KeralaNEWS

ഓച്ചിറയിൽ കാട്ടുപന്നി ട്രെയിൻ തട്ടി ചത്ത നിലയില്‍

ഓച്ചിറ: വയനകം റേയില്‍വേ ലെവല്‍ ക്രോസിന് സമീപം കാട്ടുപന്നിയെ ട്രെയിൻ തട്ടി ചത്ത നിലയില്‍ കണ്ടെത്തി.

ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് നാട്ടുകാർ ട്രാക്കിന് സമീപം പന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. എതാനും ദിവസങ്ങള്‍ക്ക് മുൻപ് കൊറ്റംപള്ളിയിലും രണ്ട് ദിവസം മുൻപ് കുറുങ്ങപ്പള്ളിയിലും പന്നിക്കൂട്ടത്തെ കണ്ടെത്തിയിരുന്നു.

Signature-ad

കുലശേഖരപുരം ഓച്ചിറ പഞ്ചായത്തുകളുടെ കിഴക്കൻ മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

Back to top button
error: