ഇടുക്കി: കുഞ്ചിത്തണ്ണിയില്‍ രോഗിയുമായി പോയ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. കുഞ്ചിത്തണ്ണി കണ്ടോത്താഴത്ത് രതീഷ് (42)ആണ് മരിച്ചത്.
രതീഷിന്റെ മാതാവ് രാധാമണി (65), ആംബുലന്‍സിന്റെ ഡ്രൈവര്‍ പോത്താനിക്കാട് സ്വദേശി അന്‍സല്‍ (26) എന്നിവര്‍ക്ക് പരിക്കേറ്റു.എം.സി. റോഡില്‍ കൂത്താട്ടുകുളത്തിന് സമീപത്താണ് അപകടമുണ്ടായത്.രാധാമണിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും അന്‍സലിനെ എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആദ്യം ലോറിയില്‍ ഇടിച്ച ആംബുലന്‍സ് പിന്നീട് മണ്‍തിട്ടയില്‍ ഇടിച്ചാണ് നിന്നത്. അസുഖബാധിതനായ രതീഷിനെ ആംബുലന്‍സില്‍ കോട്ടയത്തിന് കൊണ്ടുപോകുമ്ബേബാഴാണ് അപകടം. പിതാവ് പരേതനായ രാജന്‍. സഹോദരി: സ്മിത.