വൈഎസ്‌ആര്‍ കോണ്‍ഗ്രസ് മുന്‍ എംപി മഗുന്ത ശ്രീനിവാസുലു റെഡ്ഡിയുടെ മകന്‍ മഗുന്ത രാഘവ് റെഡ്ഡിയാണ് ആന്ധ്രയില്‍ എന്‍ഡിഎ ടിക്കറ്റില്‍ മത്സരിക്കുന്നത്.
കേസിലെ മാപ്പുസാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡിയില്‍ നിന്നും ബിജെപി ഇലക്ടറല്‍ ബോണ്ട് വഴി 34 കോടി രൂപ സമാഹരിച്ചുവെന്ന തെളിവുകള്‍ പുറത്തുവരുമ്ബോഴാണ് മറ്റൊരു മാപ്പുസാക്ഷിക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയുളള ബിജെപിയുടെ പ്രത്യുപകാരം.
ദില്ലി മദ്യനയക്കേസില്‍ ഇഡി ആരോപിക്കുന്ന സൗത്ത് ലോബിയിലെ പ്രധാനിയായിരുന്നു മഗുന്ത രാഘവ് റെഡ്ഡി. വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എംപി മഗുന്ത ശ്രീനിവാസുലുവിന്റെ മകനായ ഇയാളെ 2023 ജൂണിലാണ് ഇഡി അറസ്റ്റ് ചെയ്യുന്നത്. കേസില്‍ പിന്നീട് രാഘവ റെഡ്ഡി മാപ്പുസാക്ഷിയായി.
കെജ്രിവാളിനെതിരായ ഇഡിയുടെ പ്രധാന സാക്ഷിയായി മാറിയ രാഘവ റെഡ്ഡി ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങുകയാണ്. ആന്ധ്രയില്‍ എന്‍ഡിഎയുടെ സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയുടെ ടിക്കറ്റില്‍ ഒംഗോള മണ്ഡലത്തിലാണ് മത്സരിക്കുന്നത്.