KeralaNEWS

ഇടുക്കിയിൽ 13 കാരിയെ രണ്ടാനമ്മയുടെ സഹായത്തോടെ ബലാത്സംഗം ചെയ്തു; 70കാരനടക്കം നാലു പേര്‍ക്ക് കഠിന തടവും പിഴയും

ഇടുക്കി: പതിമൂന്നുകാരിയെ രണ്ടാനമ്മയുടെ സഹായത്തോടെ ബലാത്സംഗം ചെയ്ത കേസില്‍ 70കാരനടക്കം നാലു പേര്‍ക്ക് കഠിന തടവും പിഴയും.

ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി.ജി വര്‍ഗീസ് ആണ് 10 വര്‍ഷം മുന്‍പ് നടന്ന കേസില്‍ ശിക്ഷ വിധിച്ചത്.

അവധിക്കാലത്ത് അമ്മ വീട്ടിലെത്തിയ പെണ്‍കുട്ടിയെ അമ്മയുടെ സഹോദരിയുടെ സഹായത്തോടെ അയൽവാസിയുടെ വീട്ടിൽ വച്ച് പ്രതികള്‍ പീഡിപ്പിച്ചെന്നാണ് കേസ്.കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു.

Signature-ad

കേസിലെ ഒന്നാം പ്രതി കൊന്നത്തടി കണ്ണാടിപ്പാറ ഇരുണ്ടതൂക്കില്‍ മിനി (43)യെ 42 വര്‍ഷം കഠിന തടവിനാണ് ശിക്ഷിച്ചത് 11,000 രൂപ പിഴയും അടയ്ക്കണം.  മിനിയുടെ വീട്ടില്‍ വച്ചാണ് പീഡനം നടന്നത്. കേസിലെ മറ്റു പ്രതികളും സഹോദരങ്ങളുമായ അറക്കുളം കോഴിപ്പള്ളി ചീനിമൂട്ടില്‍ വിനോദ്, മനോജ് എന്നിവര്‍ക്ക് 11 വര്‍ഷം വീതം കഠിന തടവും 6,000 രൂപ വീതം പിഴയും വിധിച്ചു. മറ്റൊരു  പ്രതിയായ കോളപ്ര കിഴക്കുമല ഒറ്റക്കുറ്റിയില്‍ ശിവന്‍ കുട്ടി(70)യെ മൂന്നു വര്‍ഷം കഠിന തടവിനും 5,000 രൂപ പിഴ ഒടുക്കുന്നതിനും കോടതി ശിക്ഷിച്ചു.

പിഴ ഒടുക്കാത്ത പക്ഷം പ്രതികള്‍ അധിക തടവ് അനുഭവിക്കണം. പിഴ തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു.
കുട്ടിയുടെ പുനരധിവാസത്തിനായി നഷ്ടപരിഹാരം നല്‍കാനും ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയോട് കോടതി നിര്‍ദ്ദേശിച്ചു.

Back to top button
error: