KeralaNEWS

തിരുവനന്തപുരത്ത് യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ അറസ്റ്റില്‍ 

തിരുവനന്തപുരം: വീടും സ്ഥലവും വാങ്ങാനെന്ന വ്യാജേനയെത്തി യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ അറസ്റ്റില്‍.

തിരുവല്ലം കിഴക്കേവിള പുത്തൻവീട്ടില്‍ എസ്. മനോജ് കുമാറിനെ (44) ആണ് വിളപ്പില്‍ശാല സ്റ്റേഷൻ ഇൻസ്പക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

കഴിഞ്ഞ ദിവസം കാവിൻപുറത്തെ വീട്ടിലെത്തിയ ഇയാള്‍ വീടും വസ്തുവും വിലയ്ക്ക് വാങ്ങാനെന്ന് ധരിപ്പിച്ച്‌ യുവതിയോട് സംസാരിക്കുകയും വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കി യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കുകയുമായിരുന്നു.

Signature-ad

തുടർന്ന് യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി.

Back to top button
error: