KeralaNEWS

വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോന്ന് ഉറപ്പിക്കാം;വോട്ടർ പട്ടികയില്‍ പേര് ചേർക്കാനുള്ള അവസാന തീയതി മാർച്ച്‌ 25

 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയില്‍ പേര് ചേർക്കുന്നതിനുള്ള അവസാന തീയതി മാർച്ച്‌ 25 തിങ്കളാഴ്ചയാണ്.

നാല് വഴികളിലൂടെ വോട്ടർ പട്ടികയില്‍ പേര് ചേർക്കാവുന്നതാണ്.വോട്ടേഴ്‌സ് സർവീസ് പോർട്ടല്‍, വോട്ടർ ഹെല്‍പ്പ്ലൈൻ തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷൻ  വഴിയും ബൂത്ത് ലെവല്‍ ഓഫിസറെ നേരിട്ട് ബന്ധപ്പെട്ടും അക്ഷയ കേന്ദ്രം വഴിയും വോട്ടർ പട്ടികയില്‍ പേര് ചേർക്കാം.

Signature-ad

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തെങ്കിലും ഇത്തവണ വോട്ടർ പട്ടികയില്‍ പേര് ഉണ്ടാകണമെന്നില്ല. വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലും ബൂത്ത് ലെവല്‍ ഓഫീസറെ സമീപിച്ചാലും വോട്ടർ പട്ടികയില്‍ പേരുണ്ടോയെന്ന് ഉറപ്പിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് voters.eci.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

voters.eci.gov.in

Back to top button
error: