Month: March 2024

  • Kerala

    ഇൻഷ്വറൻസ് തുക ലഭിക്കുന്നതിന് സൂപ്പർ മാർക്കറ്റിന് തീയിട്ട  ഉടമ അറസ്‌റ്റിൽ 

    വയനാട്: തലപ്പുഴ ടൗണിലെ ഗ്രാന്‍റ് സൂപ്പർ മാർക്കറ്റ് കത്തിനശിച്ച സംഭവത്തില്‍ ഉടമ വാളാട് കൊത്തറ കൊപ്പര വീട്ടില്‍ മുഹമ്മദ് റൗഫിനെ(29) തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇൻഷ്വറൻസ് തുക ലഭിക്കുന്നതിന് സൂപ്പർ മാർക്കറ്റിന് ഉടമ തീയിടുകയായിരുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അറസ്റ്റ്. ഫെബ്രുവരി 26നായിരുന്നു സൂപ്പർ മാർക്കറ്റില്‍ തീപിടിത്തം. അഗ്നി-രക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. തലപ്പുഴ എസ്‌എച്ച്‌ഒ കെ.പി. ശ്രീഹരി, എസ്‌ഐ വിമല്‍ ചന്ദ്രൻ, സിവില്‍ പോലീസ് ഓഫീസർ കെ.എസ്. ഷിജുമോൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    ഞാൻ മൈക്ക് തട്ടിപ്പറിച്ചിട്ടില്ല; ജാസി ഗിഫ്റ്റ് വിഷയത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍

    കോലഞ്ചേരി: ജാസി ഗിഫ്റ്റ് വിഷയത്തില്‍ പ്രതികരിച്ച് കോളേജ് പ്രിന്‍സിപ്പൽ ബിനുജ. പ്രിന്‍സിപ്പല്‍ അപമാനിച്ചതിനെ തുടര്‍ന്ന് ഗായകനും സംഗീതസംവിധായകനുമായ ജാസി ഗിഫ്റ്റ് കോളേജ് ഡേ പരിപാടിയില്‍ നിന്നും ഇറങ്ങി പോയ സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി അവർ തന്നെ രംഗത്തെത്തിയത്. എന്നാല്‍ താന്‍ ജാസി ഗിഫ്റ്റിനെ താന്‍ അപമാനിച്ചിട്ടില്ല എന്നാണ് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രിന്‍സിപ്പല്‍ ബിനുജ പറയുന്നത്. പരിപാടിയുടെ ഭാഗമായി കുട്ടികളുമായി ചര്‍ച്ച ചെയ്ത് ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. അത് ലംഘിക്കുന്നത് കണ്ടതു കൊണ്ടാണ് ഇടപെട്ടത്. ഉദ്ഘാടനം കഴിഞ്ഞ് അദ്ദേഹം പാടാന്‍ തുടങ്ങി. ആദ്യം ജാസി ഗിഫ്റ്റ് പാടി.അതിന് ശേഷം മറ്റൊരാള്‍ കൂടി അദ്ദേഹത്തോടപ്പം പാടാന്‍ തുടങ്ങി. ഡാന്‍സ് ഒക്കെയുണ്ടായിരുന്നു. ഇതോടെ ടെന്‍ഷനായി. അവിടെ പൊലീസ് ഉണ്ടായിരുന്നു. എനിക്കും മാനേജര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞിരുന്നു. അടുത്ത പാട്ട് പാടുന്നതിന് മുമ്ബ് മൈക്ക് തിരിച്ചു ചോദിക്കുകയായിരുന്നു.അദ്ദേഹം തരികയും ചെയ്തു.അല്ലാതെ മൈക്ക് തട്ടിപ്പറിച്ചിട്ടില്ല.  ജാസി ഗിഫ്റ്റ് മാത്രം പാടുകയാണെങ്കില്‍ തുടരാമെന്ന് അവിടെ തന്നെ പറഞ്ഞിരുന്നു.…

    Read More »
  • Kerala

    എയര്‍ കണ്ടീഷണറുകളില്‍ വൈദ്യുതി ലാഭിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക

    ഉഷ്ണകാലമാണ്; പലരും എയര്‍ കണ്ടീഷണർ വാങ്ങാൻ തയ്യാറാവുന്ന കാലം. എസി വാങ്ങുമ്പോൾ നല്ല ശ്രദ്ധ വേണം. സാധാരണ കണ്ടുവരുന്ന ഒരു ടണ്‍ എയര്‍ കണ്ടീഷണര്‍ 12 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ആറ്‌ യൂണിറ്റ്‌ വൈദ്യുതി ചെലവാകും. എയര്‍ കണ്ടീഷണറുകളില്‍ വൈദ്യുതി ലാഭിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. 1. വീടിന്റെ പുറം ചുമരുകളിലും ടെറസ്സിലും വെളള നിറത്തിലുളള പെയിന്റ്‌ ഉപയോഗിക്കുന്നതും ജനലുകള്‍ക്കും ഭിത്തികള്‍ക്കും ഷെയ്ഡ്‌ നിര്‍മ്മിക്കുന്നതും വീടിനു ചുറ്റും മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതും അകത്തെ ചൂട്‌ കുറയ്ക്കാന്‍ സഹായിക്കും. 2. ശീതീകരിക്കാനുള്ള മുറിയുടെ വലിപ്പം അനുസരിച്ച്‌ അനുയോജ്യമായവ തന്നെ തിരഞ്ഞെടുക്കുക. 3. വാങ്ങുന്ന സമയത്ത്‌ ബി.ഇ.ഇ സ്റ്റാര്‍ ലേബല്‍ ശ്രദ്ധിക്കുക. 5 സ്റ്റാര്‍ ആണ്‌ ഏറ്റവും ഊർജ്ജ കാര്യക്ഷമത കൂടിയത്‌. 4. എയര്‍ കണ്ടീഷണറുകള്‍ ഘടിപ്പിച്ച മുറികളിലേക്ക്‌ ജനലുകള്‍ വാതിലുകള്‍, മറ്റു ദ്വാരങ്ങള്‍ എന്നിവയില്‍ക്കൂടി വായു അകത്തേക്കു കടക്കുന്നില്ലേന്ന്‌ ഉറപ്പുവരുത്തുക. 5. ഫിലമെന്റ്‌ ബള്‍ബ്‌ പോലുള്ള ചൂട്‌ പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ മുറിയില്‍ നിന്ന്‌…

    Read More »
  • Crime

    മട്ടന്നൂരില്‍നിന്നു മോഷ്ടിച്ച ബൈക്കുമായെത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്തു യുവതിയെ ബൈക്കില്‍ കയറ്റി; പ്രതി കൊടുംകുറ്റവാളി, കീഴ്‌പ്പെടുത്തിയത് അതിസാഹസികമായി

    കോഴിക്കോട്: നൊച്ചാട് യുവതി തോട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിടിയിലായ ആള്‍ 55 കേസുകളിലെ പ്രതിയെന്ന് പൊലീസ്. യുവതിയെ നിഷ്ഠൂരമായിട്ടാണ് പ്രതി കൊലപ്പെടുത്തിയത്. മട്ടന്നൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി വരുമ്പോഴാണ് പ്രതി കൊലപാതകം നടത്തുന്നത്. 11-ാം തീയതി മോഷ്ടിച്ച ബൈക്കുമായി കൊണ്ടോട്ടിയിലെ താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് പ്രതി പേരാമ്പ്ര വാളൂരിന് സമീപസ്ഥലത്തു നിന്നും കൊല്ലപ്പെട്ട അനുവിനെ കാണുന്നത്. സ്വന്തം വീട്ടില്‍ വന്ന യുവതി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രതിയെ കണ്ടുമുട്ടുന്നത്. അസുഖബാധിതനായ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതിന്റെ തിടുക്കത്തിലായിരുന്നു യുവതി. വാഹനങ്ങള്‍ ലഭിക്കാതെ അക്ഷമയായി നില്‍ക്കുകയായിരുന്ന അനുവിന് സമീപം പ്രതി ബൈക്കിലെത്തി. പോകേണ്ട സ്റ്റോപ്പിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി. അടിയന്തര സാഹചര്യം മൂലം അപരിചിതനായ പ്രതിക്കൊപ്പം യുവതി ബൈക്കില്‍ കയറുകയായിരുന്നു. യാത്രയ്ക്കിടെ മൂത്രമൊഴിക്കാന്‍ എന്ന വ്യാജേന പ്രതി ബൈക്ക് നിര്‍ത്തി. സ്ഥലം നിരീക്ഷിച്ചശേഷം സമീപത്തെ തോടിനരികിലേക്ക് യുവതിയെ ബലമായി പിടിച്ചുകൊണ്ടുവന്ന് ആഭരണങ്ങള്‍ അഴിച്ചെടുക്കാന്‍ ശ്രമിച്ചു. എതിര്‍ത്ത യുവതിയുടെ തല തോട്ടില്‍ ചവിട്ടിത്താഴ്ത്തി.…

    Read More »
  • Kerala

    ”രാജീവ് ചന്ദ്രശേഖറുമായി ബന്ധമില്ല; ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചതെന്ന് പറഞ്ഞത് ജാഗ്രത ഉണ്ടാകാന്‍”

    കണ്ണൂര്‍: കേന്ദ്രമന്ത്രിയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതിശന്റെ ആരോപണം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. രാജീവ് ചന്ദ്രശേഖറിനെ ഇന്നുവരെ നേരില്‍ കണ്ടിട്ടില്ല. ഫോണില്‍ പോലും അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടില്ല. ബിസിനസ് ഉണ്ടെങ്കില്‍ അത് മുഴുവന്‍ വി.ഡി.സതീശന് സൗജന്യമായി നല്‍കുമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചതെന്ന് പറഞ്ഞത് ജാഗ്രത ഉണ്ടാകാന്‍ വേണ്ടിയാണെന്നും കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ജയരാജന്‍ വ്യക്തമാക്കി. ”രാജീവ് ചന്ദ്രശേഖറുമായി ഇ.പി.ജയരാജന് ബിസിനസ് ബന്ധമെന്ന ആരോപണവുമായി വി.ഡി.സതീശന്‍ രംഗത്തുവന്നിരുന്നു. ഞാന്‍ വി.ഡി.സതീശനെപ്പോലെ ഒരു ബിസിനസ് മാനല്ല. രാജീവ് ചന്ദ്രശേഖറിനെ ഇന്നുവരെ അടുത്തു കണ്ടിട്ടില്ല. ഫോണില്‍ സംസാരിച്ച ബന്ധം പോലുമില്ല. പത്രത്തിലും പടത്തിലുമാണ് ഞാന്‍ കണ്ടിട്ടുള്ളത്. ആ രാജീവ് ചന്ദ്രശേഖറുമായി എന്തിനാണ് എന്നെ ബന്ധിപ്പിക്കുന്നത്? എനിക്ക് ബിസിനസ് ഉണ്ടെങ്കില്‍ അത് മുഴുവന്‍ വി.ഡി.സതീശന് സൗജന്യമായി കൊടുക്കും. മുദ്രപേപ്പറുമായി വന്നാല്‍ അപ്പോള്‍ തന്നെ ഒപ്പിട്ടുകൊടുക്കാം. ഭാര്യയ്ക്ക് ഒരു കമ്പനിയില്‍ ഓഹരിയുണ്ട്.…

    Read More »
  • Local

    പേപ്പര്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കെ.പി.പി.എല്‍; പള്‍പ്പ് മരത്തടികള്‍ 10 വര്‍ഷത്തേക്ക് ലഭ്യമാക്കാന്‍ വനം വകുപ്പുമായി കരാര്‍ വരും

    കോട്ടയം: വിപണിയിലെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് ന്യൂസ് പ്രിന്റ് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ വെള്ളൂര്‍ കെ.പി.പി.എല്‍. രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങള്‍ കെ.പി.പി.എല്‍ ന്യൂസ്പ്രിന്റ് ഉപയോഗിച്ചു തുടങ്ങിയതോടെ ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിവര്‍ഷം 2 ലക്ഷം ടണ്‍ വനാധിഷ്ഠിത അസംസ്‌കൃത വസ്തുക്കള്‍ 10 വര്‍ഷത്തെ കാലയളവിലേക്ക് ലഭ്യമാക്കുന്നതിനുള്ള ദീര്‍ഘകാല കരാര്‍ വനം വകുപ്പും കെ.പി.പി.എല്ലുമായി ഒപ്പുവെക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി പി.രാജീവ്, വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. വര്‍ധിച്ച ആവശ്യം പരിഗണിച്ച് വനാധിഷ്ഠിത അസംസ്‌കൃത വസ്തുക്കള്‍ കെ.പി.പി.എല്ലിന് ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് ഉന്നതതല യോഗം ചേര്‍ന്നത്. കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടിയ എച്ച്.എന്‍.എല്‍ ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപീകരിച്ചതാണ് കേരള പേപ്പര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡ്. എച്ച്.എന്‍.എല്ലിന് നല്‍കിയിരുന്ന എല്ലാ സൗജന്യങ്ങളും സഹായങ്ങളും കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ.പി.പി.എല്ലിനും വനം വകുപ്പില്‍ നിന്നും ലഭ്യമാക്കും. കെ.പി.പി.എല്ലിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് ഇതാവശ്യമാണെന്ന് യോഗം വിലയിരുത്തി. സ്വന്തമായി പള്‍പ്പ് മരത്തടി…

    Read More »
  • Local

    വോട്ടെടുപ്പ് തീയതി വന്നതോടെ ആവേശമുയരുന്നു; ഒന്നാം ഘട്ട പ്രചാരണം പൂര്‍ത്തിയാക്കി ചാഴികാടന്‍

    കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കൂടി വന്നതോടെ പ്രചാരണം ഊര്‍ജ്ജിതമാക്കി എല്‍ഡിഎഫ്. വരും ദിവസങ്ങളില്‍ സൗഹൃദ സന്ദര്‍ശനങ്ങള്‍ കൂടുതല്‍ മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. സ്ഥാനാര്‍ത്ഥിയെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് എത്തിക്കാനും പരമാവധി വോട്ടര്‍മാരെ കാണാനുമാണ് എല്‍ഡിഎഫ് നീക്കം. ഇന്നലെ (ശനി) തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തിയ സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം പ്രവര്‍ത്തകര്‍ക്ക് ഒപ്പം അദ്ദേഹം വിലയിരുത്തി. വളരെ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തികരിച്ചത് നേട്ടമായെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്ത് തന്നെ എംപി ഫണ്ട് പൂര്‍ണമായി വിനിയോഗിച്ച എംപി എന്ന നിലയില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ചിരപരിചിതനാണ് താന്‍. എന്നും ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. 4100 കോടി രൂപയുടെ വികസനം അഞ്ചു വര്‍ഷത്തിനിടെ മണ്ഡലത്തില്‍ എത്തിക്കാനായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കുമരകം പഞ്ചായത്തിലെ മൂന്ന്…

    Read More »
  • Local

    നാട്ടകത്തെ കുടിവെള്ളപ്രശ്‌നം; അടിയന്തര നടപടികള്‍ക്ക് മന്ത്രിയുടെ നിര്‍ദ്ദേശം

    കോട്ടയം: ലഭ്യമായ ജലം കൃത്യമായ അളവില്‍ വീതം വച്ച് നല്‍കി നാട്ടകം പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദ്ദേശം നല്‍കി. നാട്ടകം പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുവാന്‍ വേണ്ടി കോട്ടയം കളക്ടറേറ്റില്‍ മന്ത്രി തലത്തില്‍ നടത്തുന്ന അവലോകന യോഗത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം നിര്‍ദേശിച്ചത്. കെ കെ റോഡ് ക്രോസിംഗിനായി കോണ്‍ക്രീറ്റ് ഡക്റ്റ് നിര്‍മ്മിക്കുന്നതിന് മന്ത്രി നിര്‍ദേശിച്ചു. പിന്നീട് മറ്റാവശ്യങ്ങള്‍ക്കും പ്രയോജനകരമായ രീതിയില്‍ ആകും ഡക്ട് നിര്‍മ്മിക്കുക. മണിപ്പുഴയില്‍ ക്രോസ് ചെയ്യുന്നതിന് ഒഉഉ രീതിയില്‍ പൈപ്പ് സ്ഥാപിക്കാനും തീരുമാനമായി. ഭൂമിക്ക് അടിയിലൂടെ തുരന്ന് പൈപ്പ് ഇടുന്നതാണ് ഇത്. ട്രാഫിക്കിനെ ബാധിക്കില്ല എന്നതാണ് ഇതിന്റെ പ്രയോജനം. ചഒ അധികൃതരുമായി ചേര്‍ന്ന് ഇന്നലെ തന്നെ സംയുക്ത പരിശോധന നടത്താനും മന്ത്രി നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പുതുക്കിയ നിര്‍ദ്ദേശം തയ്യാറാക്കുകയും അനുമതിക്കായി അപേക്ഷിക്കുകയും ചെയ്യണം എന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നാഷണല്‍ ഹൈവേ മൂവാറ്റുപുഴ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, എന്‍.എച്ച് കൊല്ലം ഡിവിഷന്‍ പ്രതിനിധീകരിച്ച്…

    Read More »
  • NEWS

    ബിജെപിയുടേതല്ല,സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ; വി ഡി സതീശന്‍

    തിരുവനന്തപുരം:ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും കേരളത്തെ ദാരിദ്രത്തിലേയ്ക്ക് നയിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലേക്സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് വി.ഡി സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്. ബി.ജെ.പിക്ക് സംസ്ഥാനത്ത് സ്പേയ്സ് ഉണ്ടാക്കുന്നത് സിപിഐഎമ്മാണെന്നും ബി.ജെ.പി സിപിഐഎം നേതാക്കള്‍ തമ്മില്‍ ബിസിനസ് പങ്കാളിത്തമുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ തന്നെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഈ തെരഞ്ഞെടുപ്പ് ഇന്ത്യയിൽ  വര്‍ഗീയ ശക്തികള്‍ക്കെതിരായുള്ള ജനാധിപത്യചേരിയുടെ ചെറുത്ത് നില്‍പ്പായിരിക്കുമെന്നും അതിൽ സിപിഐഎമ്മിന് സ്ഥാനമില്ലെന്നും  വി ഡി സതീശൻ പറഞ്ഞു.

    Read More »
  • Kerala

    കടുവ സാന്നിധ്യം; കണ്ണൂർ അടക്കാത്തോടിൽ നിരോധനാജ്ഞ

    കണ്ണൂര്‍: അടക്കാത്തോട് വീട്ടുമുറ്റത്തും പറമ്ബിലും കടുവ ഇറങ്ങി നടക്കുന്നതിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭ്യമായതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കരിയാൻ കാപ്പില്‍ വീട്ടുപറമ്ബില്‍ ഇറങ്ങിയ കടുവയുടെ ദൃശ്യം വീട്ടുകാര്‍ തന്നെ ഇന്നലെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു.   ഇതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ കൂടി ലഭിച്ചിരിക്കുന്നത്. ആരെയും ഭയപ്പെടുത്തുന്ന രീതിയിലുള്ള ദൃശ്യങ്ങളാണിത്. വീട്ടുമുറ്റത്തും പരിസരത്തുമെല്ലാം സ്വൈര്യമായി നടന്നുപോകുന്ന കടുവയെ ആണ് വീഡിയോയിലെല്ലാം കാണുന്നത്.   വീട്ടുപരിസരത്ത് തന്നെ കടുവയെ കണ്ട നിലയ്ക്ക് അടക്കാത്തോട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.കടുവയെ പിടിക്കാൻ ഒരു കൂട് കൂടി സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.

    Read More »
Back to top button
error: