Month: March 2024

  • Kerala

    കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

    കണ്ണൂര്‍: പേരാവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. പേരാവൂര്‍ മുണ്ടക്കല്‍ ലില്ലിക്കുട്ടിയെയാണ് (60) ഭര്‍ത്താവ് ജോണ്‍ വെട്ടി കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം.മകന്‍റെ ഭാര്യാ സഹോദരനും വെട്ടേറ്റിട്ടുണ്ട്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അക്രമണത്തിന്‍റെ കാരണവും വ്യക്തമായിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • India

    കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ചു; ജര്‍മനിക്കെതിരേ പ്രതികരിച്ച് ഇന്ത്യ

    ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ നടത്തിയ പരാമര്‍ശത്തില്‍ ജര്‍മനിയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ജര്‍മന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ശനിയാഴ്ച, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ജര്‍മനിയുടെ വിദേശകാര്യവക്താവ് പ്രസ്താവന പുറത്തിറക്കിയിരുന്നു. ആരോപണം നേരിടുന്ന ഏതൊരു വ്യക്തിയെയും പോലെ കെജ്രിവാളിനും നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അര്‍ഹതയുണ്ടെന്ന് ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ ജര്‍മന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇന്ത്യയിലെ ജര്‍മന്‍ എംബസിയിലെ ഉന്നതോദ്യോഗസ്ഥന്‍ ജോര്‍ജ് എന്‍സ്വീലറിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തുകയും പ്രസ്താവനയ്ക്കെതിരേ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തത്. മാത്രമല്ല, ഇന്ത്യയുടെ നിയമനടപടിക്രമങ്ങളിലേക്കുള്ള കൈ കടത്തലാണെന്ന വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി. ) അറസ്റ്റ് ചെയ്തത്. നിലവില്‍ ഇ.ഡി. കസ്റ്റഡിയിലാണ് അദ്ദേഹം.

    Read More »
  • Kerala

    തിരുവനന്തപുരത്ത് വീണ്ടും ടിപ്പര്‍ അപകടം; സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട് 100മീറ്റര്‍ വലിച്ചുകൊണ്ടുപോയി

    തിരുവനന്തപുരം: ജില്ലയില്‍ വീണ്ടും ടിപ്പര്‍ അപകടം. കാട്ടാക്കടയില്‍ സ്‌കൂട്ടര്‍ യാത്രികനായ യുവാവിനെ ഇടിച്ച ശേഷം 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി. കാട്ടാക്കട നക്രാംചിറയിലാണ് അപകടമുണ്ടായത്. ഗുരുതര പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിച്ചു. മുഖത്തും കൈകളിലും കാലുകളിലും സാരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം പനവിള ജങ്ഷനിലുണ്ടായ ടിപ്പര്‍ അപകടത്തില്‍ അധ്യാപകന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാര്‍ത്ഥിയായ അനന്തു മരിച്ചത് രണ്ടാഴ്ചക്ക് മുമ്പായിരുന്നു. തലസ്ഥാനത്ത് ടിപ്പര്‍ അപകടങ്ങള്‍ പതിവായിരിക്കുകയാണ്.

    Read More »
  • Crime

    ബികോം വിദ്യാര്‍ഥിയായ ‘മന്ത്രവാദി’യുടെ ബ്ലാക്ക്‌മെയില്‍; പുഴയില്‍ ചാടി ജീവനൊടുക്കി മില്ലുടമ

    ബംഗളുരു: കര്‍ണാടകയില്‍ ഭീഷണിയെത്തുടര്‍ന്ന് മില്ലുടമ ജീവനൊടുക്കിയ സംഭവത്തില്‍ ബികോം വിദ്യാര്‍ഥിയായ മന്ത്രവാദി അറസ്റ്റില്‍. ബംഗളൂരുവിനടുത്ത് രാമനഗരയിലാണ് സംഭവം. മരമില്ലുടമയായ മുത്തുരാജ് സാമ്പത്തിക ബുദ്ധിമുട്ടുകളും, വൈവാഹിക ബന്ധത്തില്‍ പ്രശ്നങ്ങളും നേരിട്ടിരുന്നു. ഇതിന് പ്രതിവിധിയായി പൂജ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ തന്റെ മന്ത്രവാദത്തെക്കുറിച്ച് വന്‍തോതില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്ന വിഷ്ണു വൈ(22) എന്ന യുവമന്ത്രവാദിയെയാണ് പ്രശ്‌നപരിഹാരത്തിനായി മുത്തുരാജ് സമീപിച്ചത്. കുറഞ്ഞ തുകയ്ക്ക് പൂജ ചെയ്യാമെന്ന സമ്മതിച്ച വിഷ്ണു, പൂജയ്ക്കായി മുത്തുരാജിന്റെ കുടുംബഫോട്ടോ ആവശ്യപ്പെട്ടു. ഫോട്ടോകള്‍ ലഭിച്ചതിന് പിന്നാലെ വിഷ്ണു, മുത്തുരാജിന്റെയും ഭാര്യാമാതാവിന്റെയും ചിത്രങ്ങള്‍ അശ്ലീലമായി എഡിറ്റ് ചെയ്യുകയും, മുത്തുരാജിനോട് 25,000 രൂപ തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വിഷ്ണുവിന്റെ ഭീഷണിയെത്തുടര്‍ന്ന് മുത്തുരാജ് പണമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും മാര്‍ച്ച് 9ന് അര്‍ക്കാവതി പുഴയില്‍ ചാടി ജീവനൊടുക്കുകയുമായിരുന്നു. മുത്തുരാജിന്റെ ഭാര്യസഹോദരന്‍ ശശികുമാറിന്റെ വാക്കുകള്‍ പ്രകാരം: ഇരുവരും കാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ മുത്തുരാജിന് അജ്ഞാത നമ്പറില്‍ നിന്ന്ഒരു ഫോണ്‍ വരികയായിരുന്നു. ഫോണെടുത്തതിന് പിന്നാലെ ഫോണ്‍ വിളിച്ചയാള്‍ മുത്തുരാജിനോട് എന്താണ് ഇത്രയും വിളിച്ച്…

    Read More »
  • Crime

    വീടുകളില്‍ വലിഞ്ഞുകയറും, വാതില്‍ തുറന്നുകിടന്നാലും ജനല്‍ പൊളിക്കും; ഇത് ‘സ്പൈഡര്‍മാന്‍ ബാഹുലേയന്‍’

    തിരുവനന്തപുരം: നഗരത്തിലെ മോഷണക്കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ‘സ്പൈഡര്‍മാന്‍ ബാഹുലേയന്‍’ പിടിയില്‍. കേരളത്തിനകത്തും പുറത്തുമായി ഇരുന്നൂറിലേറെ മോഷണക്കേസുകളില്‍ പ്രതിയായ മുറിഞ്ഞപാലം സ്വദേശി ബാഹുലേയനെ(56) തമിഴ്നാട്ടില്‍നിന്നാണ് വഞ്ചിയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് പോലീസ് പിടികൂടിയ ഇയാളെ വഞ്ചിയൂര്‍ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഒരുവര്‍ഷം മുന്‍പ് ബാഹുലേയനെ വഞ്ചിയൂര്‍ പോലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം നഗരത്തില്‍ തുടര്‍ച്ചയായി 12-ഓളം മോഷണങ്ങള്‍ നടത്തിയതിന് 2023 ഏപ്രിലിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. ഈ കേസില്‍ അറസ്റ്റിലായി ജയില്‍വാസം അനുഭവിച്ചിരുന്ന പ്രതി നാലുമാസം മുന്‍പ് ജയിലില്‍നിന്ന് പുറത്തിറങ്ങിയെന്നാണ് വിവരം. ഇതിനുപിന്നാലെയാണ് നഗരത്തിലെത്തി വീണ്ടും കവര്‍ച്ച നടത്തിയത്. സ്പൈഡര്‍മാന് സമാനമായ വേഷം ധരിച്ച് മോഷണം നടത്തുന്നതിനാലാണ് ബാഹുലേയന് ‘സ്പൈഡര്‍മാന്‍’ എന്ന വിളിപ്പേരുണ്ടായത്. സ്പൈഡര്‍മാനെപ്പോലെ വലിഞ്ഞുകയറി ജനാലക്കമ്പികള്‍ക്കിടയിലൂടെയും വെന്റിലേറ്ററുകള്‍ പൊളിച്ചും വീടുകള്‍ക്കുള്ളില്‍ കയറുന്നതാണ് ഇയാളുടെ രീതി. ഇനി വീടിന്റെ വാതില്‍ തുറന്നുകിടന്നാലും ‘സ്പൈഡര്‍മാന്‍’ ബാഹുലേയന്‍ അതുവഴി അകത്തുകടക്കില്ല. പകരം ജനല്‍കമ്പി ഇളക്കി അതിനിടയിലൂടെയാകും വീടിനുള്ളില്‍ പ്രവേശിക്കുക. കേരളത്തിലുടനീളം മോഷണം നടത്തുന്നയാളാണ് ബാഹുലേയന്‍. തുടര്‍ച്ചയായ…

    Read More »
  • India

    രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍; അസാധാരണ നീക്കം

    ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയില്‍. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും എതിര്‍കക്ഷികളാക്കിയാണ് സംസ്ഥാനത്തിന്റെ അസാധാരണ നീക്കം. നിയമസഭ പാസാക്കിയ ഏഴു ബില്ലുകളാണ് പരിഗണനയ്ക്കായി ഗവര്‍ണര്‍ രാഷ്ട്രപതിക്കു വിട്ടിരുന്നത്. ഇതില്‍ ലോകായുക്ത ബില്ലിന് അനുമതി നല്‍കിയ രാഷ്ട്രപതി നാലു ബില്ലുകള്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഈ ബില്ലുകളില്‍ അനുമതി ലഭിച്ചിട്ടില്ലെന്നും വിത്ഹെല്‍ഡ് എന്ന് അറിയിച്ചതായും ഗവര്‍ണര്‍ തന്നെ വ്യക്തമാക്കിയിരുന്നു. മൂന്നു യൂണിവേഴ്‌സിറ്റി നിയമ ഭേദഗതികളും സഹകരണ ഭേദഗതി ബില്ലുമാണ് രാഷ്ട്രപതി തടഞ്ഞത്. നിയമസഭ പാസാക്കി, ഗവര്‍ണര്‍ വഴി രാഷ്ട്രപതിക്കു സമര്‍പ്പിക്കുന്ന ബില്ലുകളില്‍ എത്ര സമയത്തിനകം തീരുമാനമെടുക്കണമെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടില്ല. എത്രയും വേഗം എന്നാണ് ഇക്കാര്യത്തില്‍ ഭരണഘടനയിലെ വ്യവസ്ഥ. ഇതില്‍ വ്യക്തത വരുത്തണമെന്നാണ് കേരളം നല്‍കിയ റിട്ട് ഹര്‍ജിയിലെ ആവശ്യം. കാരണമൊന്നും കാണിക്കാതെ ബില്ലുകള്‍ തടഞ്ഞ നടപടി ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ ഗവര്‍ണര്‍ക്കെതിരെ നേരത്തെ കേരളം സുപ്രീം കോടതിയെ…

    Read More »
  • India

    ഹാ ഫ്രഷ്, ഫ്രഷേയ്! ഹിമാചലില്‍ കൂറുമാറിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍

    ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പുറത്താക്കിയ ആറു മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇവര്‍ക്കൊപ്പം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത മൂന്ന് സ്വതന്ത്രരും ബിജെപിയില്‍ അംഗത്വമെടുത്തു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, മുന്‍ ഹിമാചല്‍ മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍, സംസ്ഥാന പ്രസിഡന്റ് രാജീവ് ബിന്‍ഡാല്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് അംഗത്വം സ്വീകരിച്ചത്. പുതിയ അംഗങ്ങളെ കോണ്‍ഗ്രസിലേക്കു സ്വാഗതം ചെയ്ത ജയ്‌റാം ഠാക്കൂര്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനു സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുധിര്‍ ശര്‍മ, രവി ഠാക്കൂര്‍, രജീന്ദര്‍ റാണ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ചേതന്യ ശര്‍മ, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയിലേക്ക് ചേക്കേറിയത് പാര്‍ട്ടി വിപ്പ് ലംഘിച്ചതിന് ഫെബ്രുവരി 29നാണ് ഇവരെ അയോഗ്യരായി പ്രഖ്യാപിച്ചത്. ആശിഷ് ശര്‍മ, ഹോഷിയാര്‍ സിങ്,…

    Read More »
  • Local

    ‘അതിവേഗം ബഹുദൂരം’ ഫ്രാന്‍സിസ് ജോര്‍ജിന്റെ പര്യടനം

    കോട്ടയം: ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.ഫ്രാന്‍സിസ് ജോര്‍ജ് രാവിലെ ദര്‍ശന അക്കാദമി, കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ സഹവികാരിയായ വെരി. റവ. ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ അച്ചന്റെ സംസ്‌കാര ശുശ്രൂഷ ചടങ്ങുകളിലും അനുശോചന യോഗത്തിലും പങ്കെടുത്തു. തുടര്‍ന്ന് കൈപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റ്,സെന്റ് തോമസ് അസൈലം, സെന്റ് മാര്‍ഗരറ്റ് വിസിറ്റേഷന്‍ കോണ്‍വെന്റ്, പാലത്തുരുത്ത് വിസിറ്റേഷന്‍ കോണ്‍വെന്റ്, വാര്യമുട്ടം നാലു മണിക്കാറ്റ്, എസ് എച്ച് മൗണ്ട് വിനിറ്റേഷന്‍ ജനറേറ്റ് ,കുടമാളൂര്‍ ഫൊറോന പള്ളി, അരയന്‍ കാവ് പൂരം, അറുന്നൂറ്റിമംഗലം പള്ളി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.

    Read More »
  • Local

    യു.ഡി.എഫ്. സ്ഥാനാര്‍ഥി പാടി; വോട്ടര്‍മാര്‍ അതേറ്റ് പാടി…

    കോട്ടയം: ‘സ്ഥാനാര്‍ഥി ഒരു പാട്ട് പാടണം’ …കോട്ടയം ലോക്‌സഭ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജ് കൈപ്പുഴ സെന്റ് തോമസ് അസൈലത്തില്‍ എത്തിയപ്പോള്‍ അംഗങ്ങള്‍ക്ക് ഈ ഒരൊറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഒട്ടും മടിച്ചില്ല. സ്ഥാനാര്‍ഥി മനോഹരമായി പാടി ”കാലിത്തൊഴുത്തില്‍ പിറന്നവനെ കരുണ നിറഞ്ഞവനെ”… അംഗങ്ങളെല്ലാവരും ഒന്നിച്ച് അതേറ്റ് പാടിയപ്പോള്‍ സായാഹ്നം സംഗീതസാന്ദ്രമായി മാറി. ‘പി.ജെ ജോസഫ് സാറിന്റെ പാട്ട് കേട്ട് വളര്‍ന്ന പ്രവര്‍ത്തകരില്‍ ഒരാളാണ് ഞാന്‍ .പാര്‍ട്ടി പ്രവര്‍ത്തനവും പാട്ടും ഒരുമിച്ച് കൊണ്ടു പോകാന്‍ സാധിക്കാതെ വന്നപ്പോള്‍ പാട്ടൊക്കെ മറന്ന അവസ്ഥയിലായിരുന്നു. നിങ്ങളുടെ സ്‌നേഹത്തോടെയുളള ആവശ്യം നിരാകരിക്കുന്നത് ശരിയല്ലെന്ന് തോന്നി. ജോയി ചെമ്മാച്ചേല്‍ നിര്‍മ്മിച്ച ഒരു തമിഴ് സിനിമയ്ക്ക് വേണ്ടി പണ്ടൊരു പാട്ട് പാടി റെക്കോര്‍ഡ് ചെയ്തിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ ചിത്രം പുറത്തിറങ്ങിയില്ല.’ സ്ഥാനാര്‍ഥി തന്റെ പാട്ടോര്‍മ്മകള്‍ കോണ്‍വെന്റിലെ അംഗങ്ങളുമായി പങ്കുവെച്ചു. സിസ്റ്റര്‍ ഫ്രാന്‍സി ഡയറക്ടറായ കോണ്‍വെന്റില്‍ അശരണരായ 76 അംഗങ്ങളാണുള്ളത്. മുതിര്‍ന്ന അംഗങ്ങളിലൊരാളായ ആലീസ്…

    Read More »
  • Local

    സ്വകാര്യ സന്ദര്‍ശനങ്ങളുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം

    കോട്ടയം: നാടിന്റെ വികസന നേട്ടങ്ങളും സ്വപ്നങ്ങളും പങ്കുവച്ച് വോട്ടര്‍മാരുടെ മനസ്സില്‍ ഇടം പിടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ പ്രചാരണം. ഇന്നലെ സ്വകാര്യ സന്ദര്‍ശനങ്ങളും നാല്‍പതാം വെള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുമായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പര്യടനം. രാവിലെ തന്നെ കോട്ടയത്ത് പ്രധാന വ്യക്തികളെ സന്ദര്‍ശിച്ച് സ്ഥാനാര്‍ത്ഥി പിന്തുണ തേടി. എല്ലായിടത്തും ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. പിന്നീട് മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ സഹവികാരിയായ വെരി. റവ. ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പയുടെ സംസ്‌കാര ചടങ്ങിലും തോമസ് ചാഴികാടന്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് നാല്‍പതാം വെള്ളിയാചരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ പള്ളികളില്‍ നടന്ന ചടങ്ങിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു. അതേസമയം, എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനങ്ങളും കുടുംബയോഗങ്ങളും തുടരുകയാണ്.

    Read More »
Back to top button
error: