Kerala
രാത്രി വൈദ്യുതി മുടക്കം പതിവായിട്ടും നടപടിയില്ല; രോഗിയായ ഭാര്യയെയും കൂട്ടി ഗൃഹനാഥന്‍ കെഎസ്ഇബി ഓഫീസില്‍ അന്തിയുറങ്ങി!
കൊച്ചി: സ്ഥിരമായി രാത്രിയില്‍ വൈദ്യുതിയില്ലാത്തതില്‍ പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ലാതെ വന്നതോടെ പാലാരിവട്ടം കെഎസ്ഇബി ഓഫീസില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി പോണേക്കര സ്വദേശിയും ഭാര്യയും രംഗത്ത്. രോഗിയായ ഭാര്യയുമൊത്താണ് പരമേശ്വരന്‍ (55) രാത്രി വൈദ്യുതി ഓഫീസിലെത്തിയത്. കയ്യില്‍ ഒരു പായും തലയിണയും കരുതിയിട്ടുണ്ടായിരുന്നു. പാലാരിവട്ടം വൈദ്യുതി ഓഫീസില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പരമേശ്വരന്റെ വേറിട്ട പ്രതിഷേധം നടന്നത്. രോഗിയായ ഭാര്യയുടെ കൈപിടിച്ച് പരമേശ്വരന്‍ രാത്രിയില്‍ വൈദ്യുതി ഓഫീസിലെത്തിയപ്പോള്‍ അധികൃതര്‍ അമ്പരന്നു. കയ്യില്‍ ഒരു പായയും തലയിണയും കരുതിയിരുന്നു, എന്താണ് പരമേശ്വരന്റെ ഉദ്ദേശ്യമെന്ന് ആര്‍ക്കും ആദ്യം മനസ്സിലായില്ല. പായ നിലത്തുവിരിച്ച പരമേശ്വരന്‍ രോഗിയായ ഭാര്യ ചന്ദ്രകലയെ അവിടെ കിടത്തി. തൊട്ടടുത്ത് പരമേശ്വരനും കിടന്നു. അത് കെഎസ്ഇബിക്കെതിരായ പ്രതിഷേധത്തിന്റെ തുടക്കമായിരുന്നു. പാലാരിവട്ടം വൈദ്യുതി ഓഫീസില്‍ തിങ്കളാഴ്ച രാത്രിയിലായിരുന്നു പരമേശ്വരന്റെ വേറിട്ട പ്രതിഷേധം. രാത്രിയായാല്‍ കറന്റില്ല. പരാതി പറഞ്ഞു മടുത്തു. അത്യുഷ്ണം സഹിക്കാനാകാതെയാണ് പരമേശ്വരനും ഭാര്യയും വൈദ്യുതി ഓഫിസിലെത്തി കിടന്നുറങ്ങി പ്രതിഷേധിച്ചത്. ആദ്യം ഉദ്യോഗസ്ഥര്‍ക്ക് കാര്യം പിടികിട്ടിയിരുന്നില്ല. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന…
Read More » -
Kerala
സംസ്ഥാനത്ത് കോഴി ഇറച്ചി വില റെക്കാർഡിലേക്ക്
പാലക്കാട്: സംസ്ഥാനത്ത് കോഴി ഇറച്ചി വില റെക്കാർഡിലേക്ക്. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി. ഒരു കിലോ കോഴിക്ക് 180-190 രൂപ നല്‍കണം. ഒരാഴ്ചക്കിടെ മാത്രം 80 രൂപയാണ് വർദ്ധിച്ചത്. ചൂട് കാരണം സംസ്ഥാനത്ത് ഇറച്ചിക്കോഴികളുടെ ഉത്പാദനം കുറഞ്ഞതും തമിഴ്നാട്ടില്‍ നിന്നുള്ള വരവ് ഗണ്യമായി കുറഞ്ഞതുമാണ് വില വർദ്ധനവിന് കാരണം. അതേസമയം, ഫാമുകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്നും വില വർദ്ധന സാധാരണക്കാരെയും ഹോട്ടല്‍ ഉടമകളെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായും വ്യാപാരികള്‍ പറയുന്നു. സംസ്ഥാനത്ത് ബ്രൊയിലർ കോഴിയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞതാണ് കോഴിവില കൂടാൻ കാരണമായത്. ഇതു മുതലെടുത്താണ് തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലെ കോഴി ലോബികള്‍ വില കുത്തനെ ഉയർത്തുന്നത്. കോഴി ഇറച്ചി 250-260 രൂപയും പോത്തിറച്ചിക്ക് 360 – 380 രൂപയും ആട്ടിറച്ചിക്ക് 780 – 800 രൂപയാണ് നിലവിലെ വില. ചൂടു കൂടുന്നതനുസരിച്ച് കോഴികള്‍ തീറ്റയെടുക്കുന്നതു കുറയുകയും വെള്ളം കുടിക്കുന്നതു കൂടുകയും ചെയ്യുന്നതിനാല്‍ കോഴികള്‍ക്ക് തൂക്കം കുറയുന്നു. സംസ്ഥാനത്ത് പ്രതിദിനം…
Read More »