KeralaNEWS

”കുടിയേറ്റക്കാര്‍ കാട്ടുകള്ളന്‍മാരല്ല, ചിലര്‍ മനുഷ്യനേക്കാള്‍ മൃഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു”

കോട്ടയം: മനുഷ്യനേക്കാള്‍ മൃഗങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നതായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കുടിയേറ്റക്കാര്‍ കാട്ടുകള്ളന്‍മാരല്ലെന്നും അദ്ദേഹം പറഞ്ഞു. ഓശാന ഞായറിനോടനുബന്ധിച്ചു വിശ്വാസികള്‍ക്കു നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. വയനാട്ടിലെ നടവയല്‍ ഹോളിക്രോസ് പള്ളിയിലാണ് അദ്ദേഹം ഇന്ന് ഓശാന ഞായര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

ചിലര്‍ മനുഷ്യരേക്കാള്‍ കാട്ടുമൃഗങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നുണ്ടോ എന്ന് സംശയിക്കുന്നു. ചില നിലപാടുകള്‍ കാണുമ്പോള്‍ അങ്ങനെയാണു തോന്നുന്നത്. കുടിയേറ്റക്കാര്‍ കാട്ടുകള്ളന്മാരല്ല. കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചവര്‍ക്കായി വിശുദ്ധ വാരത്തില്‍ സഭ പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

മനുഷ്യന്റെ ജീവിതത്തില്‍ വഴി മുട്ടിയപ്പോള്‍ അന്നത്തെ രാജാക്കന്‍മാരുടേയും സര്‍ക്കാരിന്റേയും ഒക്കെ സഹായത്തോടെ നാട് വിട്ട് കയറിയവരാണ് കുടിയേറ്റക്കാര്‍. അവര്‍ കാട്ടുകള്ളന്‍മാരൊന്നുമല്ല. ഈ നാടിനെ പൊന്ന് വിളയിക്കുന്ന മനോഹരമായ പറുദീസയാക്കി മാറ്റുന്നവരാണ് അവര്‍. സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം നാടുവിട്ട് കുടിയേറിയതാണ്. അവര്‍ നാടിന് നല്‍കുന്ന സംഭാവനകള്‍ എത്ര വലുതാണെന്നോര്‍ക്കണം. കുടിയേറ്റക്കാര്‍ വന്യമൃഗശല്യങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരങ്ങള്‍ വേണം. നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമാകുന്നുണ്ട്. അവരെ സര്‍ക്കാര്‍ ചേര്‍ത്ത് പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: