KeralaNEWS

ഏകസിവില്‍ കോഡ് ഭരണഘടനയുടെ അന്തസത്തയെ അപകടത്തിലാക്കും; കേന്ദ്രത്തെ വിമര്‍ശിച്ച് കത്തോലിക്കാ സഭാ മുഖപത്രം

കൊച്ചി:ഏകസിവില്‍ കോഡില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ മുഖപത്രം. എറണാകുളം – അങ്കമാലി അതിരൂപത മുഖ പത്രമായ സത്യദീപത്തിലെ മുഖപ്രസംഗത്തിലാണ് വിമര്‍ശനം. ‘ഏകത്വമോ ഏകാധിപത്യമോ’യെന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.

ഏകസിവില്‍ കോഡ് ഭരണഘടനയുടെ അന്തസത്തയെ അപകടത്തിലാക്കുമെന്നും മുസ്ലിംകളെ മാത്രമല്ല പിന്നാക്ക വിഭാഗങ്ങളുടെ അസ്തിത്വത്തെ നിയമം അസ്ഥിരപ്പെടുത്തുമെന്നും സത്യദീപം ചൂണ്ടിക്കാട്ടി. ഹിന്ദുത്വത്തിലധിഷ്ഠിതമായ ഏകത ഉറപ്പു വരുത്താനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി. ഭാരതത്തിന്റെ നാനാത്വത്തെ ഇല്ലാതാക്കുന്ന ദൂരവ്യാപക പ്രഹരശേഷി ഏക സിവില്‍ കോഡിനുണ്ടെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.

Signature-ad

 

Back to top button
error: