KeralaNEWS

”സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയം; അശ്ലീല വിഡിയോകള്‍ ഇറക്കുന്നതില്‍ പ്രശസ്തന്‍”

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. വി.ഡി.സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്ന് ജയരാജന്‍ ആരോപിച്ചു. അശ്ലീല വിഡിയോ ഇറക്കുന്നതില്‍ സതീശന്‍ പ്രശസ്തനാണ്. സതീശന്റെ നിലവാരത്തിലേക്കു താഴാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി.

തൃക്കാക്കരയിലെ സ്ഥാനാര്‍ഥിക്കെതിരെ അശ്ലീല വിഡിയോ ഇറക്കിയതിനു പിന്നില്‍ സതീശനാണെന്നും ഇ.പി. ജയരാജന്‍ ആരോപിച്ചു. എല്ലാവരെയും ആക്ഷേപിച്ചു വെള്ളക്കുപ്പായമിട്ടു നടക്കുകയാണ് സതീശന്‍. എന്റെ ഭാര്യ രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചതിനു പിന്നില്‍ വി.ഡി. സതീശനാണ്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് ഭാര്യ പരാതി നല്‍കി. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വ്യാജ വാര്‍ത്ത ചമച്ചത് സതീശനാണെന്നും ജയരാജന്‍ ആരോപിച്ചു.

Back to top button
error: