KeralaNEWS

ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് ബിജെപി വോട്ടുകച്ചവടം; ഫോണ്‍ സന്ദേശം ചോര്‍ന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനം

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് ബിജെപി വോട്ടുകച്ചവടത്തിന്റെ ഫോണ്‍ സംഭാഷണം  പുറത്തുവന്നതിനെ തുടർന്ന് കോണ്‍ഗ്രസ് പ്രവർത്തകന് മർദനം.

കോണ്‍ഗ്രസ് ബൂത്ത് പ്രസിഡൻറ് ശരത്തിനാണ് മർദ്ദനമേറ്റത്. ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് മറിക്കണമെന്ന മുണ്ടേല മോഹനന്റെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം ഒരു ന്യൂസ് ചാനൽ പുറത്തുവിട്ടിരുന്നു.

Signature-ad

അരുവിക്കര പഞ്ചായത്തിലെ വെമ്ബന്നൂർ കോണ്‍ഗ്രസ് വാർഡ് പ്രസിഡൻറ് ആണ് ശരത്. മുണ്ടേല മോഹനന്റെ അനുയായികളാണ് മർദ്ദിച്ചതെന്ന് ശരത്തിന്റെ പരാതി. പരാതിയില്‍ നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ബിജെപിക്ക് വോട്ട് മറിക്കാൻ മുണ്ടേല മോഹനൻ ആവശ്യപ്പെടുന്ന ഓഡിയോ താൻ പാർട്ടി ഗ്രൂപ്പിലാണ് ഇട്ടതെന്നും ശരത് പറഞ്ഞു.

Back to top button
error: