മുംബൈ: ട്രെയിൻ യാത്രക്കിടെ കുഴഞ്ഞ് വീണ് മലയാളിക്ക് ദാരുണാന്ത്യം. തൃശ്ശൂർ മുല്ലശേരി സ്വദേശിയും നവിമുംബൈ ഖാർഘർ നിവാസിയുമായ കെ എം ശശി (61)യാണ് മരണപ്പെട്ടത്.
12618 മംഗളാ എക്സ്പ്രസ്സ് ട്രെയിനില്‍ ഇന്നലെ രാത്രി 10.30ന് ആയിരുന്നു സംഭവം.പൻവേലില്‍ നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.റയിൽവേ ജീവനക്കാർ അടുത്ത സ്റ്റേഷനിൽ ഇറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.