KeralaNEWS

”കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളിയാണ് ചിലര്‍ MLA യും MP യുമൊക്കെ ആവുന്നത്”

ആലപ്പുഴ: കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടാണ് ചിലര്‍ എം.എല്‍.എയും എം.പി യുമൊക്കെ ആവുന്നതെന്ന് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരന്‍. ഒരു സ്ഥാനത്ത് എത്തുന്നതിന് മുമ്പ് എം.എല്‍.എയും എം.പിയുമാകണമെന്ന മോഹമാണ് ചിലര്‍ക്ക്. അത് കൈപിടിച്ച് കയറ്റിയവന്റെ കഴുത്തിന് വെട്ടുന്ന പരിപാടിയാണ്. അവനെ അങ് തട്ടിക്കളഞ്ഞാല്‍ തനിക്ക് അവിടെ കയറിയിരിക്കാം. എന്നിട്ട്, അവിടെ കയറിയിരുന്നിട്ട് കൈകാലിട്ടടിക്കും. ഇതാണിപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ വിജയിക്കണമെങ്കില്‍ വിദ്യാഭ്യാസ യോഗ്യതയല്ല മറിച്ച് സാമാന്യ ബോധമാണ് പ്രധാനം. സാമൂഹിക പ്രവര്‍ത്തനത്തിലും ജീവിതത്തിലും സാമാന്യബോധമുള്ളവര്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

മറ്റുള്ളവരെ ബഹുമാനിക്കുക. എതിര്‍ക്കേണ്ട കാര്യത്തില്‍ ശക്തമായി വിട്ടുവാഴ്ചയില്ലാതെ എതിര്‍ക്കുക. പരസ്യമായി എതിര്‍ക്കുകയും രാത്രി ഫോണ്‍ വിളിച്ചിട്ട് ചുമ്മാതെ പറഞ്ഞതാ എന്ന് പറയുന്ന പരിപാടിയുണ്ട് ചിലര്‍ക്ക്. അത് വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ഒരു പൂജാരിയെയും ആക്ഷേപിച്ചിട്ടില്ല. അവരുടെ ശമ്പളം കൂട്ടികൊടുത്തത് ഞാനാണ്. മലബാര്‍ ദേവസ്വം സ്ഥാപിച്ചാല്‍ മരിച്ചുപോകുമെന്ന് പലരും പറഞ്ഞു. എന്നാല്‍, ഞാനത് രൂപവത്കരിച്ചുവെന്നും ജി. സുധാകരന്‍ പറഞ്ഞു.

 

 

Back to top button
error: