KeralaNEWS

കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി, ഒരാൾ മരിച്ചു; 9 പേര്‍ക്ക് പരിക്ക്

    കൊല്ലം ജോനകപ്പുറം ഹാര്‍ബറില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരന്‍ മരിച്ചു. തമിഴനാട് സ്വദേശി പരശുറാം (60) ആണ് മരിച്ചത്. 9 പേർക്ക് പരിക്കേറ്റു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവരെല്ലം തമിഴ്നാട്ടിലെ കൊടമംഗലം സ്വദേശികളാണ്.

ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. ഹാര്‍ബറിനുള്ളിലെ റോഡരികില്‍ കിടന്നവരുടെ ഇടയിലേക്കാണ് ബൈക്ക് ഓടിച്ചു കയറ്റിയത്. സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന പള്ളിത്തോട്ടം സ്വദേശി സിബിനെ (24) കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. സിബിന്‍ മദ്യപിച്ചിരുന്നതായി പറയുന്നു. ബൈക്കില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. സുബിനും പരിക്കേറ്റു. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

Signature-ad

പരശുറാമിന്റെ തലയിലൂടെ ബൈക്ക് പാഞ്ഞുകയറി. കണ്ണിന് ഗുരുതരമായി പരിക്കേറ്റ സരസ്വതിയെയും രാജിയെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സരസ്വതിക്ക് തലയ്ക്ക് പൊട്ടലുണ്ട്. തോളെല്ലിനും ഗുരുതരമായി പരിക്കേറ്റു.

കീരസ്വാമി (60), അറുമുഖം (54), തങ്കരാജ് (80), കാവേരി (80), വീരസ്വാമി (60), ചന്ദ്രമണി (45), സുശീല (52), സുന്ദരി (58) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. ഇവര്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. കടലോരത്ത് വിവിധ ജോലികള്‍ ചെയ്തും ഭിക്ഷാടനം നടത്തിയും കഴിഞ്ഞിരുന്നവരാണ് അപകടത്തില്‍പ്പെട്ടവര്‍.

Back to top button
error: