ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ഭര്‍ത്താവിനെതിരേപരാതി നല്‍കി യുവതി. ഭര്‍ത്താവിന്റെ സഹോദരന്‍ പീഡിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ‘ഇനിമുതല്‍ നീ എന്റെ ഭാര്യ അല്ല, സഹോദരന്റേതാണ്’ എന്ന് പറഞ്ഞ് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.
ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത സമയത്ത് ഭര്‍ത്താവിന്റെ സഹോദരന്‍ തന്നെ പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവ് ഇക്കാര്യം അറിഞ്ഞപ്പോള്‍, ‘ഇനി മുതല്‍ നീ എന്റെ ഭാര്യ അല്ലെന്നും, സഹോദരഭാര്യയാണ്’ എന്നും പറഞ്ഞ് ഷാള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് യുവതി സോഷ്യല്‍ മീഡിയ വഴി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ഇയാളുടെ സഹോദരന്‍ മൊബൈലില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.പി.സി. സെക്ഷന്‍ 376, 307, 328 വകുപ്പ് പ്രകാരം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ സഹോദരനുമെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.