തിരുവനന്തപുരം:ബിജെപി സ്ഥാനാർത്ഥിയുടെ പോസ്റ്ററില്‍ ചാരി നിന്നതിന് വിദ്യാർഥിക്ക് നേരെ ക്രൂരമർദ്ദനം. ബിജെപിയുടെ കാലടി ഏരിയ വൈസ് പ്രസിഡണ്ട് ആണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്.
സ്വന്തം വീടിൻ്റെ മതിലില്‍ ഒട്ടിച്ചിരുന്ന പോസ്റ്ററിലാണ് കുട്ടി ചാരിനിന്നത്. കുട്ടിയുടെ അച്ഛനെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.